കൊതുക് .( കവിത )
ഗിരീഷ് കെ. സെൻ
മൂളിപ്പാട്ടും പാടി കുഞ്ഞു
‘സിറിഞ്ചും നെഞ്ചിലൊതുക്കി
കുഞ്ഞിച്ചിറകുകൾ വീശിത്തനുവോടെ
രുധിരം കുത്തി വലിച്ചുരുചിച്ചു കുടിച്ചു മഥിച്ചു വരുന്നതു കണ്ടോ..!!
ചുടുനിണമവയുടെ ഭോജനദ്രവ്യം
കാലികളവയുടെ അക്ഷയപാത്രം
ക്ഷീരം വിരിയും കാമ്പിൻ തുമ്പിലും അവയുടെ അന്നം രുധിരം തന്നെ.
കാലികൾ തന്നുടെ വംശം നാശം
മാനവർ തന്നുടെ ഭോജ്യം മാംസം
മനുഷ്യനിണത്തിൽ ശരണം പൂകി
അതിനാലവർതൻ
വൈരികളായി
അണുവാഹികളായി മുദ്ര പതിച്ചു
അന്നം തേടും മാർഗ്ഗ മടച്ചു.
വല കെട്ടിപ്പാദയടച്ചു
പ്രഹരിക്കുന്നു ധൂപിക്കുന്നു വിഷദ്രവ്യങ്ങൾ
എന്തിവ ചെയ്വ്വൂ പട്ടിണി മാറ്റാൻ
കാലികളില്ലാക്കാലം വന്നാൽ
കാലം പുൽകാൻ രുധിരം വേണം.
