The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
June 15, 2022 by maarga editor
Culture & Arts

സഞ്ജയൻ(1903 – 1943) ജന്മദിനം

സഞ്ജയൻ(1903 – 1943) ജന്മദിനം
June 15, 2022 by maarga editor
Culture & Arts
Spread the love

ഓർമ്മ
ജൂൺ 13
⚫
സഞ്ജയൻ
(1903 – 1943)
ജന്മദിനം

🟢
മഹാഭാരതയുദ്ധ വിവരങ്ങൾ അന്ധനായ ധൃതരാഷ്ട്രരെ യഥാസമയം അറിയിക്കുന്ന ഇതിഹാസ കഥാപാത്രമാണ് സഞ്ജയൻ. കുഞ്ചൻ നമ്പ്യാർക്ക് ശേഷം മലയാളം കണ്ട ഏറ്റവും ശ്രദ്ധേയനായ ഹാസ്യ സാഹിത്യകാരൻ മൂർക്കോത്ത് രാമുണ്ണി നായർ തൂലികാനാമമായി സ്വീകരിച്ചത് ഇതേ നാമം. സഞ്ജയൻ. സമകാലിക ലോകത്തിന്റെ ചലനങ്ങളെ രസകരമായി അവതരിപ്പിച്ച് ഈ അഭിനവ സഞ്ജയൻ വായനക്കാരെ ഏറെ ചിരിപ്പിച്ചു. ഏറെ ചിന്തിപ്പിച്ചു.

1903 ജൂൺ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടേയും പാറുവമ്മയുടേയും മകനായി ജനിച്ചു. പിതാവ് തലശ്ശേരി ബാസൽ മിഷൻ ഹൈസ്ക്കൂളിൽ മലയാളം വിദ്വാനായിരുന്നു. കവിയും ഫലിതജ്ഞനും അതിലുപരി സംഭാഷണ ചതുരനുമായിരുന്ന പിതാവിൽ നിന്നാണ് സഞ്ജയന് സാഹിത്യതാത്പര്യം ഉടലെടുക്കുന്നത്.

തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1917-ൽ ആദ്യ കവിത കൈരളി മാസികയിൽ പ്രസിദ്ധീകരിച്ചു.
1936ലാണ് പ്രശസ്തമായ ‘സഞ്ജയൻ’ എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിച്ചത്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപരായിരുന്നു.

ഗദ്യവും പദ്യവും പത്രപ്രവര്‍ത്തനവുമെല്ലാം സമൂഹത്തിന്‍റെ പൊള്ളത്തരങ്ങള്‍ക്കും അധികാരോന്മുഖതയ്ക്കുമെതിരെയുള്ള ഹാസ്യത്തിന്‍റെ വിശ്വരൂപമമാക്കി സഞ്ജയന്‍ മാറ്റി. ദയാരഹിതമായ പരിഹാസത്തിന്‍റെ മൂര്‍ച്ചയുള്ള ആയുധമായിരുന്നു സഞ്ജയന് വാക്ക്. പാരഡിയെ സാമൂഹികവിമര്‍ശനത്തിനുള്ള കാവ്യതന്ത്രമായി പ്രയോഗിച്ച ആദ്യകവിയും ഇദ്ദേഹമാണ്.

കലാകാരൻ സ്വയം കരയുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുന്നവനാകണം എന്ന വിദൂഷക ധർമ്മമായിരുന്നു സഞ്ജയന്റെ ആപ്തവാക്യം. ദുരന്തങ്ങളുടെ പെരുമഴ തന്നെയായിരുന്നു ആ ജീവിതം നിറയെ. 27 വയസ്സുള്ളപ്പോൾ ക്ഷയരോഗം കാരണം ഭാര്യ മരണപ്പെട്ടു. പിന്നീട് ഏക മകനും മരിച്ചു. സഞ്ജയനും ക്ഷയരോഗബാധിതനായി. വ്യക്തിപരമായ ഈ സങ്കടങ്ങൾക്കിയിലും മലയാളികളെ തന്റെ എഴുത്തുകളിലൂടെ സഞ്ജയൻ ചിരിപ്പിച്ചുകൊണ്ടിരുന്നു. കരച്ചിലും ചിരിയുമുള്ള ലോകത്ത് ഭേദം ചിരി തന്നെയാണെന്ന് സഞ്ജയൻ പലപ്പോഴും എഴുതി.

1943 സെപ്റ്റംബർ 13നായിരുന്നു മരണം.

പ്രധാനകൃതികൾ
🟣
സാഹിത്യനികഷം(രണ്ട് ഭാഗങ്ങൾ)
സഞ്ജയൻ (ആറ് ഭാഗങ്ങൾ)
ഹാസ്യാഞ്ജലി
സഞ്ജയോപാഖ്യാനം
ഒഥല്ലോ (വിവർത്തനം)
🟠
Prepared by:
◼️Kathaprasangam fb Page◼️
📱9400586501📱

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleതരവത്ത് അമ്മാളുഅമ്മ (1862 -1936) ചരമദിനംNext article പ്രണയിക്കുമ്പോൾ :ദീപ സോമൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos