നന്നി ഹെടിച്ചിറദ്
ഹൊസക്കാലലാ അളെപ്പായില്
ബളിച്ചി നഗി ദവർ ബാള
ക്റി ശിവർ ഒന്തോ, എറ് ടോ.
ഹത്തെച്ചി ഇല്ലതകാലല്
മുന്തക്കിറവറേബേക്ക്.
അണ്ണ ഊടിത മൂറ്ക് ല്ല് ഹെട് പ്പുല്
ഹെരിശിനനീറ് കുതിപ്പദ് .
നന്നഗിറ തെടിക്കെ കെത്ത സദ്ദ് കാളദ്.
യാരോ ഓടി ബ്ന്താളി ദറ്
ഗുളിആത്ത്.
ആ ഗന് സ് ദ്ല്ല ദ്ദെ നിദ്ദെ.
മൊതലിമുട്ടി ശർണെ മാടി ദാക
ഒന്തുഞ്ഞെട്ടിനി.
ബെന്ന് കീസ് നീറ് കൊടകിദാക
മ്യയ് ജൊംമ്മാത്ത്.
ആഗ കൊടദബട്ടെ
ഈഗ ആക്കി
ആഗ ആക്കദ കുരി
ഈഗ വർദ്
നോടവർ നോട്ന്
നാ ഓഗദ്….
ഓഗ ദാരില്ബത്ത സെല്ലിത്തെരെ
കൊളല്ട്ത്ത് കുണ്യട്ടാടിത്തെരെ
സുത്തവളിച്ചോട്ട് ഹെടിച്ചോട്
യാനനോ മാടിത്തെരെ
നോട്യോ ണ്
ചെക്കെ ഗോദ ഹെയ്ദ ചെക്കെ നാ
നെള്ളി ഗോദ ഹെയ്ദനെള്ളിയാന
സേറിദ ഗെ സക്കള ഇല്ലതെ നഗി വദ്.
ബ്ബയ്യ കാണി.
നങ്കാള്
ഒ ന്തടി ,എ റ്ടടി
ആറടി ഹെത്തിത്ത്.
അകൽ സൂട് ലാ അച്ചെ മണ്ണ് ല്
ഒന്തുസ്വാ സെത്തി
ക്ണ്ണ് മുച്ചലീ
മണ്ണ്ട ലെ മറ് ദ് വേഗ എറ് ട് കൈയീ തുംമ്പി ശിട്ടറ്
മേലെ ബൂളമണ്ണ്ന് ക് ല്ല് ന്നാ ദൈവ്വാദകഥെ കേളിത്ത്
നട് ദോ അച്ചെക്കാട് ബഗിദ്
തോട് ഗ്
നെട് തോട്ല് മുഗി മീയീവലെ
യസ്സറ് ഗൊ ന്തു മ്യയീണ
സാക്കൂ നന്ന കണ്ണ് കാ
മുച്ചോ അല്ല ദലെ ബിൻ ക്കെലക്കാതെളങ്ങ്.
ഹൊസ മക്കഗ് നങ്ക
ജാത്യന്ത തെളി ഉസാക്കൂ.
നാ യാറെന്തോ യാനെന്തോ യാങ്കെന്തതുകാണി.
ഞാൻ പോകുമ്പഴും ഇങ്ങനെയോ?
എന്നെ കിടത്തിയത്
പുതുകാലം മെടഞ്ഞ പഴയ പായയിൽ.
കരഞ്ഞവർ ഒന്നോ രണ്ടോ.
മുത്തശ്ശനും മുത്തശ്ശിയ്ക്കുമിടമില്ലാ ത്തിടത്ത്
മുന്നിലുള്ളവനേ ശരണം.
അണ്ണൻ കൂട്ടിയ മൂക്കല്ലടുപ്പില്
വെന്തു തിളയ്ക്കുന്ന പച്ചമഞ്ഞൾ.
എൻ്റെ ശയ്യയ്ക്കു മുള കൊട്ടുന്നുറക്കെ.
ആരോ പറഞ്ഞു
കുഴിപ്പണി തീർന്നു.
നാനപ്പോഴും നിശബ്ദമായുറങ്ങി.
മൂപ്പൻ്റെ കൈവിരൽ ചൂടേറ്റുണർന്നു.
കായത്തിലിത്തിരി കായ് വെള്ളം
കുടഞ്ഞപ്പോൾ പുളകം.
അന്ന് തരാൻ മറന്നപട്ട് വസ്ത്രം
അണിയിച്ചു.
അന്ന് വരയ്ക്കാൻ മറന്ന കുറിയും വരച്ച് വിയർപ്പിൻ കണമില്ലാ സുഗന്ധം പരന്നു.
പറവാനൊത്തിരി ബാക്കി
കാണുവാൻ വെമ്പുന്നോരെ കാണുക
യാത്ര .. ….
ഞാൻ നടക്കും വഴിയിൽ
വിതറിയ നെല്ലിൻ
വാടിയ കതിർക്കണ്ടോർക്ക.
കുഴലൂത്ത് കുണ്യട്ടാട്ടക്കാരേ വന്ദനം
ദിക്കില്ലാതെ ചുറ്റിയ വേളയിൽ
ദിക്ക് നാലു മുറിച്ചുള്ള കർമ്മങ്ങൾ
കാണുക…
കണ്ടു പഠിക്കുക…..
മരത്തോലിനു പോയവനൊരു മരം.
ഞണ്ടിനു പോയവനൊരു ഞണ്ട്.
ചെളിമണ്ണുപുരണ്ടവർ
തോലില്ലാതെ ചിരിച്ചു.
ഭയമില്ല…
ബന്ധുവാ…
ഒരടി രണ്ടടി
ആറടിയെത്തി.
പകൽച്ചൂടിലെ പച്ചമണ്ണിൽ
നെടുവീർപ്പോടെ….
മണ്ണിടൽ മറന്നുത്സാഹം കാട്ടി
ഇരു കൈ നിറച്ചു വിതറി.
മീതെയ്ക്കു മീതെ വീഴുന്ന മണ്ണും കല്ലും ഞാൻ ദൈവമായ കഥകളേറെ കേട്ടു .
നടന്നു പച്ചിലക്കാടു വകഞ്ഞൊരു തോടു നോക്കി.
പേരിനൊരു കുളിയും കസർത്തു.
മതിയെൻ്റെ കൺകളേ
അടയൂ വേഗമല്ലെങ്കീ
ജ്വലിക്കൂ തീഗോളം പോൽ
പുതുനാമ്പുകൾക്കൊരു നാമ്പെന്ന
തെളിവുമതിപോൽ.
ഞാനാരെന്നോ യെന്തെന്നോയെങ്ങനെയെന്ന രൂപമില്ലാത്തൊരു തെളിവ്.