കവിത :കറുപ്പ് ,കെ എസ് മധു November 30, 2020 by maarga editor Uncategorised Spread the love കറുപ്പ് കരിമ്പാറയ്ക്കറിയാമീ കറുപ്പിൻ ദുഃഖം കരിവീട്ടിക്കറിയാമീ കണ്ണീരുപ്പ് . ഇളം പഴുപ്പുള്ള ചൂരൽ ഇലകളും മുള്ളുകളും ഇളക്കി മാറ്റി, ഇളം തീയിൽ വാട്ടി നല്ല പതം വരുത്തി. ഇരുമ്പിന്റെ കൂടത്തിന്ന് പുതുക്കൈയ്യിട്ട് കരിമ്പാറക്കൂറ്റനോട ന്നേറ്റുമുട്ടി ക്കറുത്ത ദേഹം , കണ്ടു നിങ്ങൾക്കറപ്പു തോന്നാം. കറുപ്പിന്റെ വേർപ്പു വീണ ചോറു തിന്നിട്ടെത്ര വല്യ തമ്പുരാൻമാർ വെളുത്തിട്ടുണ്ട് ? കാരിരുമ്പിൻ തഴമ്പുള്ള കറുത്ത കൈകൾ ചോറുരുട്ടാനറിയാത്ത കഞ്ഞി വെള്ളക്കിണ്ണത്തിലെ വറ്റു വാരി ശീലമുള്ള കറുത്ത കൈകൾ വെട്ടി മാറ്റിക്കറ്റകൊയ്യാൻ കൃത്രിമക്കൈ തേടിയോർ നമ്മൾ . തൊഴിലെടുത്താലവനെന്നും തൊഴിലാളിപോൽ . മുതലെടുത്താലവന്നു പേർ മുതലാളി പോൽ . ( കെ എസ് മധു) Share Previous articlePOEM; SAREE, Chandramohan.SNext article കവിതയുടെ മണിമേഖല സുനിത തോപ്പിൽന്റെ കവിതകൾക്ക് ഒരു പാരായണം എം.ബി മനോജ് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ