അതി ഭയാനകമായ
ഈ
തമാശയയിലേയ്ക്കു നമുക്കു വരാം
തീട്ടത്തെക്കുറിച്ച്
ആദ്യമായിട്ടൊരു
സിനിമയെടുത്തത്
തമിഴനാ
ആ അമുതൻ.
രാജാവിന്റെ
തൂ… റാൻ മുട്ടലിനെക്കുറിച്ച്
അതിനും മുന്നേ നാം
മലയാളികൾ വായിച്ചിട്ടുണ്ട്.
കക്കൂസ്
ഒരു രാജ്യത്തിന്റെ
പ്രധാന
പരസ്യവരുമാന
വിഷയമാകുന്നതും
ഈ
ഉത്തര ഉത്തരാധുനികത
യിലായിരുന്നല്ലൊ.
അത് ഇത്ര ഭയാനകമാകുന്ന
തമാശയാകുമെന്ന്
ബച്ചേട്ടനും ഓർത്തുകാണില്ല.
തീട്ടം കോരി മാറ്റേണ്ടവർ
അതു ചെയ്താൽ മതി
അത്രന്നെ.
പൊതു സ്ഥലത്തും
നഗരഗ്രാമക്ഷാത്രത്തിലും
പുണ്യസ്ഥലങ്ങളിലും
അപ്പിക്കേണ്ടവർ ഞങ്ങൾ.
അതായത്,
വെളിയിടത്ത് അപ്പിക്കാൻ
അതിപുരാതനമായി
അവകാശപ്പെട്ടവർ ഞങ്ങൾ.
അപ്പോഴാണ്
ഒരു ഭരണഘടനയുടെ
പേരും പറഞ്ഞ്
നീയൊക്കെ
പിത്തലാട്ടം നടത്തുന്നത്.
തിന്നാൻ തരാതെ
പരമാവധി ഞെരുക്കിയിട്ടും
നീയൊക്കെത്തൂറുന്നു
എന്നതിലാണ്
ഞങ്ങൾക്കത്ഭുതം.
വെളിയിടത്ത്
തൂറരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞു ഞങ്ങടെ
ബച്ചേട്ടൻ
അതു കേൾക്കാത്തോരെ
പിള്ളേരാന്നൊന്നും നോക്കേണ്ട
അങ്ങു തീർത്തേക്കുക.
ഭൂമീദേവിയെയാ…
വാസ്തുപുരുഷന്റെ മുഖത്തേക്കാ…
ഘാപ്പ്പഞ്ചായത്ത് മണ്ണിലേക്കാ…
ആ പിള്ളേര്…
അശുദ്ധംവെച്ചെ.
അങ്ങു തീർത്തേക്ക്…………..
…………………………………..
ആ……………………………………..
അതെ………………………………..
അത്രന്നെ……………………………