ഗദ്ധള
ഭാഷ – റാവുള
അങ്കുടു കുളളിലിയ ചീരുഗുഡിമാമി
കുള്ളുത്തൊട്ട ചുന്തെരിക്കു
നാരെക്കുവാങ്കാണോ
നാട്ടെക്കുവാങ്കാണോ.
കായിക്കൊരു കല്ലുബെച്ച
കഞ്ചിക്കല്ലാക്കാരി
കൗഞ്ചന്നാളു കാടിലൊരു
പുളളിമാന്നു പെറ്റാ ..
ബിരെ ബിരെ ബാമി
ബീമന്നുക്കു ജാഗ
തീറ്റെയിന്ത മൻ്റത്തെക്കു
ആനെപ്പട്ടെ ബന്താ ..
നീരുക്കീൻ്റാ ആ പുവെലി
മീന്നുമ്മുണ്ടാ ബാവ
അങ്കുമലെ ആ മരബള്ളി
ഇങ്കുമലെ ഈ പുവെബള്ളി
ചോങ്കി ചോങ്കി ചോങ്കി ചോങ്കി
കൈതെപ്പൂവുക്കാറ്റു
ചൊപ്പു ചൊപ്പു ചൊപ്പു ചൊപ്പു
ചൊപ്പു കൊയ്തൊറു പെണ്ണു
നീയിധാണെ ബൻ്റെമ്മാ
നെവ്ല്ലുപ്പാമു കൊയ്തെമാ
കടാമെപ്പട്ടെ ഓടിന്നത്തു
മാവുപ്പല്ലാ ബൻ്റോ
ചൂച്ച ബാവെൻ്റ കുള്ളിലി
മീന്നുക്കറിയട്ടുള്ളാ
ബിറുന്തു ബന്ത മാരെങ്കുപ്പല്ലാ
തളുവെബട്ടെല്ലു ഗദ്ധള്ളാ..
പരിഭാഷ:സന്തോഷം
അപ്പുറം വീട്ടിലെ ചീവീടു മാമീ
വീടുതൊട്ട സുന്ദരിക്ക്
നാരക്കിഴങ്ങാണോ
നാട്ടക്കിഴങ്ങാണോ
കായിക്കൊരു കല്ലുവെച്ച
കഞ്ഞിക്കലാക്കാരി
കഴിഞ്ഞ നാളിൽ കാട്ടിലൊരു
പുള്ളിമാൻ പെറ്റു
വേഗം വേഗം വരു
വിമാനത്തിനും സ്ഥലം,
തീറ്റയുള്ള മൈതാനത്തിലേക്ക്
ആനക്കൂട്ടം വരുന്നു .
നീരുള്ള ആ പുഴയിലെ മീനുകൾ
മിണ്ടുന്നില്ലല്ലോ അളിയാ..
അങ്ങു നോക്ക് ആ മരവള്ളി
ഇങ്ങു നോക്ക് ഈ പുഴവള്ളി.
നീയിതിലെ വരുന്നുണ്ടോടി
ഞാറപ്പഴം കൊയ്തോടി
മാൻക്കൂട്ടം ഓടിയതിലെ
മഴ വരുന്നുണ്ട് .
ചൂച്ച അളിയൻ്റെ വീട്ടില്
മീൻക്കറി വെച്ചിട്ടുണ്ട്
വിരുന്നുവന്ന മാരന്
തളിക പാത്രത്തിൽ സന്തോഷം .