മൗനം
= = = =
ആദിയിൽ മൗനം മാത്രമായിരുന്നു.
മൗനത്തിന്റെ മുഴക്കം
താങ്ങാൻ കഴിയാതെ
കലപില കൊണ്ടവർ
ചെവി നിറച്ചു.
കരയുന്ന ചുണ്ടുകളിൽ
പാലഭിഷേകം നടത്തി.
കരയാനറിയാത്ത വേദനകൾ
ചൂടുനിശ്വാസങ്ങളിൽ
വെന്തു പിടഞ്ഞു ചത്തു.
അലറി വിളിച്ചോടുന്ന
ആംബുലൻസിനുള്ളിൽ
മരണം,
ഒരാത്മാവിനെ
ശ്വാസനിശ്വാസങ്ങളില്ലാത്ത
മറ്റേതോ ലോകത്തേക്ക്
നാടുകടത്തി.
മൗനം …..
മരണത്തിന്റെ
മറുപേരായി
തല കുനിച്ചു.

~ ജമാൽ