കൈയ്യിൽ നല്ലൊരു കൈവളയോ
കാപ്പിക്കുരുപൊട്ടി മുത്താറിയോ
മൂന്നാനകൊമ്പിലെ പൂതുമ്പികൾ
പൂവെണ്ണ തേച്ചിട്ടൊരുക്കത്തിലോ.
കടവാഴകൂമ്പിലെ സുന്ദരിയേ
നോക്കിമടുത്തിട്ട് നിന്നതാണോ
വെയിലും പഴുത്തു മഴയും പൂത്തു
പുതുതുള്ളി പുലിതുള്ളി കാടായിപോയി.
പ്രാവിൻ്റെയാകാശം വണ്ടിവിളിച്ചു
വഴിതെറ്റിനിന്ന എന്നെയും കൂട്ടി
കുട്ടപ്പൻ കപ്പപുഴുക്കിലും തൊട്ടു
കാന്താരിപെണ്ണിൻ്റെ ചുണ്ടും കടിച്ചു .
അടവെച്ച കൂട്ടില്‍ മുല്ലക്കിലുക്കം
മുക്കത്തെ മാങ്ങയ്ക്ക് നല്ല പുളിപ്പും
ചിറചിറ നെല്ലിക്ക വീണു കുളിച്ചപ്പോ
പൊലിപൊലി നാരങ്ങ കണ്ണിൽ മുളച്ചു .
ആരാദ്യം ആരാദ്യം പൂക്കൾ പറിക്കും
പൂഴി പറന്നാലെന്തു ചെയ്യും
വേനൽ കുളിക്കുന്ന കാവേരി കൈയ്യിൽ
കളിതോണി കെട്ടി കഥ പറയും .
എൻ്റെ നിഴലിനെ കൂട്ടിവെച്ചാൽ
ഇന്നത്തെരാവ് എന്തുചെയ്യും
മൂങ്ങ കരയുമ്പോ പേടിക്കല്ലെ
പപ്പടം ചുട്ട് പൊടിക്കല്ലെ നീ .
ചൂട്ട് വെളിച്ചങ്ങൾ മുത്തിമുത്തി
കാടറ്റം നീളത്തിൽ വേലികെട്ടി
വേഗത്തിൽ വേഗത്തിൽ പോണഞാനും
മെല്ലെ തിരിഞ്ഞപ്പോ ?
ഫ് ഭും …. അയ്യോ!!!
Sukumaran chaligatha
