ജയിൽ
കുറ്റം ചെയ്തതിന്
ശേഷമുള്ള ശൂന്യമായ
നിമിഷത്തിനെ ഞാൻ ജയിൽ
എന്നു വിളിക്കും.
വലിയഇരുമ്പു വാതിലുകളും
മതിൽക്കെട്ടുകളും
പിന്നോട്ടെയ്ക്ക്
വലിച്ചിടുന്നു .
ഇടനാഴികളിലെ
കൂർത്ത നിശബ്ദത
ശബ്ദത്തിന്റെ നെഞ്ചു
പിളർക്കുന്നു
മുഖത്ത് രക്തം തെറിക്കുന്നു.
ഇരുമ്പഴികൾക്കിടയിലൂടെ
ഉറക്കം നൂഴ്ന്നു പോവുന്നു.
തണുത്ത തറയിൽ കിടന്ന്
രാത്രി വിറങ്ങലിക്കുന്നു.
അക്കങ്ങളുള്ള വെളുത്ത
കുപ്പായത്തിൽ ശരീരം
മാത്രമാവുന്നു…!
പെട്ടെന്ന്,
ഒരു ഞെട്ടലിൽ സ്വപ്നം
മുറിയുന്നു.
ഉറക്കം മരിക്കുന്നു…!