The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
December 6, 2021 by maarga editor
Culture & Arts

കുറിപ്പ്, ആദിയർ ദീപം :ഷിജുകുമാർ

കുറിപ്പ്, ആദിയർ ദീപം :ഷിജുകുമാർ
December 6, 2021 by maarga editor
Culture & Arts
Spread the love

പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ മുഖപത്രമായ “ആദിയർ ദീപത്തിൻറെ” ആദ്യപതിപ്പ് ഇറങ്ങിയിട്ട് ഇന്നേക്ക് 58 വർഷം പൂർത്തിയായി. 1963 നവംബർ 15-നാണ് ആദ്യപതിപ്പ് ദ്വൈവാരികയായി പുറത്തിറങ്ങിയത്. പിന്നീട് സ്വതന്ത്ര ദേശീയ ത്രൈമാസിക ആവുകയും(Anglo malayam tri monthly ), ഒരു പത്രം എന്ന നിലയിൽ പിന്നീട് പരിണാമം സംഭവിക്കുകയും അതിൻറെ ആദ്യപ്രതി 1973 ഏപ്രിൽ മാസം പതിനഞ്ചാം തീയതി ആയിരുന്നു പ്രസിദ്ധീകരിച്ചത്. കേരളത്തിൻറെ നവോഥാന ചരിത്രത്തിൽ ദളിത് ജന വിഭാഗങ്ങളുടെ ഇടയിലെ ആദ്യത്തെ “പ്രിൻറ് മീഡിയ” എന്ന് പറയുന്നത് മഹാത്മ അയ്യങ്കാളിയുടെ യുടെ നേതൃത്വത്തിൽ ആരംഭിച്ച സാധു ജനപരിപാലനി(1912) ആയിരുന്നു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയെ പോലുള്ളവരുടെ സഹായത്തോടെയായിരുന്നു ഈ മാസിക പ്രസിദ്ധീകരിച്ചിരുന്നത്. അതിനുമുൻപ് “മലയാള മനോരമയിലും” അതുപോലെ “മലയാള മിത്രം(1892)” പോലെയുള്ള ചില പത്രങ്ങളിൽ ചില ദളിത് പരാമർശങ്ങൾ വന്നു പോയിട്ടുള്ളതായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട് . 1912 നു ശേഷം ഒരുപാട് ദളിത് പ്രസിദ്ധീകരണങ്ങൾ കടന്നുവരുന്നുണ്ട് .നവനാദം, ദ്രാവിഡ മിത്രം ഹരിജനധ്വനി ഇക്കൂട്ടത്തിൽ ചിലതുമാത്രം. ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടത് പിജെ ജോസഫിൻറെ സാധുജന ദൂതനാണ് പിന്നീടത് ചേരമർ ദൂതൻ ആയി മാറുകയും ചെയ്തു. ആദിയർ ദീപത്തിൻറെ ആദ്യകാല പ്രസിദ്ധീകരണങ്ങളിൽ പ്രശസ്ത നിരീശ്വരവാദി ആയിരുന്ന ഇടമറുക്, ശൂരനാട് കുഞ്ഞൻപിള്ള , മഹാകവി എം പി അപ്പൻ തുടങ്ങി പതിവായി എഴുതിയ അക്കാലത്തെ ധാരാളം പ്രമുഖർ ഉണ്ടായിരുന്നത് സൂചിപ്പിക്കുന്നത് ഈ പ്രസിദ്ധീകരണത്തൊടുള്ള തിരുമേനിയുടെ കാഴ്ചപ്പാട് ബോധ്യമാകും. ആദ്യമായി കുമാരഗുരുദേവനെ കുറിച്ച് രചിച്ച ലഘു ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതും ആദിയർദീപത്തിലായിരുന്നു. ശബ്ദമില്ലാത്തവർക്ക് ശബ്ദമായി 58 വർഷങ്ങളായി ഇന്നും ആദിയർദിപം നിലനിൽക്കുന്നു. 1973 ൽ സ്റ്റീഫൻ വട്ടപ്പാറ ആരംഭിച്ച പ്രസിദ്ധീകരണവും “ആദിയർദീപവും” മാത്രമാണ് ഇന്നും നിലനിൽക്കുന്നത്. കാലം മാറുന്നതനുസരിച്ച് വരമൊഴികൾ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറുമ്പോൾ ആദിയർ ദീപവും ഡിജിറ്റൽ ഫോർമാറ്റിലേക്ക് ആകും എന്ന് പ്രതീക്ഷയോടെ 🙏🏼
#1969 ലെ ഒരു ആദിയർ ദീപം

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleബാലകൃഷ്ണൻ കിഴക്കേടത്ത് ൻ്റെ രണ്ടു കവിതകൾNext article കവിത,ചില നേരങ്ങളിൽ:ബിന്ദു കമലൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos