‘പൊടിയും’ ‘പുകയും’ കയറി
വീട് പാടെ നശിച്ചിരിക്കുന്നു.
അങ്ങിങ്ങു വിള്ളലുകൾ.
ആത്മാവ് ചോർന്നൊലിച്ചിറങ്ങിയ
വിടവിലൂടെ മറ്റൊരു ഞാനവിടെ
കയറിക്കൂടി.
കരളും കിനാവും തുരന്നു
വേരുറപ്പിച്ചു.
പിന്നാമ്പുറത്തെ തകർന്ന ചായ്പ്പിൽ
സ്നേഹത്തെ പെറുക്കിയിട്ടു.
ഓർമ്മയിപ്പോൾ കാലുപോയ കട്ടിലിന്മേൽ താങ്ങി നിൽക്കുന്നു.
പഴയ വീടിനെന്ത് ചന്തമായിരുന്നു.
പുതുക്കിപണിയണം.
ചെറിയ വിള്ളലിൽ തളരാത്തൊരൊറ്റ തൂണ് കാണുന്നില്ലേ? ഞാൻ കാണുന്നു.
അവിടുന്ന് തുടങ്ങണം.
ചായ്പ്പിലെ സ്നേഹവും, ഊന്നു നിവർത്തിയ ഓർമയും പിന്നെയും
കെട്ടുപോയതൊക്കെയും തിരികെ ചേർത്തൊരു നല്ല വീട്
