അനൈനാ കെ .രാജൻ
( ആറാം ക്‌ളാസ് -ഹോളി ഫാമിലി യു.പി സ്കൂൾ ,കിളിയാറുകണ്ടം )
ഇന്നലെ ഞാൻ എന്റെ ഉമ്മറത്തിരിക്കുമ്പോൾ
എന്നോട് ചില വാക്കുകൾ പറയുവാനായി
ആകാശത്തിലെ സുന്ദര മഴത്തുള്ളികൾ
എന്നുമെന്നും ആശിക്കുന്നു
ആശിച്ച രാവുകൾ ബാക്കിയായി
അവളുടെരാവുകൾ തന്നെയായി
ആശിച്ച പകലുകൾ ബാക്കിയാക്കി
പെയ്തൊരാമഴത്തുള്ളിക്ക്
ചെമ്പൂ നിറം
ഒരിക്കലും മായാത്ത ചെമ്പൂനിറം
കാത്തിരുന്നു ഞാനാ കാരണമറിയുവാൻ
ആരോ ഈ വാക്ക് എന്നോടുചോല്ലി
അതുകേട്ടു ഞാനും അമ്പരന്നു
ആ മഴത്തുള്ളിക്ക് ചെമ്പൂനിറം
പലയിടങ്ങളിൽ പെയ്തുപോങ്ങിയ
പ്രളയ ഭീകരാണെന്ന കാരണം
എത്രയോ പേർ മരിച്ചു
എത്രയോ പേരെ ഒഴുക്കി
അവരുടെ കണ്ണീരും ചോരയും
ഞാനാ മഴയോട് കോപിതയായി
പിന്നീടുവന്ന ആ ചെമ്പൂ മഴകൊണ്ട്
ശാസിച്ചു ഞാനും കതകടച്ചു
വാതിക്കൽ വന്നെന്നെ മുട്ടിവിളിച്ചിട്ട്
ആ മഴതുള്ളി കരഞ്ഞു ചൊല്ലി
നിങ്ങളുടെ ദേശത്തു മഴയാണ് പക്ഷെയോ
മറ്റുദേശങ്ങളിൽ ചൂട് പൊള്ളും ചൂട്
ഞാനില്ലാതെ അവർക്കാശ്രയമുണ്ടോ
ഞാനില്ലാതെ കുടിവെള്ളമുണ്ടോ
ഞാനില്ലാതെ മനുജീവനുണ്ടോ
നൽക്കാലിയും പിന്നെ സസ്യ ജന്തുക്കളും
എന്നുടെ ജീവിതം ഇങ്ങനെ മാത്രമേ
നിങ്ങൾക്കു ഞാൻ കുഞ്ഞു മഴതുള്ളി
ശാപമാണെങ്കിൽ ഞാൻ
ഈ നാടുവിട്ടു ഞാൻ അകലേക്ക് മറയുന്നു
കൊഞ്ചിക്കരയുന്ന ആ മഴത്തുള്ളിയുടെ
വാക്കും കേട്ടെന്റെ കണ്ണിൽ
നിറഞ്ഞൊഴുകി ഒരു തുള്ളി കണ്ണീർ
ഇനിയും ഒഴുകുന്ന പലമഴത്തുള്ളിക്കായ്
ഇനിയെത്ര കാലം കാത്തിരുന്നീടുന്നു