(A history of the gypsies of eastern Europe and Russia ( by David M Crowe) എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിവരണം )
ബൾഗേറിയ 1908 ൽ തുർക്കിയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നുണ്ട്. പ്രിൻസ് ഫെർഡിനാന്റ് അതിന്റെ ഏകാധിപതിയായി. ഈ സ്വാതന്ത്ര്യം പക്ഷേ അല്പകാലത്തേക്കേ നിലനിന്നുള്ളു. വീണ്ടും ആദ്യ ബാൾക്കൻ യുദ്ധമായി. ജിപ്സികളെ ബാൾക്കൻ യുദ്ധം ബാധിക്കുന്നുണ്ട്. ഒന്നാം ലോക മഹായുദ്ധകാലത്ത് ബൾഗേറിയൻ നിലപാടുകൾ മാറി മറിയുന്നുണ്ട്. ജർമ്മനിയേയും ഓസട്രിയയേയും 1919 ലെ ബൾഗേറിയ Neuilly Treaty യിൽ പിന്തുണയ്ക്കുന്നു. ജിപ്സികൾ Neuilly Terms നോട് പ്രതികരിച്ചത് കഴിഞ്ഞ നൂറ്റാണ്ടിൽ അവരിൽ നിന്ന് എടുത്ത രാഷ്ട്രിയ അധികാരം പുന:സ്ഥാപിക്കണമെന്ന് പറഞ്ഞാണ്. ഇതുമൂലം വിദ്യാഭാസ പുരോഗതി ജാപ്സികൾക്കും ന്യൂനപക്ഷങ്ങൾക്കും ഉണ്ടായി. ജിപ്സി ആക്ടിവിസം 1920 കളിൽ ബൾഗേറിയയിൽ വേരുപാകിയിരുന്നു. ആദ്യകാല ആക്ടിവിസ്റ്റായിരുന്നു ഷക്കീർ പാഷോവ് റോമാ ജിപ്സി പബ്ലിക്കേഷൻ എഡിറ്റുചെയ്തയാളാണ്. ജിപ്സികളെ സംഘടിതരാക്കി. ബൾഗേറിയയിലെ വഴി അടിച്ചുവാരുന്നവരും ആരാച്ചാർമാരും ജിപ്സികൾ ആയിരുന്നു. ജിപ്സികൾ ഇക്കാലത്ത് എണ്ണത്തിൽ വർധിക്കുന്നണ്ട്. 1930 ൽ 147000 പേർ എന്നാണ് കണക്ക്. മൂന്നിലൊന്നിൽ കൂടുതൽ ജിപ്സികൾ തുർക്കി ഭാഷയും ബൾഗേറിയൻ ഭാഷയും സംസാരിക്കുന്നവരായിരുന്നു. ഫാസിസ്റ്റ് സാഹചര്യം മൂലം റോമാ അവരുടെ സ്വത്വം കുഴിച്ചിടുന്നുണ്ട്. ജർമ്മനിയിലെ നാസിസം ബൾഗേറിയയെ സാരമായി ബാധിച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിന്റെ കാലത്ത് ബൾഗേറിയ ജർമ്മൻ ഭ്രമണപഥത്തിൽ ആയിരുന്നു. ഇക്കാലത്ത് റോമാ യഹൂദന്മാരെപ്പോലെ പരിഗണിക്കപ്പെട്ടു. ജിപ്സി ബൾഗേറിയൻ വിവാഹവും പുറത്താക്കപ്പെട്ടു. ഇക്കാലത്ത് ബൾഗേറിയൻ യൂദന്മാരെ പോളണ്ടിലെ ഡെത് ക്യാമ്പിലേക്ക് നാടുകടത്തി. ഇതേ അവസ്ഥ തങ്ങൾക്കുമുണ്ടാകുമോ എന്ന് ജൂതന്മാരെ സഹായിച്ച ജിപ്സികൾ ഭയന്നു. ജിപ്സികൾ യുദന്മാർക്ക് ഭക്ഷണവും മറ്റും കൊടുത്തു സഹായിച്ചിരുന്നു. ജിപ്സികൾ ഒരു ബൾഗേറിയൻ നേഴ്സിനെ യൂദന്മാർക്ക് ഭക്ഷണവും മറ്റു കാര്യങ്ങളും നല്കാൻ സഹായിച്ചു എന്നാണ് നമ്മൾ പറഞ്ഞു നിർത്തിയത്. പക്ഷേ സ്ലാവി പുന്റേവ് , ജൂവിഷ് പ്രശ്നങ്ങളുടെ ബൾഗേറിയൻ കമ്മിസാറിസ്റ്റ് ആ സാധനങ്ങൾ യഹൂദന്മാരിൽ നിന്ന് തിരിച്ചു വാങ്ങിച്ച് ബൾഗേറിയൻ കൃഷിക്കാർക്കും ജിപ്സികൾക്കും വിറ്റു എന്നാണ് പറയുന്നത്. 1042 ലെ ജിപ്സി നിർബന്ധിത തൊഴിൽ നിയമപ്രകാരം 17 നും 50 നും ഇടയിലുള്ള വരെ മടിയന്മാരായി കണ്ടുകൊണ്ട് അവരെ കൊയ്ത്തിനായി അണിനിരത്തി. ഇത്തരം ” മടിയന്മാരെ ” പോലീസ് സോഫിയയിലും മറ്റു വലിയ നഗരങ്ങളിലും അന്വേഷിച്ചു നടന്നതായി പത്രറിപ്പോർട്ടുണ്ട്. ഏതെങ്കിലും തൊഴിൽ ചെയ്യാത്ത ജിപ്സികളെയെല്ലാം നിർബന്ധിതമായ് കൊയ്ത്ത്, റോഡുപണി, റെയിൽവേപ്പണി, മറ്റ് പൊതുകാര്യങ്ങൾ എന്നിവയ്ക്കായി നിയമിച്ചു. ജിപ്സികളുടെ സഞ്ചാരത്തെയും പിന്നീട് സോഫിയ ഉൾപ്പെടെ 12 പ്രദേശങ്ങളിൽ നിയന്ത്രിക്കുന്നുണ്ട്. അവർ രോഗം, പ്രത്യേകിച്ച് Spotted typhus പരത്തുന്നു എന്നു പറഞ്ഞാണിത്. ഈ മാറ്റങ്ങളുടെ ഒരു കാര്യം ജിപ്സികളും പാവപ്പെട്ട യഹൂദന്മാരും തമ്മിലുള്ള വിവാഹത്തിലൂടെ ഒരു ഉപവിഭാഗം ( Zuti) ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു. ഹിറ്റ്ലർ എല്ലാ ജിപ്സികളേയും കൊല്ലാൻ തുനിഞ്ഞു. എന്നാൽ ബോറിസ് രാജാവ് അതിന് അനുവദിച്ചില്ല. ബൾഗേറിയൻസ് വളർന്നത് അർമേനിയൻസിനും ഗ്രീക്കുകാർക്കും ജിപ്സികൾക്കും ഒപ്പമായിരുന്നു. അതിനാൽത്തന്നെ അവർക്ക് ജൂതൻമാർക്കെതിരേ വടക്കൻ യൂറോപ്പിലുണ്ടായിരുന്ന മുൻവിധികൾ ഉണ്ടായിരുന്നില്ല. എങ്കിലും എത്ര ബൾഗേറിയൻ റോമകൾ (ജിപ്സികൾ ) രണ്ടാം ലോകമഹായുദ്ധത്തെയും ജിപ്സി ഹോളോ കോസ്റ്റിനെയും അതിജീവിച്ചു എന്ന് പറയുക പ്രയാസമാണ്. 5000 ബൾഗേറിയൻ ജിപ്സികൾ ഹോളോ കോസ്റ്റിന്റെ സമയത്ത് കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്. ഇത് കിഴക്കൻ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 1944 ൽ മോസ്കോ ബൾഗേറിയയ്ക്ക് എതിരേ യുദ്ധം പ്രഖ്യാപിച്ചു.

1944 ൽ മോസ്കോ ബൾഗേറിയയ്ക്ക് എതിരേ യുദ്ധം പ്രഖ്യാപിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് നമ്മൾ കഴിഞ്ഞ ഭാഗം അവസാനിപ്പിച്ചത്. നാലു ദിവസം കൊണ്ട് അവർ സോഫിയയിൽ തങ്ങളുടെ താല്പര്യമുള്ള കൂട്ടു മുന്നണിയെ , ഫാദർ ലാന്റ് ഫ്രണ്ടിനെ അധികാരത്തിലേറ്റി. ഏതാനും കമ്മ്യൂണിസ്റ്റുകൾ ഫാസിസ്റ്റുകൾക്കെതിരേ പൊരുതാൻ ക്യാംപയിൽ തുടങ്ങി. ഈ സന്ദർഭത്തെ മുതലെടുത്തു കൊണ്ട് ജിപ്സി കൾ ജിപ്സിന്യൂനപക്ഷത്തിന്റെ ബൾഗേറിയൻ സാംസ്കാരിക ജ്ഞാനോദയ സംഘടനക്ക് രൂപം കൊടുത്തു. അതൊരു ദേശീയ സംഘടനയായിരുന്നു. 200 ലോക്കൽ ക്ലബുകൾ അതിനു കീഴിൽ ഉണ്ടായിരുന്നു. അതിന് നാടകശാലയുണ്ടായിരുന്നു. അവർ റൊമാനോ – എസി എന്ന പത്രം ആരംഭിക്കുകയും ചെയ്തു. 1949 ൽ അത് നെവോ ഡ്രോം ( പുതിയ വഴി ) എന്ന പത്രമായി. ജിപ്സികൾക്ക് അക്കാലത്ത് ഭരണതലത്തിൽ സീറ്റുകൾ ലഭിച്ചു. അവരെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിമാരായി രാജ്യത്തുടനീളം നിയമിച്ചു. 1948 ൽ ജിപ്സി സ്കൂൾ സോഫിയയിൽ തുടങ്ങി. 40 കുട്ടികളോടു കൂടി തുടങ്ങിയ സ്കൂളിൽ 500 കുട്ടികളായി. ബൾഗേറിയയിലെ പുതിയ ഭരണാധികാരികൾ, ജിപ്സികളെ പൂർണമായി അവഗണിച്ചതിന് ഫാസിസ്റ്റുകളെ താക്കീതു ചെയ്തു. വലിയ മാറ്റങ്ങൾ ജിപ്സികളുടെ ജീവിതത്തിൽ ഉണ്ടാകുമെന്ന് അവർ വാഗ്ദാനം ചെയ്തു. അത് അവരുടെ ലക്ഷ്യമാണെന്ന് അവർ പറഞ്ഞു. അവരെ ബൾഗേറിയൻ രാഷ്ട്രിയ സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ കണ്ണി ചേർക്കുമെന്ന് അവർ പറഞ്ഞു. ജിപ്സി ന്യൂസ് പേപ്പറിൽ ഇങ്ങനെ ഒരു ആർട്ടിക്കൾ വന്നു : ” എല്ലാ റോമായും നാളിതു വരെ തങ്ങളെ ജിപ്സി എന്ന് മറ്റുള്ളവർ വിളിച്ചതിൽ നാണം തോന്നിയവരായിരുന്നു. അവർ ടർക്കിഷ് ന്യൂനപക്ഷമായിരുന്നു. ക്രിസ്ത്യൻസായി മാറി. അവർ അവരുടെ മുഖം മൂടികൾ വലിച്ചെറിയുന്നു. തല ഉയർത്തിപ്പിടിക്കുന്നു. അവർ ജിപ്സികളാണെന്ന് കാണിച്ചു കൊടുക്കുന്നു. അവരെല്ലാം സംഘടനയിലേക്ക് വരണം. പത്രത്തിന്റെ വരിക്കാരാകണം ” ഇതിലെ ടർക്കിഷ് മുസ്ലീങ്ങളോടുള്ള കെട്ടുപാട് പ്രധാനമാണ്. രാഷ്ട്രത്തിന്റെ നേതാക്കന്മാർ മതത്തിനെതിരേ ക്യാമ്പയിൽ ചെയ്ത സന്ദർഭത്തിൽ കമ്യൂണിസ്റ്റ് സർക്കാരിനോടുള്ള അവരുടെ വിശ്വാസ്യതയെ തടസ്സപ്പെടുത്തുന്ന ഒരു കാര്യമായിരുന്നു അത്. എന്നാൽ ശരിക്കുള്ള വിച്ഛേദം ആരംഭിക്കുന്നത് 1947 ൽ ആണ്. സ്റ്റാലിന്റെ ഭരണഘടനയോട് അടുത്ത ഭരണഘടന ആവിഷ്കരിച്ചപ്പോൾ. ന്യൂനപക്ഷങ്ങൾക്കുള്ള സുരക്ഷയെ ഉറപ്പാക്കിയെങ്കിലും അവർക്ക് അവരുടെ ഭാഷയിൽ പഠിക്കാനുള്ള സ്വാതന്ത്യത്തെ അംഗീകരിച്ചിരുന്നെങ്കിലും അത് അർത്ഥശൂന്യമായിരുന്നു. അടുത്ത രണ്ട് വർഷം കൊണ്ട് ഫാദർ ലാന്റ് പാർട്ടി മാത്രമായി രാജ്യത്തെ ഒരേയൊരു പാർട്ടി. അവർ രാജ്യത്തെ പൂർണമായും പൊതുസ്വത്താക്കാൻ ശ്രമിച്ചു. സ്വകാര്യ സ്വത്തിൻമേൽ അക്രമമായി. സോവ്യറ്റ് ടാങ്കുകൾ വൈകാതെ ബൾഗേറിയയിലേക്ക് ഉരുളും . രാജ്യത്തിന്റെ അരാഷ്ട്രീയവൽക്കരണത്തിന് പിന്നെയും സമയമെടുത്തു. ഫാദർലാന്റ് മുന്നണിയുടെ വലിയ പ്രശ്നം മതമായിരുന്നു. എല്ലാ മത നിയമങ്ങളും ഗവൺമെന്റിന് വിധേയമാക്കി. തുർക്കികളെയും ജൂതന്മാരെയും നിർബന്ധിതമായി പലായനം ചെയ്യിച്ചു. ഈ വലയിൽ മുസ്ലീം ജിപ്സികളും കുടുങ്ങി. 154393 പേരെ പലായനം ചെയ്യിച്ചു. ഇത് ബൾഗേറിയൻ ജനതയുടെ 12 ശതമാനം ആണ്. ഈ പരിപാടി നിലച്ചത് ഇതിൽ ഒരു പാട് ജിപ്സികൾ ഉൾപ്പെട്ടു എന്നതുകൊണ്ടാണ്.


