കടുത്തുരുത്തി: പാലിയുടെയും സാഹോദര്യ സമത്വ സംഘത്തിന്റെയും മാർഗയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കർ 133-ാം ജന്മദിനാഘോഷവും കെ.കെ. കൊച്ചിന് സമഗ്രസംഭാവനയ്ക്കുള്ള ജയന്തി അവാർഡ് സമർപ്പണവും ഏപ്രിൽ 14 ഞായർ 2 മുതൽ 6 മണിവരെ കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽവച്ച് പുരസ്കാരസമർപ്പണം, സാംസ്കാരികസമ്മേളനം, ആദരിക്കൽ, കവിയരങ്ങ് തുടങ്ങിയവ സംഘടിപ്പിക്കും. ജന്മദിന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രമുഖകവിയും എഴുത്തുകാരനും ഫിലിം ആർട്ടിസ്റ്റുമായ ബാലചന്ദ്രൻ ചുള്ളിക്കാട് നിർവഹിക്കും. കെ.കെ. കൊച്ച് വിശിഷ്ടാതിഥിയായിക്കും. കോഴിക്കോട് സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ, ഡോ.എം.ബി.മനോജ് അദ്ധ്യക്ഷതവഹിക്കും. കെ.കെ. കൊച്ചിന്റെ സമകാലികരായ എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ,എന്നിവരെകൂടാതെ സഹപ്രവർത്തകരായിരുന്ന കെ.കെ.എസ്. ദാസ്, കെ.എം. സലിംകുമാർ, പ്രൊഫ. ടി.എം. യേശുദാസൻ, വി.വി. സ്വാമി, ലൂക്കോസ് കെ. നീലംപേരൂർ , ഡി.പി. കാഞ്ചിരാം, കെ.കെ. ബാബുരാജ്, കെ. ശശിധരൻ മാസ്റ്റർ, തുടങ്ങിയർ സംസാരിക്കും. കെ.കെ. കൊച്ചിന്റെ സമുദായവാദവും സമുദായരാഷ്ട്രീയവും എന്ന പുസ്തകവും കണ്ണൻമേലോത്തിന്റെ ജാതിരഹിതസിനിമകൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഡോ. കെ.എം.ഷീബ (പ്രൊഫസർ, കാലടി സർവകലാശാല) ഡോ. അജയ് എസ്. ശേഖർ (അസി. പ്രൊഫസർ കാലടി സർവകലാശാല) എന്നിവർ നിർവഹിക്കും.

കവിയരങ്ങിന്റെ ഉദ്ഘാടനം പ്രമുഖകവിയും സാഹിത്യ അക്കാദമി മുൻഅംഗവുമായ എസ്. ജോസഫ് നിർവഹിക്കും. പ്രമുഖ എഴുത്തുകാർ രജനി പാലാമ്പറമ്പിൽ, ഡോ.ബിനുസജീവോത്തമപുരം, ഡോ.ജോബിൻചാമക്കാല (അസോസിയേറ്റ് പ്രൊഫസർ, ദേവമാതാ കോളേജ് കുറവിലങ്ങാട് ), ഡോ. സുരേഷ്കുമാർ (ഓങ്കോളജി മേധാവി കോട്ടയം മെഡിക്കൽ കോളേജ്),ഡോ.ഓ.കെ.സന്തോഷ് (മദ്രാസ് സർവകലാശാല), ഡോ. എ.കെ. വാസു, പി. ജി. ഗോപി, അഡ്വ.എ.സനീഷ് കുമാർ, ഡോ. രാജേഷ് കോമത്ത്(അസോ.പ്രൊഫസർ, എം.ജി.സർവ്വകലാശാല) അക്കിലസ് എ.ബി. (അസി. പ്രൊഫസർ, മഹാരാജാസ് കോളേജ് എറണാകുളം) ആസിഫ് കൂരിയാട്, കഥാകാരൻ പ്രിൻസ് അയ്മനം, തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

സാഹിത്യ അക്കാദമി അംഗം എം.ആർ.രേണുകുമാർ, പ്രമുഖ കവികളായ എസ്.കണ്ണൻ, ആശാലത, ധന്യ വേങ്ങച്ചേരി, പി ജെ ബിനോയ്, സതി അങ്കമാലി, പി.ശിവലിംഗൻ, പി ജെ സജിൻ, സലിം അഞ്ചൽ, ബിന്ദുകമലൻ, പ്രകാശ് ചെന്തളം, മണികണ്ഠൻ അട്ടപ്പാടി, സുനിതാ തോപ്പിൽ തുടങ്ങിയ 25 കവികൾ കവിയരങ്ങിൽ പങ്കെടുക്കും.
