The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
May 11, 2021 by maarga editor
Fiction & Poetry

രണ്ടു കവിതകൾ :പ്രിൻസ് ഓവേലിൽ

രണ്ടു കവിതകൾ :പ്രിൻസ് ഓവേലിൽ
May 11, 2021 by maarga editor
Fiction & Poetry
Spread the love

വൈക്കോൽത്തുറു

വിളഞ്ഞെന്നറിയുമ്പോൾ
കൊയ്തുമെതിച്ചെടുക്കും

നെന്മണികളെടുത്തിട്ട്
കുടുമിക്കു പിടിച്ചൊരേറാണ്

വെറുതെയാകാശത്തേക്കു നോക്കി
മഞ്ഞുകൊണ്ടങ്ങനെ കിടക്കും

നെടുവീർപ്പിൻ്റെ നനവുകൊണ്ടൊരു
ഗന്ധമുള്ളിൽനിന്നുണരും

വരണ്ടുവിണ്ടപാടത്തേയ്ക്ക്
വെയിലുകൊള്ളാൻ നിരത്തിയിടും

കുഴിപ്പന്തുകളിക്കുന്ന പിള്ളാർ
ചവിട്ടിമെതിച്ചാർത്തുവിളിക്കും

ആരുമറിയാതെയൊരു പാമ്പ്
ഉള്ളിലേയ്ക്കിഴഞ്ഞു കയറും

മഴക്കോളൊന്നു ദൂരെക്കണ്ടാൽ
കമ്പുകൊണ്ടു തോണ്ടിക്കൂന കൂട്ടും

ഒറ്റത്തടിമരമൊന്നു കണ്ടുവച്ചിട്ട്
അതിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകും

കെട്ടിയുയർത്തിയ പടങ്ങിലേക്ക്
വാരിവലിച്ചെറിയുമൊരാൾ

ചവിട്ടിയൊതുക്കി വെടിപ്പാക്കും
മുകളിൽ നിന്നു മറ്റൊരാൾ

തിരികവലിച്ചു ബലമുറപ്പിക്കും
മുകളിൽ ചട്ടിയൊന്നു കമഴ്ത്തിവയ്ക്കും

മരത്തെയിറുകെപ്പുണർന്നു നിൽക്കും
തലയുയർത്തി വിരിഞ്ഞു നിൽക്കും

ഇടയ്ക്കു വലിച്ചൂരിയെടുക്കാനുള്ള
ഓർമകൾപോലെയൊറ്റയ്ക്കൊരു
വൈക്കോൽത്തുറു

ചുവട്ടിൽ പൊഴിഞ്ഞതെന്തെങ്കിലു-
മുണ്ടോയെന്നു കോഴികൾ ചികയും

ഒത്തവണ്ണത്തിനു ചുറ്റും ‘സാറ്റേ
സാറ്റേ’ യെന്നുണ്ണികൾ പായും

അപ്പോഴും, പുരയ്ക്കപ്പുറത്തെക്കൂട്ടിൽ
നിന്നുമൊരമറലിലേയ്ക്കു മിഴിനട്ട്
ഒറ്റയ്ക്കൊരു വൈക്കോൽത്തുറു

…………………………………………………………………………………………………………………………………………………………….

1 ജനനം

ഒരു പയർവിത്തിനെ കാലം
രണ്ടായി മുറിക്കുമ്പോൾ
ഇളംപച്ചയിലകൾ രണ്ടെണ്ണം……

2 ശംഖ്

തിരക്കൈകളാലെന്നെ
തീരത്തേയ്ക്കെറിഞ്ഞാലും
ഉള്ളുനിറയെ നീ മാത്രമെന്ന്
കടലിനോട് ശംഖ്

3 ഗസൽ

ഗസൽഗായകൻ്റെ വീട്ടിലെ
കൽഭരണിക്കുള്ളിലിരുന്ന്
മുന്തിരികൾ പിറുപിറുത്തു
നീയെന്നെയൊന്നു
പിഴിഞ്ഞെടുത്തിരുന്നെങ്കിൽ
ഒരു മധുരമാം ഗസലായ്
പുനർജനിക്കാമായിരുന്നു

4 നിലാവിനോട്

നിലാവേ പിണങ്ങരുതേ
പുര കെട്ടിമേയലാണിന്ന്

5 വേരെവിടെ ?

ഉറവയോടു ചോദിച്ചു
നിൻ്റെ വേരെവിടെയാണ്
ഉറവ ആകാശത്തേയ്ക്ക്
കണ്ണുകളുയർത്തി

6 ഓർമയുടെ മണം

ഉപ്പുമാവിൻ്റെ മണമുള്ള നട്ടുച്ചകൾ
പ്രാർത്ഥനയൊന്നുമാത്രം
മണി വേഗമടിച്ചെങ്കിൽ

7 ചില്ലകൾ ഉലയുന്നത്

കാറ്റനക്കം കൊണ്ടുമാത്രമല്ല
തിരയിളക്കം കൊണ്ടുമുലയാറുണ്ട്
തീരത്തെ ചില്ലകൾ

8 ഉള്ളടരുകളിൽ ….

മഴയും മഞ്ഞും വെയിലും കാറ്റും
ചേർന്നെത്രയടരുകൾ
അടർത്തിമാറ്റിയാലാണ്
കണ്ടെത്താനാവുക
കരിമ്പാറയ്ക്കുള്ളിലെ
ജൈവഫോസിലുകൾ

9 ഓർമയുടെ നദി

ഇന്നലെകൾ പൊട്ടിച്ചിതറിയ
വഴിയിലൂടെ നടക്കുമ്പോൾ
പാദം മുറിഞ്ഞൊഴുകുന്ന
ചോരയെയാണ് ഓർമയുടെ
നദിയെന്നു വിളിക്കുന്നത്

10 ആത്മകഥ

കീറിക്കളഞ്ഞ പ്രണയത്തിൻ്റെ
താളുകളിൽനിന്നു പൊടിയുന്ന
മിഴിനീരിൽ നനഞ്ഞതത്രെ
ആത്മകഥയുടെ താളുകളെല്ലാം

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleക്യാപ്സൂൾ കവിതകൾ:സുകുമാരൻ അരീക്കുഴNext article പുസ്തക പരിചയം : പദപ്രശ്നങ്ങള്‍- വാക്കിന്‍റെ വിചാരണയും രാഷ്ട്രീയവും,- ധീന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos