കവിത/ബാല്യം:ജോസിൽ സെബാസ്റ്റ്യൻ തേക്കുംകാട്ടിൽ
പറന്നു നടന്ന്
കൊതി തീരും മുമ്പാണ്
മേഘം മഴയായി
തകർന്നു വീഴുന്നത് ..
കൗമാരം
ഒഴുകി ഒഴുകി
കൊതി തീർന്ന്
പല കരകളെ തൊട്ട്
സർവ്വ മാലിന്യവും പേറിയാണ്
കടലിൽ ചേരുന്നത് …
പ്രതീക്ഷ
കടൽ
എത്ര വെന്തിട്ടാവും
മേഘമായും
പിന്നെ മഴയായും
പുനർജനിക്കുന്നത് …