തിയ്യുപൊട്ടി

ലോക വിരേലുന ഇടെലി ഞെക്കി ഉരേചക്കു നേരെ നിഞ്ചു കത്തിയെരിഞ്ച
നേരെ നിഞ്ചു ഓമിയും പോടി ഇലടെ ത്തിലെ എടുപ്പ നിഞ്ചു കൊടുത്തു വോളിച്ച നീട്ടിയെറിഞ്ചു
കത്തിയേരിവനും
പുകഞ്ചു തീരുവനും
ഒരായുസ്സുന ഒരു സമയ കൊടുത്തവളു
സിഗർട്ടുന ചുണ്ടുമ്പേയും
കോലുന കാലുമ്പേയും
കുപ്പേന തടിമ്പേയും
ത്തിലെ എടുത്തു പുകെചവളു
ത്തിലെ വെന്തു
തടിയും കത്തിയമർന്തു
ഒരുക്ക മണ്ണിലിയോ കുപ്പേലിയോ നിഞ്ചു പുകഞ്ചു.
തീപ്പെട്ടി
………
ലോകം വിരലിനിടയിൽ അമർത്തി ഉരച്ചപ്പോൾ
നിവർന്നു നിന്നു കത്തിയെരിഞ്ഞു
നിവർന്നു നിന്നു
ഒട്ടും കൂസലില്ലാതെ
തലയെടുക്കാൻ
നിന്നു കൊടുത്തും വെളിച്ചം നീട്ടിയെറിഞ്ഞു
കത്തിയെരിയാനും
പുകഞ്ഞു തീരാനും
ഒരായുസ്സിന്റെ ഒരു നിമിഷം കൊടുത്തവൾ
സിഗരറ്റിന്റെ ചുണ്ടിലും
വിറകിന്റെ കാലിലും
ചവറിന്റെ ശരീരത്തിലും തലകൊണ്ടു പുകച്ചവൾ
തല വെന്തു
തടിയും കത്തിയമർന്നു
ഒടുക്കം മണ്ണിലോ ചവറു കൂനയിലോ നിന്നു പുകഞ്ഞു.
