കുറിപ്പ്
എ. കെ. വാസു
എസ് ജോസഫിന്റെ
പേരില്ലാ കവിത

കറുത്ത കുട കറുത്ത ഷൂസ് കറുത്ത കണ്ണട
കറുത്ത മുടി കറുത്ത ചുണ്ട് കറുത്ത കണ്ണുകൾ
കറുത്ത ബാഗ് കറുത്ത പ്രണയം കറുത്ത കാറ്v
കറുത്ത മേശ കറുത്ത പൂച്ചട്ടി കറുത്ത രാത്രികൾ
കറുത്ത കവിത കറുത്ത താളം കറുത്ത വികാരം
കറുത്ത ചുംബനം കറുത്ത രതി കറുത്ത ഉറക്കം
കറുത്ത കാമുകൻ കറുത്ത കാമുകി കറുത്ത
ബൈക്ക്
കറുത്ത പർവ്വതം കറുത്ത നദി കറുത്ത മേഘങ്ങൾ
കറുത്ത ദൈവം കറുത്ത ചെകുത്താൻ കറുത്ത മാലാഖ
കറുത്ത മണ്ണ് കറുത്ത പക്ഷികൾ കറുത്ത വെള്ളം
കറുത്ത പേന കറുത്ത വേദന കറുത്ത വിഷാദം
കറുത്ത കുതിര കറുത്ത പന്ത് കറുത്ത മനുഷ്യൻ

വ്യവസ്ഥാപിതമായിരിക്കുന്ന സൗന്ദര്യശാസ്ത്രം നിർമ്മിച്ചത് പടിഞ്ഞാറ് വെള്ളക്കാരുടെ അധികാരമാണ്.
കിഴക്ക് ത്രൈവർണ്ണികാധികാരവും . ആയതിനിൽ അവരുടെ രൂപവും ഭാവവും നന്മയായും അല്ലാത്തവരെ തിന്മാരൂപവുമാക്കി സ്ഥാപനവൽക്കരിച്ചു.. പച്ച ,കത്തി, കരി ,താടി എന്ന കഥകളി അട്ടപ്രകാരങ്ങളിലെ നിറനിർദ്ദേശങ്ങളിൽ പച്ചമോറൻ നന്മ മാത്രം ചെയ്യുന്നതും ,
കരിരൂപം തിന്മ മാത്രം ചെയ്യുന്നവരും ആകുന്നത് ഇതേ സൗന്ദര്യശാസ്ത്ര നിർമ്മിതിയാലാണ്. കറുത്ത് ഇടതൂർന്ന മുടി ഇന്ത്യയിൽ സൗന്ദര്യമാണെങ്കിൽ യൂറോപ്പിൽ അപലക്ഷണമാണ് അവിടെ ഗോൾഡൻ ഹെയറാണ് സൗന്ദര്യം. ഇന്ത്യൻ
“സുന്ദരികൾ ” അവിടെ സുന്ദരികളാകാൻ അതുകൊണ്ടാണ് മുടി ചെമ്പിപ്പിക്കേണ്ടിവരുന്നത്.
സൗന്ദര്യം സാമൂഹികനിർമ്മിതിയാണെന്നതാണ് സത്യം സവർണ്ണ സൗന്ദര്യത്തിൽ നിന്നും വേറിടുന്ന ധനുഷ് നമുക്ക് സുന്ദരനായത്
സിനിമയാൽ സാധ്യമായ സൗന്ദര്യനിർമ്മിതിയാണ്.
വെളുപ്പിനെ സൗന്ദര്യമാക്കി സ്ഥാപിച്ചതിലെല്ലാം അവർത്തിച്ച
കഥനങ്ങളാണുള്ളത്..
വിശേഷ്യ വിശേഷണ പദങ്ങളുടെ ആവർത്തിച്ചെഴുതലാൽ നിർമ്മിതമായ വേറിട്ടൊരു രീതി ശാസ്ത്രമുള്ള കവിതയാണിവിടെ ചേർക്കുന്നത്.
സാമ്പ്രദായികമായ അർത്ഥനിർമ്മിതി ഇവിടെ ഇല്ല. കവിതക്ക് പേരുമില്ല…ആവർത്തനം കൊണ്ട് കറുപ്പിനെ കൂടുതൽ സൗന്ദര്യവൽക്കരിക്കുന്നുണ്ട് എസ് ജോസഫിന്റെ S Joseph
ഈ പേരില്ലാ കവിത.


