ആഫ്രോ അമേരിക്കൻ കവികൾ -6 പോൾ ലോറൻസ് ഡൻബാർ
വിവർത്തനം, ആമുഖം: എസ്.ജോസഫ്
ആഫ്രിക്കൻ അമേരിക്കൻ സാഹിത്യത്തിൽ ഇദ്ദേഹത്തോടുകൂടി ഒരു പുതിയ കാലഘട്ടം ഉദയം ചെയ്തു. ദേശീയമായ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ബ്ലാക്ക് കവി. 1872-ൽ ജനിച്ചു. ജന്മശേഷം അച്ഛനമ്മമാർ പിരിഞ്ഞു. അമ്മയാണ് അദ്ദേഹത്തെ വളർത്തിയത്. 14 വയസിൽ കവിതകൾ പ്രസിദ്ധീകരിച്ചു. Oak and lvy എന്ന പുസ്തകം സ്വന്തമായി പ്രസിദ്ധീകരിച്ചു. 1891-ൽ ബിരുദം നേടി. അസാധാരണ പ്രതിഭയുള്ള വിദ്യാർത്ഥിയായിരുന്നു. ക്ലാസിലെ ഒരേയൊരു ആഫ്രോ അമേരിക്കൻ . മുന്നോട്ടു പഠിക്കാൻ വംശീയ പ്രശ്നം കൊണ്ടും സാമ്പത്തികപ്രയാസം കൊണ്ടും കഴിഞ്ഞില്ല. ഡൻബാർ Majors and Minors 1895 -ൽ ഇറക്കി. വലിയ ശ്രദ്ധ കിട്ടി ഇതിന്. മൂന്നാമത്തെ പുസ്തകം Lyrics of Lowly Life ഇറങ്ങി.
അനുകമ്പ
” കൂട്ടിലെ കിളികൾകൾക്കുള്ള വികാരങ്ങൾ എന്താണെന്ന് എനിക്കറിയാം. കഷ്ടം. മലഞ്ചെരിവുകളിൽ എപ്പോഴാണ് സൂര്യൻ തിളങ്ങുന്നതെന്ന് ; എപ്പോഴാണ് കാറ്റ് ചാഞ്ചാടുന്ന പുല്ലുകൾക്കിടയിൽ ഇളകിപ്പോകുന്നതെന്ന് പുല്ലിന്റെ ഒരു അരുവിപോലെ നദി ഒഴുകുന്നത് എപ്പോഴാണ് ആദ്യത്തെ കിളി പാടുന്നതെന്നും ആദ്യത്തെ മൊട്ട് വിരിയുന്നതെന്നും നേർത്ത സുഗന്ധം അതിന്റെ കപ്പിൽ നിന്ന് കവരുന്നതെന്ന് എനിക്കറിയാം എന്താണ് കൂട്ടിലെ കിളിയുടെ വികാരങ്ങളെന്ന് ” .
കടം
” ഞാനീ കടം വീട്ടുന്നു ലഹള ദിവസത്തിനായ്
ഖേദത്തിന്റെയും ആശ്വാസമില്ലാത്ത ദു:ഖത്തിന്റെയും വർഷങ്ങൾ അവസാനം വരെ ഞാൻ കടം വീട്ടും എന്റെ ശവക്കല്ലറ വരെ സുഹൃത്തേ ,
എനിക്ക് ശരിയായ മോചനം തരൂ സമാധാനത്തിന്റെ കൈയടി തരൂ
ഞാൻ വാങ്ങിയത് അല്പം ഞാൻ ചിന്തിച്ച കടം അല്പം ദരിദ്രമായ ലോൺ ദൈവമേ പക്ഷേ പലിശയോ! “