1
ആഫ്രിക്കൻ നേഷൻസ് കപ്പ് കവറേജ് എന്തുകൊണ്ടാണ് ഇത്രയധികം വർണവിവേചനം നേരിടുന്നത് ഒരു പക്ഷെ പൂർണമായി വംശീയവല്കരിക്കുന്ന ഒരു ടൂർണമെന്റ് മറ്റൊന്നുണ്ടാകുകയില്ല ഇംഗ്ലണ്ടിൻറ്റെ ആഴ്‌സനൽ ലെജൻഡ് ഇയാൻ തോർപ്പ് അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു.ആഫ്രിക്കൻ വൻകരയുടെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്ന്,24 രാജ്യങ്ങൾ പോരാടുന്ന മത്സരത്തിൽ ആഫ്രിക്കയിലെ കാമറൂണിൽ വരണ്ട മണ്ണുകൾക്കുള്ളിലായി അത്രയൊന്നും പച്ചപുല്ലുകൾ ഇല്ലാതെ ആറ് സ്റേഡിയങ്ങളിൽ ലോകത്തിലെ 574 ബ്ലാക്ക് സ്റ്റാർസ്, ഫുട്ബോൾൻറ്റെ മനോഹര കാഴ്ചകൾ അവരുടെ കൺമുന്നിൽ നേരിട്ട് എത്തുന്നു എന്നതാണ് ഗ്യാലറിയിലെ ആരവങ്ങൾ സൂചിപ്പിക്കുന്നത്

സെനഗലിൻറ്റെ ലിവർപൂൾ സ്‌ട്രൈക്കർ സാഡിയൊ മാനെ, ചെൽസി കീപ്പർ എദോർഡോ മെൻഡി, ആഴ്‌സനൽ ഘാന താരം തോമസ് പാർട്ടി,ഈജിപ്ത് തരാം മുഹമ്മദ് സല,അൾജീറിയുടെ മെഹ്റസ് ,ഗാബോൺ തരാം അബുമയാങ്, ഐവറി കോസ്റ്റ താരം ഹാളാർ, നൈജീരിയയുടെ ലെസ്റ്റർ സിറ്റി മിഡ്‌ഫീൽഡർ വിൽഫ്രഡ് ൻഡിടി, പി എസ് ജി യുടെ മൊറാക്കോ താരം ഹക്കിമി, നാപ്പോളി യുടെ കൗലിബലി തുടങ്ങിയ യൂറോപ്പ്യൻ ക്ലബുകളിലെ 40 സൂപ്പർ താരങ്ങൾ കളിക്കുന്ന ടൂര്ണമെന്റിറ്റിനെ നിസാരവത്കരിച്ചുകൊണ്ടാണ് ലിവർപൂൾ മാനേജർ യർഗ്ഗൻ ക്ലോപ്പ് ആഫ്രിക്കൻ നേഷൻ കപ്പ് ഒരു ചെറിയ കളിയാണ്, തങ്ങളുടെ താരങ്ങളെ വിട്ടുകൊടുക്കാൻ തയാറല്ല എന്ന നിലപാടിനോട് മറ്റുള്ളവരും യോജിക്കുന്നത്.സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാൻ അനുവദിക്കാത്തത് തികച്ചും ആഫ്രിക്കയോട് കാണിക്കുന്ന കടുത്ത വിവേചനമായി ആഫ്രിക്കൻ ജേർണലിസ്റ്റുകൾ തുറന്നു കാണിക്കുന്നു,ഒരു യൂറോപ്പ്യൻ താരത്തോടും അവരുടെ രാജ്യത്തോടും താരങ്ങളെ വിട്ടുതരില്ല എന്ന് പറയാൻ കഴിയുമോ, യൂറോപ്പിലെ പ്രബല ക്ലബ്ബുകളുടെ മാനേജർമാർ മാറേണ്ട കാലമായിരിക്കുന്നു സെനഗലിൽ ജനിച്ച ക്രിസ്റ്റൽ പാലസ് ബ്ലാക്ക് മാനേജർ പാട്രിക് വിയേറ സൂചിപ്പിക്കുന്നു..എനിക്ക് ഒരു ആഫ്രിക്കൻ താരത്തെയും തടയാൻ കഴിയുകയില്ല എൻറ്റെ വേരുകൾ പോലെ തന്നെ അവർക്കും എത്ര പ്രധാനപ്പെട്ടതാണ് അവരുടെ സ്വന്തം കാണികൾക്ക് മുൻപിൽ കളിക്കേണ്ട ആവശ്യകതയുടെ തിരിച്ചറിവുകൾ.

ജേർണലിസ്റ്റുകൾ,ലോക നേതാക്കൾ,സാമൂഹിക നിരീക്ഷകർ ആഫ്രിക്കയിലേക്ക് വരൂ കാമറൂണിലെ ഇടുങ്ങിയ തെരുവുകളിലെ അഫ്‌കോൺ ആരവങ്ങൾകാണു, അവരുടെ കാൽപന്തുകളിയുടെ വേഗതയുടെ വേരുകൾ തേടുമ്പോൾ നിങ്ങൾക്ക് മനസിലാകും അവർക്കു എത്രത്തോളമാണ് ആഫ്രിക്കൻ രാജ്യങ്ങൾ പ്രിയപ്പെട്ടതാണെന്ന്.

2
സെനഗലിൻറ്റെ ബംബാലി ഗ്രാമത്തിലെ തെരുവുകളിൽ കറുത്ത ഉറുമ്പുകൾപോലെ കുട്ടികളുടെ കാൽപന്തുകളിയുടെ ആകാശ കാഴ്ച്ചകളിലൂടെയാണ് ‘സാഡിയോ മാനെ മെയിഡിൻ സെനഗൽ’ എന്ന ഡോക്യുമെന്ററി ആരംഭിക്കുന്നത്. ഇന്ന് രാത്രി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ സെനഗലും ഈജിപ്റ്റും മത്സരിക്കുമ്പോൾ ലിവർപൂൾ മുൻനിര താരങ്ങളായ സാഡിയോ മാനെയും മുഹമ്മദ് സലയും നേർക്കുനേർ ഏറ്റുമുട്ടുമ്പോഴും എന്തുകൊണ്ടായിരിക്കും മാനെ ലോക ശ്രദ്ധകേന്ദ്രീകൃതമാകുന്നതെന്നു ഡോക്യുമെന്ററി മുന്നിലെത്തിക്കുന്നു.ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ സെനഗലിലെ ബംബാലി ഗ്രാമത്തിൽ നിന്നും താൻ സ്വപ്നം കണ്ട ലിവർപൂൾ ക്ലബിൻറെ മുന്നേറ്റ താരമായി മാറുന്ന സാഡിയോ മാനെയെന്ന ഫുട്ബോളറുടെ വൈകാരിക സംഘർഷങ്ങളുടെ കാഴ്ചയാണ്, പെറ്റ ജെൻകിൻ,ജെർമൈൻ റഫിങ്ടൺ, മെഹ്ദി ബെന്ഹന്ജ സംവിധാനം ചെയ്തഡോക്യുമെന്ററി ചിത്രം. ഒരു ഫുട്ബാളറാവുകയെന്ന തീവ്ര ആഗ്രഹങ്ങളുമായി ജന്മ ഗ്രാമത്തിൽ നിന്നും ആരോടും പറയാതെ സെനഗൽ തലസ്ഥാനമായ ധാക്കർലേക്ക് പോകുകയാണ്, പണം നൽകാമെന്ന കുട്ടുകാരൻറ്റെ വീട്ടിലേക്ക് കിലോമീറ്ററുകൾ നടക്കുമ്പോഴും 2002 ഫിഫ വേൾഡ് കപ്പ് ഓർമയിലെത്തുന്നു ലോക ചമ്പ്യാൻമാരായ ഫ്രാൻസിനെ സെനഗൽ തോൽപ്പിക്കുമ്പോൾ വൈദ്യതി ഇല്ലാതെ സൈക്കിളിലെ ഡൈനമോ കറക്കി ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ കാണുകയായിരുന്നു പത്തു വയസുകാരനായ മാനെ.തുന്നികെട്ടിയ ബൂട്ടും പഴകി കീറിയ ജഴ്സിയുമായി ജനറേഷൻ ഫൂട്ട് അക്കാദമിയിൽ യോഗ്യത ടെസ്റ്റിനെത്തിയ മനെയെ മാനേജർസ് പങ്കെടുപ്പിച്ചില്ല “എൻ്റെ ഏറ്റവും നല്ല ജേഴ്സിയും ബൂട്ടുമാണുമിത് എൻ്റെ കളി നിങ്ങളൊന്നുകാണു” പന്തുകൊണ്ട് അത്ഭുതങ്ങൾ കാണിച്ച മാനെ അക്കാദമിയിൽ ചേരുന്നു,അവിടുന്നു സ്വപ്നമായ യൂറോപ്പിലെ ഫ്രാൻസ് സെന്റ് മെറ്റസ്സ് ക്ലബിൽ,ബേസ് ബോൾ ക്യാപ് അണിഞ്ഞു വൈകാരികമായി മാനെ തുടരുന്നു.ആസ്ട്രിയൻ ക്ലബ് സോൾസ്ബർഗ് അവിടുന്നു ഇംഗ്ലീഷ് പ്രീമിയർ ക്ലബ് സതാപ്റ്റൻ തുടർന്ന് ലിവർപൂളിന്റെ സ്വന്തം ആൻഫീൽഡിൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ചമ്പ്യാൻസ് ലീഗുകളിലെ ത്രസിപ്പിക്കുന്ന ഗോളുകളും മാനെജേഴ്‌സിന്റ്റെ ശാരീരിക ഭാവങ്ങളും ഡോക്യുമെന്ററിയുടെ ഹൈലൈറ്റസുകളിലൊന്നാണ്. സ്വന്തം രാജ്യമായ സെനഗൽ അപ്പോഴും ഓർമയാകുന്നു ആഫ്രിക്കൻ നേഷൻ കപ്പിലെ തോൽവികൾ നഷ്ട്ടപെട്ട പെനാലിറ്റി,ഫെനലിലെ സങ്കടകരമായ തോൽവികൾ എല്ലാം ഡോക്യൂമെന്ററിയുടെ ഭഗവാക്കുകളാകുന്നുണ്ട്.ഒരിക്കൽ സെനഗൽ സിംഹങ്ങളുമായി ആഫ്രിക്കൻ കപ്പ് സ്വന്തമാക്കും,ബംബലിയിലെ തെരുവോരങ്ങൾ പ്രതീക്ഷയിലാണ് അവിടെ സ്കൂളുകളും ആശുപത്രികളും സാദിയോ മാനെ പണിതുയർത്തുന്നു, കിരീടങ്ങൾ കിഴടുക്കുമ്പോളും മാനേയുടെ ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവുകൾ, ഉയരുന്ന ആരവങ്ങളെല്ലാം മനോഹരമായാണ് ചിത്രീകരിച്ചിക്കുന്നത്.

സാഡിയോ മാനെ അവരോടു സംസാരിക്കുന്നു “നിങ്ങൾക്കു നിരവധി ആവശ്യങ്ങളുണ്ടന്നറിയാം വിദ്യഭ്യസമാണ് പുതുതലമുറക്ക് പ്രധാനം ആദ്യം സ്കൂൾ പിന്നീട് നിങ്ങൾക്ക് വയലുകളിൽ ജോലിചെയ്യാൻ നല്ല ആരോഗ്യം അതിനായി ഞാൻ നിങ്ങൾക്ക് ആശുപത്രികൾ പണിയുന്നു”. സാഡിയോ മാനെ ബംബാലിയിലെ തെരുവോരങ്ങൾക്ക് തരുന്ന വാഗ്ദാനങ്ങളോടെ ഒരു മണിക്കൂർ പന്ത്രണ്ട് മിനുട്ടുള്ള ഡോക്യൂമെന്റററി അവസാനിക്കുന്നു.