The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
January 23, 2022 by maarga editor
Culture & Arts

ഓർമ്മ, ജനുവരി 23 , എം ഗോവിന്ദൻ (1919 – 1989) ചരമദിനം

ഓർമ്മ, ജനുവരി 23 , എം ഗോവിന്ദൻ (1919 – 1989) ചരമദിനം
January 23, 2022 by maarga editor
Culture & Arts
Spread the love

അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു എം ഗോവിന്ദൻ. ശ്രദ്ധേയ പ്രസിദ്ധീകരണങ്ങളായ
നവസാഹിതി, ഗോപുരം, സമീക്ഷ എന്നിവയുടെ പത്രാധിപരായിരുന്നു.

1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനനം.
അചഛൻ: കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി.
അമ്മ: മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ.
ചെറുപ്പത്തിൽത്തന്നെ എഴുതി തുടങ്ങി. എട്ടാം ക്ലാസിലായിരിക്കെ എഴുതിയ കവിത ‘ രണ്ടു ധീരവനിതകള്‍’ മാതൃഭൂമിയുടെ ബാലപംക്തിയില്‍ വന്നു.

മലബാറില്‍ ജനിച്ചുവളര്‍ന്നെങ്കിലും ആദ്യകാല പ്രവര്‍ത്തനരംഗം തിരുവിതാംകൂറായിരുന്നു. സഹോദരന്‍ അയ്യപ്പന്‍, ആര്‍. സുഗതന്‍, പൊന്നറ ശ്രീധര്‍, കെ. ദാമോദരന്‍ തുടങ്ങിയ അക്കാലത്തെ ഇടതുപക്ഷത്തെ പ്രമുഖരുമായിട്ടായിരുന്നു സഹവാസം. അന്ന് എഴുതിയ ലേഖനങ്ങള്‍ കോളിളക്കങ്ങൾ സൃഷ്ടിക്കുകയും ചില പ്രസിദ്ധീകരണങ്ങളുടെയെങ്കിലും കണ്ടുകെട്ടലിന് വഴിവെയ്ക്കുകയും ചെയ്തതായി എം.വി. ദേവന്‍ എഴുതിയിട്ടുണ്ട്.
ലിബറേറ്റര്‍, വാര്‍റിവ്യു എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനവും അക്കാലത്ത് വഹിച്ചിരുന്നു. വാര്‍ റിവ്യുവില്‍ ഇ.കെ. നായനാര്‍ കവിതകള്‍ എഴുതിയിരുന്നു; നായനാര്‍ മാവിലായി എന്ന പേരില്‍.

ഇൻഫർമേഷൻ വകുപ്പിൽ കുറേ കാലം ജോലിചെയ്തു. പില്‍ക്കാലത്ത് പ്രവര്‍ത്തനകേന്ദ്രം മദിരാശിയിലേക്ക് മാറ്റി.
മുൻകമ്മ്യൂണിസ്റ്റ് നേതാവും റാഡിക്കൽ ഹ്യൂമനിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്ന എം.എൻ റോയിയുമായുള്ള പരിചയവും സൗഹൃദവും ഗോവിന്ദനിൽ റാഡിക്കൽ ഹ്യൂമനിസത്തിന്റെ വിത്തുപാകി. പിന്നീടാണ് സമീക്ഷ എന്ന പേരിൽ ലിറ്റിൽ മാഗസിൻ ആരംഭിച്ചത്. ഇത് മലയാളത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെ നാന്ദിയും വഴികാട്ടിയുമായിരുന്നു.
കൈവച്ച മേഖലകളിലെല്ലാം ആധുനികതയുടെ വഴിത്തിരിവുകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. കലയ്ക്കും സാഹിത്യത്തിനും ചിന്തകൾക്കുമെല്ലാം നവീനതയിലേക്ക് മാറാൻ ഗോവിന്ദന്റെ ഇടപെടലുകൾ വഴിയൊരുക്കി

മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ആനന്ദ്, എം.വി.ദേവൻ തുടങ്ങി നിരവധി പേരെ വളർത്തിക്കൊണ്ടുവന്നതിൽ എം.ഗോവിന്ദന് നിർണ്ണായക പങ്കുണ്ട്. മദിരാശിയിലെ 77 ബി, ഹാരിസണ്‍ റോഡിലെ ഗോവിന്ദന്റെ കളരിയില്‍ അവരൊക്കെ പയറ്റിത്തെളിഞ്ഞു.

1989 ജനുവരി 23 ന് ഗുരുവായൂരിലായിരുന്നു മരണം. ഡോ.പത്മാവതിയമ്മയാണ് ഭാര്യ.

കൃതികൾ
🔴
കവിതകൾ
ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം
നാട്ടുവെളിച്ചം
അരങ്ങേറ്റം
മേനക
എം.ഗോവിന്ദന്റെ കവിതകൾ
നോക്കുകുത്തി
മാമാങ്കം
ജ്ഞാനസ്നാനം
ഒരു കൂടിയാട്ടത്തിന്റെ കഥ
തുടർക്കണി

നാടകം
നീ മനുഷ്യനെ കൊല്ലരുത്
ചെകുത്താനും മനുഷ്യരും
ഒസ്യത്ത്

കഥകൾ
മണിയോർഡറും മറ്റു കഥകളും
സർപ്പം
റാണിയുടെ പട്ടി
ബഷീറിന്റെ പുന്നാര മൂഷികൻ

വിവർത്തനം
വിവേകമില്ലങ്കിൽ വിനാശം

ഉപന്യാസങ്ങൾ
പൂണൂലിട്ട ഡെമോക്രസി
ജനാധിപത്യം നമ്മുടെ നാട്ടിൽ
ഇനി ഇവിടെനിന്ന് എങ്ങോട്ട്
പുതിയ മനുഷ്യൻ പുതിയ ലോകം

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleകവിത, രണ്ട് നാനോ കാറുകൾ പ്രണയിച്ചപ്പോൾ: അനീഷ് ഹാറൂൺ റഷീദ്Next article കവിത,പനിമണമുള്ള മുറി:പ്രിൻസ് ഓവേലിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos