The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
December 19, 2020 by maarga editor
Uncategorised

ആഫ്രോ അമേരിക്കൻ കവിതകൾ -8ജയിംസ് മൺറോ വൈറ്റ്ഫീൽഡ് (1822-1871)

ആഫ്രോ അമേരിക്കൻ കവിതകൾ -8ജയിംസ് മൺറോ വൈറ്റ്ഫീൽഡ് (1822-1871)
December 19, 2020 by maarga editor
Uncategorised
Spread the love

ആഫ്രോ അമേരിക്കൻ കവിതകൾ -8
ജയിംസ് മൺറോ വൈറ്റ്ഫീൽഡ് (1822-1871)

ആഫ്രിക്കൻ അമേരിക്കൻ കവി. അടിമത്ത വിരുദ്ധ പോരാളി. രാഷ്ട്രീയപ്രവർത്തകൻ . അമേരിക്ക ആന്റ്അദർപോയംസ് 1853-ൽപ്രസിദ്ധീകരിച്ചു. വൈറ്റ്ഫീൽഡ്ജനിച്ചത് 1822 ൽന്യൂഹാംഷയറിൽ . ആദ്യപുസ്തകത്തിലെ പകുതികവിതകളും അടിമത്തത്തേക്കുറിച്ചായിരുന്നു. ബാക്കിപകുതികലയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വ്യക്തികളെക്കുറിച്ചും . മതത്തിലും രാഷ്ട്രീയത്തിലും ഉള്ളഅഴിമതി , കറുത്തമനുഷ്യരെ അടിച്ചമർത്തുന്നതിന്നുള്ള പ്രതിഷേധം ഒക്കെകവിതകളിൽ ഉണ്ട്. ഏറ്റവും പ്രശസ്തമായ കവിതകളിലൊന്ന് അമേരിക്കയാണ്. ഇതിൽകാപട്യം സ്വാതന്ത്ര്യം ജനാധിപത്യം അമേരിക്കയിൽ അടിമകളാക്കപ്പെട്ടവരും അല്ലാത്തവരുമായ ബ്ലാക്സിന്റെ പ്രതിഷേധം ഒക്കെയുണ്ട്.

അദ്ദേഹത്തിന്റെ

അമേരിക്ക എന്നകവിതയുടെ തുടക്കം ഇങ്ങനെ :

” അമേരിക്ക , ഇത് നിന്നോടാണ്.

സ്വാതന്ത്രൃത്തിന്റെ പൊങ്ങച്ചമുള്ള നാടേ

നിനക്കായിട്ട് ഞാനെന്റെ പാട്ട്ഉയർത്തുന്നു

രക്തത്തിന്റെ നാടേ , കുറ്റകൃത്യത്തിന്റേയും തെറ്റിന്റേയും

അത്നീയാണ്എന്റെജന്മനാട് “

” അടിച്ചമർത്തപ്പെട്ടവരുടെപ്രാർത്ഥന ” എന്ന മറ്റൊരു കവിതയുടെ ആദ്യഭാഗം

” ഓ മഹാനായ യഹോവാ ! സ്നേഹത്തിന്റെ ദൈവമേ

ഭൂമിയുടേയും ആകാശത്തിന്റേയും

അധിപതിയേ

മുകളിലെ മഹാസിംഹാസനത്തിൽ നിന്ന്ദയയില്ലാത്ത കണ്ണുകൊണ്ട് ഞങ്ങളെനോക്കാൻ കഴിയുമോ?

ആഫ്രിക്കയുടെ ആൺമക്കളുടേയും പെൺമക്കളുടേയും കഷ്ടപ്പാട്

കാണുക.

ദിവസന്തോറും

വർഷംതോറും

രക്തത്താൽ ദു:ഖപ്പെട്ട മണ്ണിൽ

അവരുടെകരച്ചിലുകൾ ഒരുബധിരകർണത്തിലേക്കാണോ ?

നിനക്ക് അടിച്ചമർത്തുന്ന വെള്ളക്കാരനെ പച്ചപ്പു നിറഞ്ഞഗിരിനിരകൾക്കൊണ്ടും

പഴങ്ങൾനിറഞ്ഞസമതലങ്ങൾ കൊണ്ടും അനുഗ്രഹിക്കാൻ പറ്റുമോ ?

അടിമയുടെ ദുരിതംകണക്കിലെടുക്കാതെ

കറുത്തമനുഷ്യന്റെ ചങ്ങലകളെക്കുറിച്ച്

ബോധമില്ലാതെ … “

(അപൂർണ്ണം)

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleആഫ്രോ അമേരിക്കൻ കവിതകൾ -7 ജൂപിറ്റർ ഹാമ്മൺ1711 – 1806Next article "എരി " നോവൽ വായനക്കുറിപ്പുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos