നോട്ടം
_
അയാളെന്തോ തിരയുന്ന പോലെ
ശരിയല്ലെന്ന് മനം പറയും
അയാളത് കേട്ടതായി തോന്നിയില്ല
അടിമുടി പാഞ്ഞെത്തിയ കൃഷ്ണമണികൾ
ഇടയ്ക്കിടെ കൊമ്പുകോർത്തു
കണ്ണിനിടയിൽ കർട്ടൻ വീണു
അതൊരു ആശ്വാസമാണെനിക്ക്
വീണ്ടും വന്നു എന്നിലേക്ക്!!
കണ്ണേറ് കൊണ്ടൊരു പൂജയൊരുക്കണം
ഊരിവീണ ആടയും വലിച്ചു കെട്ടി
മാനം കാക്കണം
കാഴ്ചയിൽ അയാളെന്നെ അളക്കുയാണ്
നിറം,
വണ്ണം,
പൊക്കം,
ഉടുപ്പും, മുടിയും
അങ്ങനങ്ങനെ എത്രയോ നോട്ടം
അയാളൊന്നു ചൂളി പോവണം
അതെന്റെ നോട്ടം കൊണ്ടും
അയാളൊന്നു നോട്ടം മാറ്റണം
അതായാളുടെ കാഴ്ചപ്പാട് കൊണ്ടും.
ഹരീഷ് പൂതാടി
