The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
February 15, 2022 by maarga editor
Reviews

സിനിമ

സിനിമ
February 15, 2022 by maarga editor
Reviews
Spread the love

ഇരുൾ

ഇരുൾ എന്ന സിനിമ , പേരു പോലെ നിഗൂഢതയെ അവശേഷിപ്പിക്കുന്ന കലാസൃഷ്ടിയാണ് . ഒരു കാഴ്ചയിൽത്തന്നെ കാണികളെ പിടിച്ചുലയ്ക്കുവാൻ കഴിയുന്ന നിരവധി ആകാംഷാമുഹൂർത്തങ്ങൾ നല്കുവാൻ സിനിമയ്ക്കു സാധിച്ചിട്ടുണ്ട് . കാഴ്ചക്കാരന്റെ സന്ദേഹങ്ങൾക്ക് ഉത്തരം നല്കാത്ത നിരവധി സന്ദർഭങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നതും . സിനിമയ്ക്കു ശേഷവും ചോദ്യങ്ങൾ കാഴ്ചക്കാരെ പിൻതുടരുന്നു . അലക്സ് പാറയിൽ എന്ന നോവലിസ്റ്റ്, താൻ തയ്യാറാക്കിയ ഒന്നാമത്തെ നോവലും പ്രസ്തുത നോവലിന് ഇടയായ സന്ദർഭവും ഇടകലർന്ന് സിനിമയ്ക്ക് വിഷയമാവുന്നു. അലക്സ് പാറയിൽ അയാളുടെ ബംഗ്ലാവിലേയ്ക്ക് സുഹൃത്തായ അർച്ചനയെ ഒരു അവധിദിവസം കൊണ്ടുപോകുന്നു. തികച്ചും ഒറ്റപ്പെട്ടതും നിഗൂഢവുമായ ഒരു സ്ഥലമാണ് അത് . അവരെ വധിക്കുക എന്നതാണ് അയാളുടെ ലക്ഷ്യം എന്ന് സിനിമയുടെ ഒരുഘട്ടത്തിൽ ബോധ്യമാവുന്നു. സർപ്രൈസ് ഒരുക്കിയിട്ടുണ്ട് എന്നു പറഞ്ഞു കൊണ്ടാണ് അയാൾ എസ്റ്റേറ്റിലേയ്ക്ക് അർച്ചനയെയും കൊണ്ടുപോവുന്നത് .

എന്നാൽ ബംഗ്ലാവിൽ എത്തുന്നതോടെ തന്റെ പദ്ധതികൾ പാളിപ്പോവുന്നു. അവർ ചെല്ലുമ്പോൾ ബംഗ്ലാവ് മറ്റാരാൾ കയ്യടക്കിയിരിക്കുന്നു. ഉണ്ണി എന്നാണ് അയാളുടെ പേര് എന്ന് ഒരു സന്ദർഭത്തിൽ അയാൾ പറയുന്നുണ്ട് . ഒരു നോവലിസ്റ്റ് എന്ന നിലയിലും ബിസിനസ്സ് കാരൻ എന്ന നിലയിലും നടപ്പും എടുപ്പും വാക്കും പറച്ചിലും പോളീഷ് ചെയ്ത് പുലർത്തുന്ന അലക്സും ഒരു ഫിലോസഫറും സൈക്കോളജിസ്റ്റും എന്ന നിലയിൽ പെരുമാറുന്ന ഉണ്ണിയും ഒരു സന്ദർഭത്തിൽ അവരുടെ പൊയ്മുഖങ്ങൾ വെളിപ്പെട്ടവരായി മാറിത്തീരുന്നു.

ആ ബംഗ്ലാവിലെ വൈദ്യുതി വിച്ഛേദനം വന്ന യാദൃശ്ചിക സന്ദർഭമാണ് അതിനു കാരണമായത്. ബംഗ്ലാവിന്റെ നിലവറയിൽ പലപ്പോഴായി അലക്സ് വധിച്ചിട്ടുള്ള സ്ത്രീകൾ ഉണ്ട് .പക്ഷെ , അവരെ അയാൾ ആരുമറിയാതെ മറവുചെയ്തിട്ടുമുണ്ട്. എന്നാൽ ആ ദിവസം കറണ്ടു പോയ സന്ദർഭത്തിൽ ഫ്യൂസ് കെട്ടുവാൻ അലക്സ് നിലവറയിൽ ചെല്ലുന്നു. കൂടെ ഉണ്ണിയും. ഉണ്ണി വധിച്ച പെൺകുട്ടിയുടെ ഭൗതികശരീരം അലക്സ് കാണാതിരിക്കുവാനായി അയാൾ അലക്സിന്റെ ശ്രദ്ധ തിരിക്കുവാൻ നോക്കുന്നു. എന്നാൽ അതിൽ ഉണ്ണി പരാജയപ്പെടുന്നു. മരിച്ച പെൺകുട്ടിയുടെ ഭൗതികശരീരം അലക്സ് കാണുന്നതോടു കൂടി ഭയം അയാളിൽ വേട്ടയാടുന്നു. താൻ മുമ്പു നടത്തിയിട്ടുള്ള കൊലപാതകങ്ങൾ, ഇപ്പോൾ തന്റെ ബംഗ്ലാവ് അതിക്രമ ച്ചുകയറിയ ആൾ ചെയ്ത ഈ കൊലപാതകം . ആർച്ചനയെ വധിക്കുവാൻ അലക്സിനു കഴിയാതെ പോകുന്നതിന്റെ പ്രശ്നങ്ങൾ . ഇവിടെ ഒരു കാര്യംകൂടി ബോധ്യമാവുന്നു , അലക്സിന്റെ ചെയ്തികൾ വ്യക്തമായി അറിയാവുന്ന ആളാണ് ഉണ്ണി . അതിനാൽ അവർ പരസ്പരം ഏറ്റുമുട്ടുന്നു. അതേസമയം രണ്ടുപേരും അർച്ചനയുടെ മുമ്പിൽ പരസ്പരം പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്നിടത്ത് സിനിമ കൂടുതൽ സംഘർഷഭരിതമാകുന്നു . അലക്കി ഇസ്തിരിയിട്ട വടിവൊത്ത ഭാഷാ പ്രയോഗങ്ങളിൽ നിന്നും രണ്ടുപേരും വ്യതിചലിക്കുന്നു . ലക്ഷ്യങ്ങൾ പാളിപ്പോയവരായി അവർ സ്വയം കുരുങ്ങുന്നു .

എന്നാൽ ഇതിനിടയിൽ പെട്ടു പോകുന്ന അർച്ചനയാകട്ടെ യാദൃശ്ചികതയ്ക്കും കൊലപാതകികളുടെ പ്ലാനിങ്ങിനുമിടയിൽ കുടുങ്ങി പോവുകയാണ് ചെയ്യുന്നത് . അവസാനഘട്ടം വരെ അവർ അലക്സിനെ വിശ്വസിച്ചിരുന്നു എന്നാൽ കൊലചെയ്യപ്പെട്ട ഓരോരുത്തരെയും മറവുചെയ്തിരുന്ന അലക്സിന്റെ പ്രവർത്തനം മനസ്സിലാക്കുന്ന സന്ദർഭത്തിൽ ( ഉണ്ണിയെ കുഴിച്ചുമൂടാൻ അയാൾ ശ്രമിക്കുന്നുണ്ട് ) അവൾ അലക്സിലെ കൊലയാളിയെ തിരിച്ചറിയുന്നു. അതേസമയം കൊലയാളിയായ ഉണ്ണിയിൽ നിന്ന് അവൾക്ക് രക്ഷപ്പെടുവാൻ സാധിക്കുന്നുമില്ല.

മൂന്നു കഥാപാത്രങ്ങൾ മാത്രം ഉടനീളം അഭിനയിക്കുന്ന സിനിമ ഒരു സൈക്കോത്രില്ലർ പോലെ കണ്ടിരിക്കാനാകുന്നു. പശ്ചാത്തലസംഗീതവും ചിത്രസന്നിവേശവും വിഷയത്തിന്റെ സ്പിരിറ്റ് ഒട്ടും ചോർത്തിക്കളയാതെ ആകാംഷയുളവാക്കുന്നു . ക്യാമറയുടെ ചലനവും കൗണ്ടർ ഡയലോഗുകളുടെ സാധ്യതയും ചില പരീക്ഷണങ്ങളായി സിനിമ ആവിഷ്കരിക്കുന്നു . ദർശനയും ഫഹദും സൗബിനും മത്സരിച്ച് അഭിനയിക്കുന്നു. സിനിമക്കുപിന്നിൽ പ്രവർത്തിച്ചവർ അഭിനന്ദനം അർഹിക്കുന്നു.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleസുകുമാരൻ ചാലിഗദ്ധ എന്ന റാവുള(അടിയ) കവിNext article കവിത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos