നരകേങ്ക്
അമ്മേ… അപ്പാ… പയ്ക്ക്ണ്
അമ്മേ.. അപ്പാ.. പയ്ക്ക്ണ്
കുട്ടിമക്ക നൊള്ള കാറി
അമ്മേ.. അപ്പ.. പയ്ക്ക്ണ്
ഏന് കാട് കേറി കാട്ട് വള്ളി പരതി
അരക്കല കത്തി എട്ത്ത്
നര വള്ളിക്കിട്ടൊരു മുട്ട് രണ്ട് തട്ട്
മണ്ണ് നീങ്കി നര വള്ളി വയ്യ് കാട്ടി
മൂത്ത കേങ്കിണ്ടെ ചോട്
കേങ്ക് തപ്പി ക്ളച്ച്
കാട്ട് ചപ്പ്ല് പൊതിഞ്ച് പിരക്ക് നീങ്കിയേൻ
കുട്ടി മക്ക പാഞ്ച് വന്ത് എന്തപ്പാ.. തിന്നുവാ
നര കേങ്ക് കണ്ട് മക്ക ചൊല്ലി ഇത് വേര് നാങ്കക്ക് ബേണ്ട
ഇത് വേര് നാങ്കക്ക് ബേണ്ട..
തീയിട്ട് കേങ്ക് വേയ്ച്ച്
അപ്പൻ വലിച്ച് ചപ്പി ചപ്പി തിന്നുമ
തായി വലിച്ച് ചപ്പി ചപ്പി തിന്നുമ
മക്കടെ വായില് വെള്ളം പാഞ്ച്
തിരിയാതെ ഉക്കില് ചൊല്ലി അമ്മേ യാക്കും ലേച്ചം
നര നീര് പാങ്ങ്ല് ചപ്പി വലിക്കുമ കുട്ടിമക്കളും ചൊല്ലി ആഹ് ഹാ എന്തപ്പ പാങ്ങ്
കുട്ടിമക്കളും ചൊല്ലി ആഹ് ഹാ എന്തപ്പ പാങ്ങ്
ലിജിന. കടുമേനി
നരക്കിഴങ്ങ്
അമ്മേ.. അപ്പാ.. വിശക്കുന്നേ….
അമ്മേ… അപ്പാ.. വിശക്കുന്നേ..
കുട്ട്യോള് വിശന്ന് കാറി.
അവൻ കാട് കേറി കാട്ട് വള്ളി തേടി..
അരയിലെ കത്തിയെടുത്ത്
നരവള്ളിക്കിട്ടൊരു മുട്ട് രണ്ട് തട്ട്
മണ്ണ് നീങ്ങി നര വള്ളി വഴി കാട്ടി
മൂത്ത കിഴങ്ങിൻ ചോട് തപ്പി കിളച്ച് പറിച്ച്
കാട്ടിലയിൽ പൊതിഞ്ഞ് വീട്ടിലേക്ക്
കുട്ട്യോള് ആശയോട് എന്തുണ്ട് പശിക്ക്
നരക്കിഴങ്ങ് കണ്ട് മക്കൾ ചൊല്ലി
ഇത് വേര് ഞങ്ങൾക്ക് വേണ്ട..
ഇത് വേര് ഞങ്ങൾക്ക് വേണ്ട..
തീയിട്ട് കിഴങ്ങു വേവിച്ച്
അപ്പൻ വലിച്ചാസ്വദിച്ചു തിന്നുമ്പോൾ
അമ്മ കൊതിയോടെ തിന്നുമ്പോൾ
കുട്ട്യോളെ വായിലും കപ്പലോടി
അറിയാതെ ഉച്ചത്തിൽ
അവരും ചൊന്നു അമ്മേ.. എനിക്കുമിത്തിരി..
നര നീര് കൊതിയിൽ ഊമ്പി വലിക്കുമ്പോൾ കുട്ട്യോളും ചൊല്ലി ആഹ് ഹാ എന്താ രുചി
ആഹ് ഹാ.. എന്താ.. രുചി.

ലിജിന കടുമേനി