
7 കാണുന്ന മാത്രയിൽ നിന്നെ
കാണുന്ന മാത്രയിൽ
നിന്നെയണച്ച് കെട്ടിപ്പിടിക്കണമെനിക്ക്
നിന്റെയുടലിൽ ചുറ്റിപ്പിണഞ്ഞു കിടക്കും പാമ്പുകളെ
ശിരസ്സിലെ പ്രളയജലത്തെ
സമയം സ്തംഭിപ്പിക്കും നിന്റെ മഹാതാണ്ഡവത്തെ
കടുംതുടിയെ തൃശൂലത്തെ ഭൂതഗണത്തെ
ഭയമില്ലെനിക്ക്
മുടിയഴിച്ചിട്ട് നഗ്നയായി നടക്കുന്നോളക്ക
എന്തുചെയ്യുന്നെന്നൊളിച്ചുനോക്കും കാണികളെയും
ഭയമില്ല തെല്ലും
ഉണങ്ങിയ ഇലകൾ ചവച്ചു തിന്ന്
മഴ വെള്ളം മാത്രം കുടിച്ച്
കരിങ്കൽക്കടുപ്പത്തിൽ തലവെച്ചുറങ്ങി
ഉടുപ്പും ചെരിപ്പുമില്ലാതെ അലഞ്ഞു നടക്കുന്നവൾക്ക്
എന്തു പേടി? ആരെ പേടി?
സദാചാരികൾ വേണമെങ്കിൽ കണ്ണു പൊത്തിക്കോട്ടെ
എനിക്ക് നിന്നെ ഉമ്മ വെക്കണം