വേലിയേറ്റത്തിലെ കടൽ
തിരയലകളിൽ
നിമ്നോന്നത താളവിന്യാസ ചടുലത.
തീരത്ത് കണ്ണുകളിൽ
കടലുനിറയുമ്പോൾ
ഹൃദയം ഈറൻകാറ്റിൻ
ആർദ്രത ഊറി.
ചിന്ത തെളിമയുടെ
ഭാംസുരിനാദം മൂളി.
കേവലരാം നിസാരർ നാം
കേവലരാം നിസാരർ നാം.
ഇന്നലകളിലെ ഇരുളിൽ
നരിച്ചീറായി ചിറകിട്ടടിച്ച് തൂങ്ങി,
ഇന്നലകളിലെ വെളിച്ചത്തിൽ
വാടാമലരിനെ ഓമനിച്ച് ലയിച്ച്.
നാളെയിലെ മരുപ്പച്ചകണ്ട്
മതിമറന്ന് കുതറി.
ഇന്നിലെ ആനന്ദത്തിൽ
ഹൃദയതാള ഇടക്കയിൽ
സോപാനസ്വരങ്ങൾ സിംഫണിയായ്
നോവിൻ നീരാളിപിടിത്തത്തിൽ
ഒച്ചുപോൽ ചുരുങ്ങി.
അതെ, അറിയൂ; തിരുത്തു …..
കേവലരാം നിസാരർ നാം
കേവലരാം നിസാരർ നാം
മുന്നോട്ട്, മുന്നോട്ട്.
തീരത്ത് കണ്ണുകളിൽ
കടലുനിറയുമ്പോൾ.
ചിന്ത തെളിമയുടെ
ഭാംസുരിനാദം മൂളി,
വേലിയേറ്റത്തിലെ കടൽ.
അഞ്ജലി പിണറായി
