യാത്ര🌹
ഒന്ന്
എത്ര അനന്ദമാണെന്നോ
ഒരു കറുകത്തുമ്പിൽ നിന്ന് ,
മണ്ണടരിന്റെ അരികു ഭൂപടത്തിലേക്ക്
ചാഞ്ഞു പതിക്കുന്നത്.
രണ്ട് .

ആ യാത്രയിൽ നാം മണത്ത റോസാപ്പൂക്കൾ ,
തൊട്ടു നോക്കിയ വാകപ്പൂക്കൾ,
നിന്റെ ഹൃദയത്തിലേറ്റിയ ചെണ്ടുമല്ലികൾ,
ഏതാൾക്കൂട്ടത്തിലും ,
കൈകൾ കോർത്ത് ,
കനപ്പെട്ടതെല്ലാം മണ്ണിലെറിഞ്ഞ്,
ശൂന്യമാവുമ്പോൾ …
ശ്വാസത്തിനു പോലും ,
നനുത്ത പൂമണമാണ്.
മൂന്ന്
വഴിയുടെവളവുകൾ
താണ്ടി,
കനത്തവെയിൽ പാടത്തിനക്കരെ,
കയറിയ പൂമുഖത്തിണ്ണയിൽ
പെയ്ത കണ്ണൂനീരൊക്കെ
വല്ലാതെ
വാസനിക്കുന്നു.
നാല്
എന്തു തിടുക്കമാണെന്നോ,
രാവും, പകലും വിഴുങ്ങുന്ന
ഈ നിശബ്ദതയുടെ
താളം കേട്ട്,
ഇത്തിരി ദൂരം കൂടി
വാസനപ്പൂക്കൾ ചൂടി
ഇറങ്ങി നടക്കാൻ.
