ക്യാപ്സൂൾ കവിതകൾ:സുകുമാരൻ അരീക്കുഴ
ക്യാപ്സ്യൂൾ
,,,,,,,,,,,,,,,,,,,,,,,,
സാധ്യത – വിനിയോഗം
……………………………
ഓരോരോ സാധ്യത കൈയ് വരുമ്പോൾ
വിനിയോഗിക്കാതെയിരിക്കുന്നോരെ
രക്ഷപ്പെടുത്തുവാനീശ്വരനും
സാധ്യമല്ലെന്നതു സത്യമല്ലേ?
ആത്മാർത്ഥത
,,,,,,,,,,,,,,,,,,,,,,,,,,,,,
അവനവനർത്ഥ ‘ത്തോടു ള്ളൊരു ജാഗ്രത
‘ആത്മാർത്ഥത, യായി പരിണമിച്ചൂ
ഇനിയതു മാറുവാനെന്താണു ചെയ്യുക
പോംവഴികാട്ടി ടൂതമ്പുരാനേ!
ആത്മീയം
,,,,,,,,,,,,,,,,,,,,
ഞങ്ങടെയാളുകൾ, നിങ്ങടെ യാളുകൾ
വന്നപ്പോഴാത്മീയം പറ പറന്നു
ശത്രുവായൊന്നിനേം മുന്നിലു നിർത്താതെ
യുണ്ടോ യിസങ്ങളും മത, ജാതിയും’ ?
അഹന്ത
,,,,,,,,,,,,,,,
അറിവില്ലായ്മക്കുണ്ടൊര ഹന്ത
അറിവുള്ളായ്മക്കുണ്ടൊര ഹന്ത
രണ്ടും മനുജനു സഹജമതോ?
സത്യമറിഞ്ഞാൽ വിനയവുമോ?