ആഫ്രോ അമേരിക്കൻ കവികൾ -3 ഫ്രാൻസെസ് ഇ . ഡബ്ല്യൂ . ഹാർപ്പർ (1825 – 1911)
വിവർത്തനം, ആമുഖം: എസ്.ജോസഫ്
സ്വതന്ത്രരായ മാതാപിതാക്കളുടെ ഒറ്റ മകളായി 1825 – ൽ ജനനം. കവിയും ആക്ടിവിസ്റ്റും. ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ടു.. സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. പ്രതിഭാധനയും ചുറുചുറുക്കുള്ളവളുമായ അവൾ യൗവനകാലത്ത് കവിതയെഴുതിത്തുടങ്ങി. 1845- ആദ്യസമാഹാരം Forest Leaves. 1854 -ൽ Poems of Miscellaneous Subjects പ്രസിദീകരിച്ചു. ഫെന്റൺ ഹാർപ്പറെ വിവാഹം കഴിച്ചു. സ്വന്തം മകൾ മേരി. 1892 – ൽ 10 la Leroy എന്ന വളരെ പ്രശസ്തമായ നോവൽ വന്നു.
ഒരു വാക്കു മാത്രം
വളരെയധികം ദു:ഖഭരിതമായ, ക്ഷീണിതമായ നമ്മുടെ ലോകം സുഖദമായ സമാധാനത്തിന്റെ ബാക്കിയും കണ്ടെത്തും വരെ അവളുടെ എല്ലാ അപസ്വരങ്ങളും നിശബ്ദമാക്കാൻ സമാധാനം യുദ്ധവും കുറ്റകൃത്യങ്ങളും നിലയ്ക്കും വരെ സമാധാനം സമാധാനം സൗമ്യമായ മഴ കണക്ക് വീഴുവാൻ അല്ലെങ്കിൽ ഉയരത്തിലെ പൂക്കൾ ഈറനണിയുവാൻ നമ്മുടെ ഹൃദയങ്ങൾ സന്തോഷത്തെ ഉദ്ഘോഷിക്കുമ്പോൾ വരെ
കാണുക അവൻ ( ദൈവം ) എല്ലാത്തിനേയും പുതുതാക്കുന്നു
പെൺകുട്ടികളോടുള്ള ഉപദേശം
അല്ല നാണം കെടല്ലേ നിങ്ങൾക്ക് കല്യാണം കഴിക്കാൻ ഒരു മനസുണ്ടെന്നു കേട്ടു അതുമാത്രം സ്നേഹപൂർവ്വം ഞാനൊരു കാര്യം പറയാം അതിനാൽ ഒരു നിമിഷം നില്ക്കൂ
പുറംമോടി മാത്രം നോക്കി ഒരാളെ കല്യാണം കഴിക്കരുത് അത്രമാത്രം നിങ്ങളെ മായപ്പെടുത്തുന്ന കറുകറുത്ത മുടിയും മിന്നൽ കണ്ണുകളും നോക്കി കല്യാണം കഴിക്കല്ലേ
ഒരുവന്റെ നന്മ, കാരുണ്യം നോക്കണം ഒരഭിനയവുമില്ലാത്ത ഒരാളെ കല്യാണം കഴിച്ചോളൂ അവന് സമ്മാനാർഹമായ നിധിയൊന്നുമില്ലെങ്കിലും കുറഞ്ഞ പക്ഷം സാമാന്യ ബോധം എങ്കിലും ഉണ്ടാകും.