ഡോ.ടി.കെ.സുനിൽ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള IFFK (International film festival of Kerala)യുടെ 28മാത് എഡിഷൻ 2023: ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് നടന്നു. 81 രാജ്യങ്ങളിൽ നിന്നുള്ള 175 സിനിമകൾ പ്രദർശിപ്പിച്ച മേളയിൽ 12000 ഡെലിഗേറ്റ്സാണ് രാവും പകലുമില്ലാതെ ഒരാഴ്ച നീണ്ടുനിന്ന വെള്ളിവെളിച്ചത്തിൽ പങ്കാളികളായത്.
അന്താരാഷ്ട മത്സരവിഭാഗത്തിൽ പതിനാലും. ലോക സിനിമ വിഭാഗത്തിൽ അറുപത്തിരണ്ടു സിനിമകളും പ്രദർശിപ്പിച്ചു. ലോക സിനിമകളിൽ 26 എണ്ണം വിവിധ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഓസ്ക്കാർ എൻട്രികളുമായിരിന്നു.മലയാള സിനിമ ‘ഇന്ന്’ എന്നതിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ ‘ഇന്ന്’ എന്ന വിഭാത്തിൽ 7 ഉം പ്രദർശിപ്പിച്ചു.ഏഷ്യൻ, ലാറ്റിനമേരിക്കൻ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുമുള്ള സിനിമകളുടെ പ്രേത്യക പാക്കേജുകൾ, മൂന്നാം ലോകരാജ്യങ്ങളുടെ ചെറുത്തുനിൽപ്പും അവരുടെ സ്വത്വനിർമിതിയെലെ സംസ്കാരങ്ങളും മേളയെ വെത്യസ്ഥമാക്കുന്നതായിരുന്നു. ‘ദ ഫിമേല് ഗേയ്സ്’ എന്ന പേരിലുള്ള വനിതാ സംവിധായകരുടെ അഞ്ചു ചിത്രങ്ങളുടെ പാക്കേജ്, സമകാലിക ലോകചലച്ചിത്രാകരുടെ പുതിയ ചിത്രങ്ങള് ഉള്പ്പെടുത്തിയ മാസ്റ്റര് മൈന്ഡ്സ്, ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്ഡ് ലഭിച്ച ക്രിസ്റ്റോഫ് സനൂസിയുടെ റെട്രോസ്പെക്റ്റീവ്, തുടങ്ങിയവയായിരുന്നു പ്രധാന മറ്റ് ആകർഷണങ്ങൾ.
പലസ്തീനിനോടുള്ള ഐക്യദാര്ഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളാണ് ഉൾപ്പെടുത്തിയത്. യുദ്ധങ്ങളും കലാപങ്ങളും നിറഞ്ഞ ലോകത്തിലെ ഭുപ്രകർതിയിലെ ക്രൂരമായ നരഹത്യകളും മനുഷ്യവകാശ ലംഘനങ്ങളും, സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ആഴത്തിലുള്ള ദുരനുഭവങ്ങളുടെ ദ്രശ്യതയാൽ സമ്പന്നമാണ് സിനിമകൾ.
സിനിമയെ സമരായുധമാക്കി പോരാട്ടത്തിനും നവ മാറ്റങ്ങൾക്കുവേണ്ടി ആധുനിക മാധ്യമമായ സിനിമകളെ ആവിഷ്കരിക്കുന്ന സംവിധായവർക്ക് നൽകുന്ന ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരത്തിന് പ്രശസ്ത കെനിയൻ സംവിധയാക വന്നുരി കഹിയൂ അർഹമായി അവരുടെ നാലു ചിത്രങ്ങളും പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവമായി.

28-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം റയൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ‘ഈവിൾ ഡോസ് നോട്ട് എക്സിസ്റ്റ്’ കരസ്ഥമാക്കി.മികച്ച സംവിധായകനുള്ള രജത ചകോരം പുരസ്കാരം ‘സൺഡേ’ എന്ന ചിത്രത്തിലൂടെ ഉസ്ബെക്ക് സംവിധയാകൻ ഷോക്കിർ ഖോലിക്കോവ് നേടുക മാത്രമല്ല . മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്വർക്ക് ഫോർ പ്രൊമോഷൻ ഓഫ് ഏഷ്യൻ സിനിമയുടെ (NETPAC) പുരസ്കാരവും ഈ ചിത്രം നേടി . .ഫിലിപ്പെ കാർമോണ സംവിധാനം ചെയ്ത ചിലിയൻ ചിത്രം ‘പ്രിസൺ ഇൻ ദ ആൻഡീസ്’ മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സിന്റെ (ഫിപ്രസി) അവാർഡ് നേടി.ശ്രദ്ധേയമായി
, മലയാളം ചിത്രമായ ‘തടവ്’ അഭിമാനകരമായ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം സംവിധായകൻ ഫാസിൽ റസാഖു നേടുക മാത്രമല്ല പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പ് അവാർഡും നേടി. ആനന്ദ് ഏകർഷിയുടെ ആട്ടം മികച്ച മലയാളം ചിത്രത്തിനുള്ള നെറ്റ്പാക്ക് കരസ്ഥമാക്കിയപ്പോൾ നവാഗത സംവിധായകനുള്ള മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി അവാർഡ് ശ്രുതി ശരണ്യ ‘ബി 32 മുതൽ 44 വരെ’ സിനിമയിലൂടെ നേടിയെടുത്തു.ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കെ ആർ മോഹനൻ അവാർഡ്. ഖേർവാൾ എന്ന ചിത്രത്തിലൂടെ ഉത്തം കാമതിക്ക് ലഭിച്ചു,
‘ഗുഡ്ബൈ ജൂലിയ’
രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമായിരുന്നു മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സംവിധയകൻറ്റെ ‘ഗുഡ്ബൈ ജൂലിയ’ (Goodbye Julia). 2011 ലെ സുഡാൻ വിഭജനസമയത്തെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ പ്രമേയമാക്കി നിർമിക്കപ്പെട്ട ചിത്രം, സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമെന്ന പ്രാധാന്യംകൂടിയുണ്ട് മുപ്പതിലധികം അന്താരാഷ്ട്രമേളകളില് പ്രദര്ശിപ്പിച്ച ചിത്രം സുഡാനിലെ ആഭ്യന്തര യുദ്ധ സംഘര്ഷങ്ങളിലും അതിരുകളില്ലാത്ത ആഴത്തിലുള്ള മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നു.സുഡാനിലെ തെക്കും വടക്കുമായി കിടക്കുന്ന രണ്ടു വൈവിധ്യമാർന്ന പ്രവിശ്യകളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ പരസ്പരം നേരിടുന്ന യുദ്ധഭൂമികയിലെ ജീവിതങ്ങൾ,.കൊർദോഫാനിയുടെ സംവിധാനമികവിലൂടെ സുഡാനിലെ രാഷ്ട്രീയ ഉള്ളറകളിലേക്ക് കൊണ്ടുപോകുന്നു.

ഉൽഘടന ചിത്രം പ്രദർശിപ്പിക്കുന്ന ദിവസത്തിന് ആറുമാസം മുൻപു നടന്ന ആഭ്യന്ത്രരകലാപത്തിൽ നൂറുകണക്കിന് മനുഷ്യരാണു സുഡാനിൽ കൊല്ലപ്പെട്ടത്. 319,000 പേർ സുഡാനിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തപ്പോൾ പ്രധാന നായിക കഥാപാത്രങ്ങളായ എയ്മാൻ യൂസിഫ് ( മോന) സിറാൻ റിയാക്ക് (ജൂലിയ) തുടങ്ങിയവരും രാജ്യം വിട്ടു. സുഡാനിന്റെ തലസ്ഥാനമായ കാർട്ടൂമിൽ എതിരാളികൾ തമ്മിൽ ഏറ്റുമുട്ടിയതിന് ശേഷം യൂസിഫും, റിയാക്കും ഇതുവരെ സ്വന്തം രാജ്യം സന്ദർശിച്ചിട്ടില്ല.സ്വന്തം രാഷ്ട്രത്തിൽ നിന്ന് പാലായനം ചെയ്ത അഭിനേതാക്കൾ ഗുഡ് ബൈ ജൂലിയയിലൂടെ രാജ്യത്തെ ഒന്നിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”സുഡാനിലെ സ്ഥിതി ഇപ്പോൾ ഭ്രാന്തമാണ്” എന്ന് അവർ പറയുമ്പോൾ മാത്രമാണ് സിനിമ പൂർണമായി സ്വീകരിക്കപ്പെടുന്നത്.
ഒരു തോക്കു ഉപയോഗിക്കാൻ പടിപ്പിക്കുന്നു അതിൽനിന്നും ഉതിരുന്ന ബുള്ളറ്റിന്റെ കാഴ്ചയിലൂടെ തെളിയുന്ന പേര് ‘ഗുഡ് ബൈ ജൂലിയ’,നമ്മളെ സുഡാൻറ്റെ യുദ്ധഭൂമികയിലേക്കു നയിക്കുന്നു വെളുത്തതും .അറബ് വംശജരുമായ സമ്പന്നർ താമസിക്കുന്ന വടക്കൻ പ്രവശ്യയും ആഫ്രിക്കൻ വംശജരും ദരിദ്രരായ ക്രിസ്ത്യൻ ന്യൂനപക്ഷം വസിക്കുന്ന സുഡാൻറ്റെ തെക്കൻ പ്രാവശ്യയും തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങളാണ് പശ്ചാത്തലം. വൈസ് പ്രസിഡന്റ് ജോൺ ഗരാങ് ഡി മാബിയോറിന്റെ കൊലപാതകത്തെത്തുടർന്ന് തെക്കൻ പ്രവശ്യകളിലെ വിഭാഗങ്ങൾ തെരുവിലിറങ്ങുകയും, ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയുടെ ആമുഖ രാഷ്ട്രീയം
വടക്കൻ സുഡാനിൽ നിന്നുള്ള ഒരു സമ്പന്ന കുടുംബത്തിലെ മോനയും (എയ്മാൻ യൂസിഫ്) അവളുടെ ഭർത്താവ് അക്രവും (നാസർ ഗോമ) തലസ്ഥാനമായ കാർത്തൂമിൽ സംരക്ഷിത വീട്ടിൽ സുഖകരമായ ജീവിതം ആസ്വദിക്കുന്നവരാണ്.ജൂലിയ (സിറാൻ റിയാക്ക്) തെക്കൻ സുഡാനിലെ ആഫ്രിക്കൻ വംശജയായ ക്രിസ്ത്യൻ കുടുംബവും അവൾ ഭർത്താവ് സാന്റിനോയ്ക്കും മകൻ അഞ്ചുവയസ്സ് മാത്രമുള്ള ദാനിയലിനുമൊപ്പം നഗരത്തിലെ ചേരിയിൽ ജീവിക്കുന്ന ദാരിദ്രരും.രണ്ടു പ്രാവശ്യകളും വ്യത്യസ്തത നിറങ്ങളും, വംശവും, സംസ്കാരങ്ങളും, സാമ്പത്തികവും, മതപരവുമായ വ്യത്യസ്തത പുലർത്തുക മാത്രമല്ല നിരവധിയായ ആഭ്യന്തര യുദ്ധഭൂമിക കുടിയാണ് ഇവിടം.
ഒരു ദിവസം മോന തെരുവിലൂടെ കാർ ഓടിക്കുമ്പോൾ അശ്രദ്ധമായി ജൂലിയയുടെ മകൻ ഡാനിയേലിന്റെ ശരീരത്തിൽ തട്ടി അവൻ വീഴുന്നു പേടിയോടെ അവൾ കാർ നിർത്താതെ വളരെ വേഗം ഓടിച്ചുപോകുകയും ചെയ്യുന്നു.അപകടം കണ്ട ഡാനിയേലിന്റെ അച്ഛൻ ബൈക്കിൽ മോനയെ പിന്തുടരുന്നു.മോന വീണ്ടും കാർ നിർത്താതെപോകുകയും തൻറ്റെ തെറ്റു മറച്ചുവച്ചുകൊണ്ടു കാറിലിരുന്ന് ഭര്താവിനെ ഫോണിൽ വിളിച്ചു പറയുന്നത് ” ഒരു സൗത്ത് സുഡാൻ കാരൻ തന്നെ പിന്തുടരുന്നു” എന്നുമാത്രമാണ്. അപ്പോൾത്തന്നെ ഭർത്താവ് തോക്ക് സഞ്ജമാക്കി കാത്തുനിൽക്കുകായും കാര്യംപോലും ചോദിക്കാതെ അവനെ വെടിവച്ചുകൊല്ലുകയും ചെയ്തന്നു.
ഒരു കുട്ടിയെ അപായപ്പെടുത്തുകയും അവന്റെ പിതാവിന്റെ മരണത്തിന് കാരണമാവുകയും ചെയ്തതിനാൽ മോന കുറ്റബോധത്താൽ നിരന്തരം മാനസിക സംഘർഷം അനുഭവിക്കുകയാണ്. അവർ ജയിലിൽ കഴിയുമോ, വിവാഹബന്ധം അത്രമേൽ സാമൂഹിക കവചമായ ഘടനയിൽ ഭർത്താവ് ഉപേക്ഷിക്കുമോ എന്നതിലും തൻറ്റെ രഹസ്യം പങ്കിടാൻ അവൾ ഭയപ്പെടുന്നു, സ്വയ രക്ഷക്കായി ഒരാളെ കൊന്നതിൽ ഒരു തെറ്റുമില്ല എന്ന അക്രത്തിൻറ്റെ വിശദികരണത്തിലും തൻറ്റെ മനസ്സാക്ഷിയെ ആശ്വസിപ്പിക്കാൻ, ജൂലിയയെയും ഡാനിയേലിനെയും സഹായിക്കാൻ അവൾ തീരുമാനിക്കുന്നതോടെ സിനിമ യുദ്ധഭൂമിയിലെ ആഴത്തിലുള്ള മനുഷ്യസ്നേഹത്തിലേക്കു പ്രേക്ഷകരെ കൊണ്ടുപോകുന്നു.
വിധവയായ ജൂലിയ ഭർത്താവിനെ കാണാതെ നിരാശയായി തിരയുമ്പോഴും അവൻ കൊല്ലപ്പെട്ടുവെന്ന് പൂർണ്ണമായും അവൾ വിശ്വസിക്കുന്നില്ല. മോന രഹസ്യങ്ങളുടെ മറപറ്റി ജൂലിയെയും മകൻ ചെറിയകുട്ടി ഡാനിയേലിനെയും ഔട്ട് ഹൗസിൽ ഇടം കൊടുക്കുകയും വീട്ടുജോലിക്കാരിയാക്കുകയും മകനെ സ്കൂളിൽ പഠിപ്പിക്കുകയും ചെയുന്നു. സ്ത്രികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മാത്രമല്ല രാഷ്ട്രീയം, ദാമ്പത്യ കലഹങ്ങൾ, വംശീയത, സംഗീതം കല തുടങ്ങിയവ അവരുടെ രാത്രികളെയും പകലുകളെയും സംവദിച്ചുകൊണ്ടിരിക്കുമ്പോഴും, ഏത് സമയവും അക്രമം പൊട്ടിപ്പുറപ്പെടുമെന്ന് ഭീഷണിപ്പെടുത്തുന്ന പിരിമുറുക്കമുള്ള നിമിഷങ്ങളിലും ഇരുവരും അഗാധമായ സൗഹൃദം വളർത്തുകയും ചെയ്യുന്നു.
ജൂലിയ മറ്റൊരു രാഷ്ട്രീയ പ്രണയത്തിന് തുടക്കമിടുമ്പോൾ മകൻ ഡാനിയേൽ പിതാവിൻറ്റെ കൊലപാതകിയെ തേടുകയാണ്. ,ഭർത്താവിൻറ്റെ പ്രേരണയാൽ ഉപേക്ഷിച്ച പഴയ ഗാനാലാപനവും ജൂലിയയുടെ നിർബന്ധത്താൽ ക്രിസ്റ്റൻ പള്ളിയിൽ മോന അവതരിപ്പിക്കുന്നുമുണ്ട്. പശ്ചാത്തലസംഗീതവും ക്യാമറയുടെ ക്ലോസ് ഷൂട്ടുകളും സിനിമയുടെ മറ്റൊരു ആകർഷണമാണ്.ജൂലിയയുടെയും മോനയുടേയും സൗഹ്രദം അത്രമേൽ പര്യവസാനിക്കുന്നില്ല കലാപങ്ങളും യുദ്ധങ്ങളും വീണ്ടും അവരെ വേർപിരിക്കുന്നു.. ഹിതപരിശോധനയിൽ തെക്കൻ സുഡാൻ രൂപീകൃതമാകുകയാണ്, ജൂലിയ അവിടേക്ക് യാത്രയാക്കുന്നു,മോന അവളെ യാത്രയാക്കുന്നു.
സൺഡേ
ഉസ്ബെക്കിസ്ഥാനിലെ പട്ടണത്തിൽ നിന്നും വളരെ അകലയായ ഒരു ഗ്രാമം തരിശായതും വരണ്ടതുമായ പ്രദേശത്തെ മലനിരകളോട് ചേർന്ന പഴക്കമുള്ള ചുവരുകളുള്ള വീട്ടിലേക്കാണ് ഫിലിം മേക്കർ ഷോക്കിർ ഖൊലിക്കോവ് നമ്മളെ കൊണ്ടുപോകുന്നത് ഏകദേശം 80 വയസ്സുള്ള ഒരു പുരുഷനും (അബ്ദുറഖ്മോൻ യൂസുഫലീവ്)അതിനോട് അടുത്ത ഭാര്യയും (റോസ പിയാസോവ)പട്ടണങ്ങളിൽ താമസിക്കുന്ന രണ്ട് മക്കളിൽ നിന്നും അകന്ന് താമസിക്കുന്നു. വളരെ സാവധാനത്തിൽ മാത്രം തുടങ്ങുന്ന അവരുടെ ദിനചര്യപോലെതന്നെയാണ് ക്യാമറയും പ്രവർത്തിക്കുന്നത് ആടുകളെ മേയ്ക്കുന്നതും മാടുകളെ കറക്കുന്നതും അടുത്ത തോടുകളിൽ നിന്നും വെള്ളം ശേഖരിക്കുന്നതും കൃഷികളും,കമ്പിളി പുഴുങ്ങി ചായം കലർത്തുന്നതും ഗ്രാമദൃശ്യതയാർന്ന വീടിന്റെ സാമൂഹിക അടയാളങ്ങളിലെ കൃത്യതയാണ് സിനിമ. എവിടെയോ ക്യാമറ തുറന്നുവച്ചിരിക്കുന്നതായി അവർ (നമ്മൾ) അറിയുന്നതേ ഇല്ല. തിങ്കൾ മുതൽ ഞായർ വരെ വ്രദ്ധ ദമ്പതിമാരുടെ ഒരാഴ്ച്ചയാണ് (സൺഡേ )
ഭർത്താവിന്റെ ചിലപ്പോഴുള്ള അഹങ്കാര മനോഭാവവും പിടിവാശികളും അൽപ്പം പരിക്കാനായി തോന്നിയേക്കാം വൃദ്ധയായ റോസ കഠിനാധ്വാനിയായും നിഷ്കളങ്കയും വാത്സല്യം നിറഞ്ഞ ഉദാരമതിയുമാണ്,അവരുടെ ചലനങ്ങൾ നമ്മളോട് സംസാരിച്ചുകൊണ്ടിരിക്കും ഭർത്താവിന്റെ ഇഷ്ട്ടങ്ങൾ സാദിച്ചുകൊടുക്കാൻ സദാ സന്നദ്ധയാണവർ റിമോട്ട് ഇല്ലാത്ത പഴയ ടി വിയുടെ ചാനലുകൾ ഭർത്താവ് കിടന്നുകൊണ്ട് അക്ജജ്ഞാപിക്കുമ്പോൾ ക്ഷിണതയാണെങ്കിലും ഇഷ്ടാനുസരണം മാറ്റി മാറ്റികൊടുക്കുന്ന സീനുകൾ പ്രേക്ഷകരെ സ്പർശിച്ചുപോകുന്നുണ്ട്.വീടിനുപുറത്തു ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കി സ്വയം നെയ്ത പുതപ്പുകൾക്കിടയിൽ അവർ സംതൃപ്തിയായി ഉറങ്ങുന്നു
സിനിമയുടെ ആരംഭ പശ്ചാത്തലം ഇങ്ങനെയാണങ്കിലും അടിസ്ഥാനപരമായി സിനിമ രണ്ടു തലമുറകൾ തമ്മിലുള്ള ചിന്തകളുടെ വിപരീതകൾ തന്നെയാണ്.ഇളയ മകൻസിനിമയിൽ അദൃശ്യനായ ജസൂർ വിദേശത്ത് ജോലി ചെയ്യുന്നുവെങ്കിലും കുടുംബവീട് പൊളിച്ച് പുതിയത് പണിയാനുള്ള തീവ്ര ആഗ്രഹമുള്ള മകനാണ് അതിൻറ്റെ പ്രാരംഭ ജോലികൾ തുടങ്ങിയിരിക്കുന്നു മറ്റൊരു മകൻ ബോട്ടിറിന്റെ (നസ്റുല്ലോ നുറോവ്) സന്ദർശനങ്ങളിൽ പഴയ സാധങ്ങൾ മാറ്റുകയും ആധുനിക ഉപകരങ്ങൾ തൽസ്ഥാനത്തു കൊണ്ടുവരികയുമാണ് (.വ്രദ്ധൻ ഒരു സിഗരറ്റ് കൊളുത്താൻ തീപ്പെട്ടിക്കു പകരം ലാമ്പ്പോലും ശക്തമായി തിരസ്കരിക്കുന്നുണ്ട് ) അവർ പരീക്ഷിച്ചതും ഉപയോഗിച്ചതും വിശ്വസനീയവുമായ ഒന്നിനെയുമല്ലാതെ മറ്റൊന്നും അവർ സ്വീകരിക്കുന്നില്ല.
പുതിയ സാങ്കേതികവിദ്യയെ നേരിടാനുള്ള കഴിവില്ലായ്മയിൽ നിന്നാണ് സിനിമയുടെ നർമ്മത്തിന്റെ മികച്ച ആഖ്യനം രൂപപ്പെടുന്നത്,ക്യാമറയുള്ള ഫോണും,ഗ്യാസ് കണക്ഷനും ഫ്രിഡ്ജും എ ടി എം കാർഡും റീമോർട് ചേർന്ന ഏറ്റവും പുതിയ ടി വിയും അവരെ മുമ്പത്തേക്കാൾ മോശമാക്കുന്നു.ചാനൽ തിരിക്കാൻ ഭാര്യയുണ്ടെങ്കിൽ റിമോട്ട് ഉപയോഗിക്കുന്നതിൻറ്റെ ആവശ്യകതയെ ഭർത്താവ് ഓർമിപ്പിക്കുന്നുണ്ട്. ലോകത്തിൻറ്റെ ഏതു കോണിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെ തങ്ങൾ അനുഭവിക്കുന്ന ആർദ്രമായ സ്നേഹത്തെ നഷ്ട്ടപ്പെടുന്ന വേദനയുടെ ആഴങ്ങൾ മനോഹരമാക്കുന്നു സൺഡേ.
സ്നേഹത്തിൻറ്റെ ഇടനേരങ്ങളിലെ കലഹങ്ങളിലും പൂർണ സംത്രപ്തരാണ് ദമ്പതികൾ അവരിൽ ഒരാൾക്ക് അസുഖം വരുമ്പോൾ നിശബ്ദമാകുന്ന വീട്ടിൽ മറ്റൊരാളുടെ ശുശ്രൂഷകൾ അവരെ മനുഷ്യ പൂർണതയിൽ എത്തിക്കുന്നു. തുടർന്നുവരുന്ന ജീവിത ചര്യകളെ, നിശ്വാസങ്ങളിൽ ആവാഹിക്കുന്ന വീടിൻറ്റെ ചുമരുകളെ, ഒരു ഞായറഴ്ച മക്കൾ വീഴ്ത്തുമ്പോഴും ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി പകച്ചു നിൽക്കാതെ വ്രദ്ധൻ തിരിഞ്ഞുനോക്കാതെ നടക്കുകയാണ്.
ദി മോങ്ക് ആൻഡ് ദ ഗൺ
ഭൂട്ടാൻ സിനിമ Lunana: A Yak in the Classroom (ലുനാന: എ യാക്ക് ഇൻ ദി ക്ലാസ് റൂം) കണ്ടിട്ടുള്ളവർ പാവോ ചോയ്നിംഗ് ഡോർജി എന്ന ഫിലിം മേക്കറുടെ ചിത്രങ്ങൾ തേടി നടക്കുമ്പോളാണ് അദ്ദേഹം രചനയും സംവിധാനവും നിർവ്വഹിച്ച ദി മോങ്ക് ആൻഡ് ദ ഗൺ.എത്തുന്നത്. 96-ാമത് അക്കാഡമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഭൂട്ടാനീസ് എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു,സിനിമ അപരിചതമായിരുന്ന ഡോർജിക്ക് തൻറ്റെ യുറോപ്പിൻ ജീവിതത്തിൽ നിന്നും സ്വന്തം ഭൂട്ടാനിലേക്കുള്ള യാത്രയായിരുന്നു സിനിമയുടെ വ്യത്യസ്ഥത.വൈദ്യതി ലഭ്യമല്ലാത്ത ഉയർന്ന ഹിമാലയൻ പർവത പ്രദേശങ്ങളിൽ ഒരു ക്യാമറയും ബാറ്ററിയുമായി നിരന്തരം യാത്രചെയ്ത ഭുട്ടാൻറ്റെ മനോഹര ദ്രശ്യങ്ങളാണ് ദി മോങ്ക് ആൻഡ് ദ ഗൺ. സിനിമയുടെ മറ്റൊരു പ്രേത്യകത.

ആധുനികത അവസാനമായി എത്തിയ രാജ്യം, ഇന്റർനെറ്റിലേക്കും ടെലിവിഷനിലേക്കും പതിയെ കടന്നുവരുന്നതേ ഉള്ളുയെങ്കിലും ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലാണ് ഭൂട്ടാൻ. 2006-ൽ രാജകിയ ഭരണത്തിൽ നിന്നും ഭൂട്ടാൻ ഒരു ജനാധിപത്യ രാജ്യമാകാൻ പോകുകയാണ് , അതിനാൽ ഒരു തിരഞ്ഞെടുപ്പ് നടത്താൻ അവർ ഒരുങ്ങുന്നു അതിനായി എങ്ങനെ വോട്ടുചെയ്യണമെന്ന് ജനങ്ങളെ പഠിപ്പിക്കാൻ, അധികാരികൾ ചെറിയ പട്ടണത്തിൽ ഒരു മോക്ക് ഇലക്ഷൻ സംഘടിപ്പിക്കുന്നുതാണ് പശ്ചാത്തലം. പക്ഷേ നാട്ടുകാർക്ക് അതിലൊന്നും വിശ്വാസമില്ല. രാഷ്ട്രീയത്തേക്കാൾ മതത്തിന് കൂടുതൽ പ്രചാരമുള്ള ഭൂട്ടാനിലെ ഗ്രാമീണ മേഖലയിലേക്ക് യാത്ര ചെയ്യുമ്പോൾ,കാണുന്ന തമാശകളിലൂടെ ചിത്രം പുരോഗമിക്കുമ്പോൾ പിന്നീട് അത് ജനങ്ങളിലേക്കുള്ള ഉള്കാഴ്ചയാകുന്നു.
തിരഞ്ഞെടുപ്പ് ദിവസം തന്നെ ഗ്രാമത്തിലെ പ്രായമായ ഒരു ലാമ (കെൽസാങ് ചോജെയ്), ബുദ്ധ പുർണിമയിൽ ഒരു ചടങ്ങ് ആസൂത്രണം ചെയ്യുന്നുണ്ട് അതിനായി തന്റെ യുവ ശിഷ്യനായ താഷിയോട് (ടാൻഡിൻ വാങ്ചുക്ക്) പൗർണ്ണമിക്ക് മുമ്പ് രണ്ട് തോക്കുകൾ സഘടിപ്പിക്കാൻ അഭ്യർത്ഥിക്കുന്നതോടെ സിനിമയുടെ പേര് ശ്രദ്ധേയമാകുന്നു. അതേ സമയം ഒരു അമേരിക്കൻ തോക്ക് ഗവേഷകൻ (ഹാരി ഐൻഹോൺ) ഭൂട്ടാനിലെ യുദ്ധകാലത്തെ അപൂർവ സിവിൽ വാർ റൈഫിൾ തേടി ഗ്രാമത്തിലെത്തുന്നു.ചടങ്ങിനായി സന്യാസി സംഘടിപ്പിച്ച തോക്കും ഇതുതന്നെയാകുന്നതോടെ സിനിമയുടെ അടുത്ത വഴിത്തിരിവ് ആരംഭിക്കുന്നു. .പ്രാദേശിക ഗൈഡ് വഴി സന്യാസിയിലക്ക് അടുക്കുന്നതും, അമേരിക്കൻ വാഗ്ദാനം ചെയ്യുന്ന വലിയ തുകയെക്കാൾ കുറഞ്ഞ വിലയ്ക്ക് റൈഫിൾ വിൽക്കാൻ സന്യസി സമ്മതിക്കുന്നതെല്ലാം ഹാസ്യത്മകതയിലൂടെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.അമേരിക്കകാരനും ഗൈഡും പണവുമായി തിരിച്ചുവരുമ്പോൾ തോക്ക് വിൽക്കാൻ സമ്മതിക്കാതെ തോക്കുമായി ലാമയുടെ അടുത്തേക്ക് നടക്കുകയാണ് താഷി, മാത്രവുമല്ല സന്യാസിക്ക് അപരിചതമായ രണ്ടു AK 47 തോക്ക് പകരം കൊടുത്തുകൊണ്ടാണ് അവർ റൈഫിൾ സ്വന്തമാക്കുന്നത്.
(ബുദ്ധ)മത ചടങ്ങുകൾ സിനിമയിൽ നിഷ്കളങ്കതയുടെ ഹാസ്യത്മകമായി ചുരുങ്ങുമ്പോൾ മാത്രമാണ് മറ്റൊരു തുറവി ഉണ്ടാകുന്നതു, ഭുട്ടാൻറ്റെ മനോഹരമായ പർവ്വതങ്ങളിലെ പശ്ചാത്തലത്തിൽ ചടങ്ങിൻറ്റെ ഭാഗമായി വലിയ കുഴി ഉണ്ടാക്കിയിരിക്കുന്നു അതിന് ചുറ്റുമായ് കഥാപാത്രങ്ങളെല്ലാം അവിചാരിതമായി എത്തുന്നു അമേരിക്കക്കാരൻ അനധിക്രമമായി കൈവശം വച്ച തൊക്ക്,ലാമ ആവശ്യപ്പെട്ട തോക്കുകൾ, ചുറ്റും നിന്നവരുടെ കൈകളിലെ ആയുധങ്ങൾ, “ചെറിയ കുട്ടിയുടെ കളിത്തോക്ക്” തുടങ്ങിയ ആയുധങ്ങൾ….. ഒപ്പം പുതിയ ജനാധിപത്യത്തിൻറ്റെ തുടക്കവും. ഏതായിരിക്കും അവർ തിരഞ്ഞെടുക്കുന്നത് ? ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ബൂട്ടണിലെ നിഷ്കളങ്കമായ ഗ്രാമജീവിതം ഇന്റെർനെറ്റും ടെലിവിഷനും വന്നുകൊണ്ടിരിക്കുന്നതെയുള്ളൂ ആശയാണ് ദുഃഖത്തിനു കാരണമെന്ന് ഓർത്തുപോകുന്ന ജനങ്ങൾ. ലാമ സന്യാസിയോട് തോക്ക് ആവശ്യപെടുമ്പോൾ അടുത്ത ദിവസം ടി വി യിൽ കണ്ട ജെയിംസ് ബോണ്ടിൻറ്റെ തോക്കുമാത്രമാണ് ആകെയുള്ള പരിചയം.ലോകത്തെ പുരോഗതിയൊന്നും അറിയാതെ പോകുന്ന നിഷ്കളങ്കതയുടെ ഭീതി വളരെ വലുതായ് പാവോ ചോയ്നിംഗ് ഡോർജിയുടെ സംവിധാന മികവിൽ ഭദ്രമാണ്. സാമ്രാജ്യത്തങ്ങളെയും അമേരിക്കൻ അധിനിവേശങ്ങളെയും ചോദ്യം ചെയുന്നതോടപ്പം ഇന്ത്യയിലെ ഭരണകസേരക്ക് വേണ്ടിയുള്ള ജനാധിപത്യവും ഹാസ്യരൂപേണ സ്പർശിക്കുന്നുണ്ടു. ജനാധിപത്യത്തിൽ യുദ്ധങ്ങൾക്കെതിരിയും ആയുധ നശീകരണത്തിനും എത്രത്തോളമാണ് പ്രാധാന്യമെന്നു നിഷ്കളങ്കമായ ഭൂട്ടാൻ സിനിമ ആധുനിക മനുഷ്യരെ പഠിപ്പിക്കുന്നു. നനഞ്ഞ വിറകടുപ്പുകൾക്കിടയിൽ കുന്നുകളിലെ നിറഞ്ഞ വിടർന്നു നിൽക്കുന്ന പൂത്തോട്ടങ്ങളിലൂടെ പാചകവാതക സിൽഡറുകളുമായി പോകുന്ന സന്യാസിയുടെ വിശാല ദൃശ്യം ജിഗ്മെ ടെൻസിങ്ങിൻറ്റെ ക്യാമറ വർക്കിലുടെ ഒരു വസന്തകാലത്തെ ഓർമ്മിപ്പിക്കുന്നു.