ആഫ്രോ അമേരിക്കൻ കവികൾ -5 ലൂസി ടെറി പ്രിൻസ് (1730 – 1821 )
വിവർത്തനം, ആമുഖം: എസ്.ജോസഫ്
കവി, കഥാകൃത്ത്, ആക്ടിവിസ്റ്റ് വളരെ ചെറിയ പ്രായത്തിൽ ആഫ്രിക്കയിൽ നിന്ന് മോഷ്ടിച്ച് അടിമയാക്കി. അഞ്ചാം വയസിൽ മാമോദീസാ മുക്കി .1756 വരെ അടിമയായി ഒരു വീട്ടിൽ വേല ചെയ്തു. ഒരു സ്വതന്ത്രനായ ബ്ലാക് മാനെ വിവാഹം കഴിച്ചതോടെ പണം നല്കി ലൂസിയും സ്വതന്ത്രയായി . അതോ വേലയ്ക്കുനിന്ന വീട്ടുകാർ സ്വതന്ത്രയാക്കിയതാണോ? സന്ദേഹമുണ്ട്. ആറുമക്കൾ ഉണ്ടായി. ജന്മത്താലേ കവിയും കഥാകാരിയും. ബാർസ് ഫൈറ്റ് (1946)എന്ന കവിത മാത്രമേ അതിജീവിച്ചുള്ളു. ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ കവിതയാണിത്. നൂറുവർഷങ്ങളായി അത് വാമൊഴിയായി തരണം ചെയ്തു. 1855-ൽ പ്രിന്റ് വന്നു. 28 വരികൾ ഉണ്ട്. വൃത്തത്തിലാണ്.1746 വെള്ളക്കാർ ഇന്ത്യക്കാരുമായി ഏറ്റുമുട്ടി മരിച്ചതിനേക്കുറിച്ചാണ് ഈ കവിത. ശരിക്കും ഇരു കൂട്ടരും വെള്ളക്കാർ തന്നെയാണ്. പിൽക്കാലത്ത് കവി ഒരു പ്രസംഗകയായി.
താഴെ കൊടുത്തിരിക്കുന്ന ഒരേയൊരു കവിത യാണ് അവരുടേതായി അതിജീവിച്ചത്. ഇതൊരു താളാത്മക കവിതയാണ് . അലങ്കാരമൊന്നുമില്ല.നേഴ്സറി ഗാനത്തെ ഓർമ്മിപ്പിക്കുന്നു ഈ കഥാഗാനം (ബാലഡ്.) നാട്ടുകാരായ രണ്ട് വെള്ളക്കാരായ കുടുംബങ്ങൾ തമ്മിലുള്ള വഴക്കാണ് ഇത്. ഇന്ത്യക്കാർ അല്ല. ഒന്നാന്തരം കവിതയാണിത്.
ബാർസ് യുദ്ധം
ഓഗസ്റ്റ് ഇരുപത്തഞ്ചിനായിരുന്നു അത് ആയിരത്തി എഴുനൂറ്റി നാല്പത്തിയാറ്
ഇന്ത്യൻസ് പതിയിരുന്ന് ആക്രമിച്ചു. കൊല്ലാൻ സമർത്ഥരായ ആളുകൾ അവരുടെ പേരു ഞാൻ വിട്ടുകളയില്ല
സാമുവൽ അലൻ ഒരു ഹീറോയെ പോലെ അയാൾ വളരെ ധീരനും സാഹസി കനുമായിരുന്നെങ്കിലും നാമിനി അയാളുടെ മുഖം കാണില്ല. യുദ്ധം ചെയ്യാൻ സമയം കിട്ടുന്നതിനു മുമ്പേ എറ്റീസർ ഹോക്സ് കൊല്ലപ്പെട്ടു. അവൻ ഇന്ത്യൻസിനെ കാണുന്നതിനു മുമ്പേ വെടിയേറ്റ് പെട്ടെന്ന് മരിച്ചു. ഒലിവർ ആംസ് ഡെൻ കൊല്ലപ്പെട്ടു. അത് സുഹൃത്തുക്കൾക്ക് കൂടുതൽ ദു:ഖവും വേദനയുമുണ്ടാക്കി സെമയോൺ ആംസ് ഡെർ മരിച്ചു കിടക്കുന്നതു കണ്ടു. അവന്റെ തലയിൽ നിന്നകലെയായി വടികളില്ല അഡോണിയാ ഗില്ലെറ്റ് ഞങ്ങൾ കേൾക്കുന്നു വളരെ പ്രിയപ്പെട്ട അവന്റെ ജീവിതം നഷ്ടപ്പെട്ടോ ജോൺ സാഡ്ലർ വെളളത്തിലൂടെ ഒളിച്ചോടി അങ്ങനെ ഭീകരമായ കശാപ്പിൽ നിന്ന് രക്ഷപെട്ടു. യൂനിസ് അലൻ ഇന്ത്യൻസ് വരുന്നതു കണ്ട് ഓടിരക്ഷപെടാമെന്ന് കരുതി അവളുടെ പെറ്റിക്കോട്ട് തടഞ്ഞില്ലായിരുന്നെങ്കിൽ ആ ഭീകര ജീവികൾ അവളെ പിടിക്കുമായിരുന്നില്ല. ടോമി അവളെ ഇരയാക്കുമായിരുന്നില്ല. പിന്നെ മരിക്കാനായി അവളെ നിലത്തിട്ടു ചെറുപ്പക്കാരനായ സാമുവൽ അലനെ ഓ ഒരു ദിവസത്തെ ഇല്ലായ്മ, എടുത്തുകൊണ്ട് കാനഡയിലേക്കുപോയി