എന്റെ സ്വപ്നം
മതിവരാതെ ന്നിലെ പ്രിയമുള്ളതൊക്കെയും
മനസ്സിൽ കുറിച്ചു വെച്ചു
ഞാൻ മുന്നമേ..
ഇനിയേറെയില്ലെനിക്കാടു
വാൻ പാടുവാൻ
ഒടുവിലെ രാഗവും തീർത്ത
ങ്ങിരിപ്പു ഞാൻ..
ഈ നിഴൽ നാടക ജീവിത
വീഥിയിൽ
എന്നിലെ താപ മുരുകി
ത്തിളക്കവേ,
കെട്ടുപിണഞ്ഞു കൊണ്ടെ
ൻ മനോ വിസ്മയ –
ചിത്രം തെളിഞ്ഞതു് കാവ്യ
മോ, രാഗമോ?
കുത്തിക്കുറിക്കട്ടെ ചിതറു
മീ ചിന്തകൾ
സത്യമോ മിഥ്യയോ യെന്നറി
ഞ്ഞില്ല ഞാൻ
ഇനിയവ യതേ തു ഖണ്ഡ
ങ്ങ ളെന്നപോൽ
മുറിയുന്ന ജീവനോ മോഹ
മോഹ മോ, ഹത്യയോ?
ഈ പച്ചയിക്കൊടും വേനലും സാക്ഷിയായ്
ഈ വനമദ്ധ്യ നിഗൂഢത
യത്രയും
എന്നുമെൻ കനവിലെ നിത്യ
തയല്ലയോ ?
പിന്നിൽ കരിയുന്ന സത്യങ്ങ
ളല്ലയോ?
ഈ വഴി യാത്രയിൽ കണ്ട
കാർമേഘവും
തമ്മിൽ തകർത്ത ങ്ങു
പെയ്ത പേമാരിയും
നിത്യ വിസ് പോടന മൃത്യു പ്ര
വാഹവും
കത്തിക്കരിഞ്ഞുള്ള മണ്ണിന്റ
ഗന്ധവും
എന്നും തുടരുന്ന ഗർവ്വധി കാരങ്ങൾ
സന്നിവേശിച്ചു മുന്നേറുന്ന
കാഴ്ചകൾ.
കണ്ടു നിസ്സംഗരായ് നിൽ
ക്കു മീ മാനുഷർ…
പൊയ്മുഖം മാറ്റുന്നതില്ല
പൊരുത്തമായ്…
ഇനിയെത്ര സന്ധ്യകൾ രാവുകൾ താരകൾ…
ഇനിവരും പുലർകാല
സൂര്യ പ്രഭാകണം..
ഒടുവിൽ ഞാനെന്നെ വിസ്മരിച്ചേക്കുവാൻ
പറയുകയാണവയെൻ
പ്രിയമെങ്കിലും …

(ഇന്ദിരാ രവീന്ദ്രൻ )