ഇടതുപക്ഷ അമേരിക്കൻ സാഹിത്യകാരൻ ഫിലിപ് റോത്തിന്റെ Indignation എന്ന നോവലിനെ അധികരിച്ചുള്ള കവിത

മധ്യാനം
നേരമേതെന്നില്ലാതെ പലതരക്കാർ തൂറാനിറങ്ങുന്ന ഒരു ചെളിക്കുളം
ഉച്ചയോടടുത്തു മാത്രം അതിൽ ചൂണ്ടാനിരിക്കുന്ന അർദ്ധനഗ്നരുടെ നിര
തെരുവോരത്തെ തീൻ കേന്ദ്രങ്ങളിൽ പൊരിയുന്ന മീനിൻ മണം
അതിൽ, അതിർത്തി താണ്ടിയതിന്റെ അഴുകലോ അഴുക്കിന്റെ പൊഴിയാപ്പാടയോ
മസാല പൊതിഞ്ഞ പത്തു രൂപായ് പീനട്ടിൽ ഉച്ചവരെയോടിയ വയർ എന്നെ ഉണ്ണാനിരുത്തുകയാണ്
നാട്ടിലെ പോട്ടിക്കടകളെയോർത്താകണം,ഒരു കുടൽ ഫ്രൈ ഉത്തരവാകുന്നു
സ്ട്രേറ്റ് ഫോർവാർഡ് നാമകരണത്തിലെ അനൗചിത്യത്തിനു മീതെ ചരക്കുലോറികൾ കയറിയിറങ്ങുന്നൊരു രണ്ടു മണി നേരം
ഒലീവിയയുടെ മണം
മാർകസ്..
നീ ആദ്യമായറിഞ്ഞ പെൺകുട്ടി
കിടക്കാനിടമില്ലാത്തവൻരാത്രിത്തുറസ്സിൽചുമരോട് ചേർത്തവൾ
നിന്റെ കൗതുകം
ആനന്ദം
അഭിമാനവും
ഇല്ലായ്മകളെ ഇല്ലായ്മ ചെയ്യുന്ന വിചാരോന്നതി !
“അവൾ നന്നായത് ചെയ്തുതന്നോ” എന്ന ചങ്ങാതിച്ചോദ്യം
വായ് കറവിലെ പ്രശസ്ത വൈഭവം
നിന്റെ ഞെട്ടൽ ഞാനും പങ്കിടട്ടെ
ഒപ്പം മേൽച്ചൊന്ന മൂന്നും
സർവകലാശാലക്കും അച്ഛന്റെ അറവുശാലക്കുമിടയിലൊരു പാട
ആത്മനിന്ദയുടെ ചുവപ്പു പിന്നണി പോലെയൊരു മുദ്രണം