കാഴ്ച
വെയിലാണ് തീയുടെ നിറമാണ് കൺമുന്നിൽ
എരിയുന്ന കനലാണ്
കത്തുന്ന കാറ്റാണ്.
നിലവിളിച്ച കലുന്ന പെണ്ണിന്റെ കണ്ണിൽ
ചുടുനിണം ചാലിച്ചു
ചേർത്തതാണ്.
ആരോ കുറിച്ചിട്ട പുസ്തക
ത്താളിൽ
കഥയുണ്ട്. കണ്ണീർ പ്രവാഹ
മുണ്ട്..
നിനവിലും നിത്യമീ വിരഹത്തിൻ ചൂടിലും
എരിയുന്ന മനസ്സിന്റെ
തേങ്ങലുണ്ട്..
ഇവിടെയീ തെരുവിലൂടല
യുന്ന ബാല്യങ്ങൾ
ഇവിടെ പൊലിയുന്ന ജീവിതങ്ങൾ :
ഇവിടെയീ തെരുവിലെ
രാത്രി സഞ്ചാര
മുഖമൊന്നു കണ്ണിലെ
കാഴ്ചയാകാൻ
കഴിയുമോ നിങ്ങൾക്കീ
മരുഭൂമിതൻ കഥ
മനമിടറാതൊന്നു
കണ്ടു നിൽക്കാൻ ?
ഇവിടെ ക്കുറിക്കുന്ന
പുതിയ പാഠങ്ങളിൽ
അപരന്റെ ചോരക്ക്
വിലയിട്ട കാഴ്ചകൾ
ഇനിയുള്ള കാലം മൃഗ
തൃഷ്ണയേറിയ
മനുഷ്യാധമന്മാർ
നിറയുന്ന കാലം..
അധികാരിവർഗ്ഗത്തിന്ന
പനിർമ്മിതങ്ങൾ
അതിഗൂഢമായി
തഴക്കുന്ന കാലം..
(ഇന്ദിരാ രവീന്ദ്രൻ )
