തലക്കുനിക്കില്ലയിനിയോരിക്കലും
~~~
ഞങ്ങളിൽ നിന്ന് കാട്പിടിച്ചെടുത്തപ്പോഴാണ്
കാടിന്റെ ചേലമുറിഞ്ഞതും
കാട് കരിഞ്ഞതും
ഞാനുറങ്ങിയ മണ്ണില്ല
ഞാൻ തിന്ന കനിയില്ല
ഇനിയും തലക്കുനിച്ചു നോക്കുകുത്തി പോലെ ഞങ്ങൾ നിന്നാൽ
ചിലപ്പോൾ ഞങ്ങൾ തന്നെയില്ലാതായി പോയെക്കാം.
കൊടിപ്പിടിച്ചു കണ്ടവന് തല്ല് കൊണ്ട
കാലം മാറിയിരിക്കുന്നു
ഒന്ന് പറയുമ്പോൾ നാല് പറയാൻ ഞങ്ങൾ
നാവിനെ പഠിപ്പിച്ചിരിക്കുന്നു
ആദിയുടെ ശബ്ദം ഉയരുക തന്നെ ചെയ്യും.
