ഈഡിപ്പസ്
വെളിച്ചം തിന്നു തീർക്കുന്ന
ഒരു കനൽ
ഇരുട്ടുമായി പ്രണയത്തിലാകുന്നു.
അപ്പോഴും ഞാൻ
നിരന്തരം
ആവർത്തിക്കപ്പെടുന്ന
കോംപ്ലക്സും
നീ പരിവർത്തനങ്ങൾക്കിടയിൽ
ഭോഗിച്ച ശരീരത്തിലൊരെണ്ണം
വിവർത്തനങ്ങൾക്ക് മുമ്പ്
നീ മുല നുണഞ്ഞ
അമ്മയുടെ ഉടലായിരുന്നു.
അപ്പോൾ
പൗരത്വം തെളിയിക്കാനാകാത്ത
ഒരു രാജ്യമായി
മാറുകയാണ്.
കാഴ്ചകൾ നിറച്ചു വച്ച ഭരണികൾ
മണ്ണില്ലാത്ത ഭൂമിയിൽ
നീ കുഴിച്ചിടുമ്പോൾ
ചില്ലകളില്ലാത്ത മരത്തിൽ
പ്രേതങ്ങൾ കൂട് കൂട്ടുന്നുണ്ട്.
സലിം ചേനം