ഒഴിഞ്ഞുകിടക്കുകയായിരുന്നു
പ്രേമത്തിന്റെ
ഒഴുക്കില്ലാതെ
ഉയർന്നുവന്നേക്കാവുന്ന
ചോദ്യങ്ങളുടെ
മുനകൾ
ഏൽക്കാതിരിക്കാൻ
വീടിന്റെ
പിൻവാതിലിലൂടെ
പുറത്തുകടന്നു
രവി മരിച്ചുപോയതുപോലെ
പോവാതിരിക്കാൻ
പൊന്തക്കാട്ടിൽ
കാലുകൾ
ഉയർത്തിപ്പിടിച്ച്
നടന്നു
എനിക്ക് രവിയെ
ഇഷ്ടമാണ്
പക്ഷെ
രവി
മരിച്ചുപോയത്
എനിക്കിഷ്ടമായില്ല
എനിക്കും
മരിക്കണ്ട
അതിനാണ്
ഈ
സാഹസമൊക്കെ
പതുക്കെ നടന്നു
വണ്ടി പിടിച്ചു
ഇപ്പോൾ ബസ്സ് സ്റ്റാൻഡിലെത്തി
വിയർപ്പുപറ്റിയ
രണ്ട്
നൂറുരൂപാ നീട്ടി
പുസ്തകക്കടയിൽനിന്ന്
പ്രേമനഗരം എടുത്തു
കുഞ്ഞുകാര്യങ്ങളുടെ
ഒടയതമ്പുരാനെ
വാങ്ങിയതും
ഇതേ കടയിൽ നിന്നായിരുന്നു
അന്ന് ജീവിക്കാൻ
കൗതുകമുള്ളൊരു
പെൺകുട്ടിയായിരുന്നു
ഇന്ന്
മരിക്കാതിരിക്കാൻ
പുസ്തകം വായിക്കുന്ന
മുതിർന്ന
ദുഖങ്ങളുള്ള
സ്ത്രീയായിരിക്കുന്നു.
