സ്നേക് ആൻഡ് ലാഡർ
അനീഷ് പാറമ്പുഴ
സ്നേക് ആൻഡ് ലാഡർ
മതിലുകൾ കെട്ടുന്നത്
കണ്ടിട്ടുണ്ടോ
ഇല്ലെങ്കിൽ ഇനി
സസൂക്ഷ്മം നോക്കണം
അവിടൊരു മത്സരം
നടക്കുന്നുണ്ട്
നിർമ്മിക്കുന്നവനെ
മതിൽ എപ്പോഴും
തോൽപ്പിക്കാറുണ്ട്
ഓരോ വരിയിലും
അവൻ നിലയിട്ടു
മതിലിനു ഒപ്പം
വരാൻ ശ്രമിക്കും
മതിൽ ഉയരും
വീണ്ടും നില ഉയരും