ഓർമ്മ
മാർച്ച് 27
🟢
അഷിത
(1956 – 2019)
ചരമദിനം
⚫
ചെറുകഥാകൃത്തും, കവിയും, വിവര്‍ത്തകയുമായി മലയാള സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ് അഷിത. ഹൈക്കു കവിതകളെ മലയാളത്തിന് പരിചയപ്പെടുത്തി. ബാലസാഹിത്യത്തിന് പുത്തന്‍ ഭാവങ്ങള്‍ നൽകി.
തൃശൂർ ജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ 5ന് ജനനം.
പിതാവ്: കെ.ബി. നായർ (കഴങ്ങോട്ടു ബാലചന്ദ്രൻനായർ) മാതാവ്: തങ്കമണിയമ്മ.
ഡെൽഹിയിലും ബോംബെയിലുമായിരുന്നു സ്കൂൾ പഠനം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി.
സ്ത്രീജീവിതത്തിന്റെ വിഹ്വലതകളും വ്യാകുലതകളും വരച്ചുകാട്ടുന്ന കഥകളിലൂടെ ശ്രദ്ധേയയായി. കവിതകളും ബാലസാഹിത്യകൃതികളും ആത്മീയഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
മറ്റുഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തി. ‘പദവിന്യാസങ്ങൾ’ എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും പുറത്തിറങ്ങിയിട്ടുണ്ട്. അലക്സാണ്ടര്‍ പുഷ്കിന്‍റെ കവിതകള്‍ വിവര്‍ത്തനം ചെയ്തു. കുട്ടികള്‍ക്കായി രാമായണം, ഐതിഹ്യമാല എന്നിവ പുനരാഖ്യാനം ചെയ്തു.
കഥ, കവിത, നോവലെറ്റ്, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ രചിച്ചു.
1986 ൽ വിസ്മയചിഹ്നങ്ങൾ എന്ന കൃതിക്ക് ഇടശ്ശേരി പുരസ്കാരം നേടി.1994 ൽ ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ അവാർഡും 2000 ൽ ‘തഥാഗത’യ്ക്ക് പത്മരാജൻ പുരസ്കാരവും നേടി. ‘അഷിതയുടെ കഥകൾ’ എന്ന പുസ്തകത്തിന് 2015ൽ സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിരുന്നു. അങ്കണം അവാർഡ്, തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
മരണത്തിന് ഒന്നരമാസം മുമ്പ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി നടത്തിയ അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘അത് ഞാനായിരുന്നു’ എന്ന പേരിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2019 മാര്‍ച്ച് 27-ന് അന്തരിച്ചു
കേരളസർവ്വകലാശാലയിൽ ഉദ്യോഗസ്ഥനായിരുന്ന കെ.വി. രാമൻകുട്ടിയാണ് ഭർത്താവ്. മകൾ ഉമ പ്രസീദ.
കൃതികൾ
🟣
വിസ്മയചിഹ്നങ്ങൾ
അപൂർണ്ണ വിരാമങ്ങൾ
അഷിതയുടെ കഥകൾ
മഴമേഘങ്ങൾ
കല്ലുവച്ചനുണകൾ
തഥാഗത
ഒരു സ്ത്രീയും പറയാത്തത്
മയിൽപ്പീലിസ്പർശം
അലക്സാണ്ടർ പുഷ്കിന്റെ കവിതകളുടെ മലയാളതർജ്ജമ
മീര പാടുന്നു (കവിതകൾ)
വിഷ്ണു സഹസ്രനാമം – ലളിത വ്യാഖ്യാനം (ആത്മീയം)
ശിവേന സഹനർത്തനം – വചനം കവിതകൾ
രാമായണം കുട്ടികൾക്ക് (ആത്മീയം)
കുട്ടികളുടെ ഐതിഹ്യമാല
വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത്.
🟠
തയ്യാറാക്കിയത്
◼️Kathaprasangam Fb Page◼️