കാട്ടരുവിയുടെ തീരത്തു്
ഒഴുകുമീ കാട്ടുചോലതൻ
തീരത്തു്.
നിനവുരുകി തിളയ്ക്കും
മനസ്സുമായ്
ഒരു മയിൽ പേട പോലവൾ
നിൽക്കുന്നു.
മിഴികളിലിറ്റു ബാഷ്പം
തുളുമ്പിയോ?
ഒരു നിനവിന്റെ നേർത്ത
ദുഃഖങ്ങളിൽ
ഒരു നിഴൽ പോലെ മങ്ങിയ
ജീവിതം
തുടരു മിന്നും പാപിയായ്
അല്ലലിൽ .
പതം പറഞ്ഞും പണി ചെയ്തു പോറ്റിയും..
കുടിലിലെ കൊച്ചു ചട്ടി തൻ
മുന്നിലായ്
കിടാവു മപ്പനും കഞ്ഞിക്കു
കാക്കവേ,
അവളുരുകിയോ കാട്ടു
വഴികളിൽ
അവളലഞ്ഞുവോ കായ്കനി തേടുവാൻ
ഒടുവിലിന്നവൾ കണ്ടുവോ
പണ്ടു തൻ
കുടിലിലെത്തിയ കൂട്ടരെ
വീണ്ടുമീ –
പുഴയുടെ തീരം ചേർന്നൂ
നടന്നു പോം
വഴിയിലവൾ നോക്കി
നിൽക്കുന്നതെന്തിനോ?
അറിയില്ലവൾക്കിന്നാരു
താൻ തന്നുടെ
പരിശുദ്ധ മാം പൂമേനി
കവർന്നവൻ
ഒരു മുഖമവൾ തിരഞ്ഞു
വോ കാണുവാൻ
അരുമയാം തന്റെ കുഞ്ഞിന്റെ ച്ഛായ പോൽ
തിരിച്ചറിഞ്ഞില്ല കാക്കി
വേഷങ്ങളെ ,
തിരിച്ചറിയാത്ത രൂപമാണേ
തൊരാൾ ?
കുടികൾ കത്തിച്ച നാളിലെ
യക്രമ –
കഠിന പീഡന മോർത്ത വൾ നിന്നു പോയ്…..
(ഇന്ദിരാ രവീന്ദ്രൻ )