മഞ്ജുനാഥ് നാരായണൻ
കവിത
തിരിച്ചറിവ്:മഞ്ജുനാഥ് നാരായണൻ
കവിത
തിരിച്ചറിവ്
.....................
അറിവുകൊണ്ടരിച്ചരിച്ചപ്പോൾ
പള്ളിക്കൂട കാലങ്ങളിൽ
എൻവാസമെപ്പോഴും
പിൻബെഞ്ചിലായിരുന്നു.
ആംഗലേയം വഴങ്ങില്ല
വശമില്ല രാഷ്ടഭാഷ
തുച്ഛമാം മാതൃഭാഷയും
ഗണിതഹരണഗുണിത –
സങ്കലനത്തിലോന്യൂനം.
കറങ്ങികലങ്ങിയശാസ്ത്രവും
ചരിത്രവുമതായിരുന്നു സത്യം.
ഞാനാദ്യമെന്നുത്തരമുറക്കെ –
പ്പറഞ്ഞൊരൊച്ചയും ,
ഉത്തരക്കടലാസിലേക്കൊളിഞ്ഞ –
കണ്ണുകളും , കണ്ണുകളെ
കാലാസുമുനകൊണ്ടൂ
മറച്ച കൈകളും
കിട്ടിയമാർക്കിലതിശയവും
അന്യന്റെമാർക്കിലസൂയയും
അങ്ങനെയെത്രയെത്രമുൻ –
കാഴ്ചകളാണ് പിൻ ബഞ്ച്
കാണിച്ചു തന്നത്.
എല്ലാവരിലേയുമെല്ലാവരെയും –
കണ്ടു കണ്ടങ്ങനെ –
തിരിച്ചറിഞ്ഞൂ ഞാൻ
തിരിച്ചറിവുകളെന്നും
പഠിപ്പിക്കുന്നത്
പിൻബഞ്ചുകളാണെന്ന് .
good poems
Thanks Thibaud, Best wishes and good luck. See you soon. Monte Habbyshaw
Ahaa, its fastidious conversation about this post at this place at this web site, I have read all that, so now me also commenting at this place. Richard Tankersley
Way cool! Some extremely valid points! I appreciate you penning this write-up plus the rest of the website is also really good. Preston Pass
This is my first time pay a visit att here and i am actually pleassant to read everthing at one place. Herman Viramontas