തലശ്ശേരി പഴയ ബസ്സ്റ്റാൻഡിലെനടപ്പാതയിൽ പുസ്‌തകം വിൽക്കുന്ന ഒരു കച്ചവട ക്കാരൻ മാത്രമല്ല കബീർ ഇബ്രാഹിം. പരിധിയില്ലാത്ത എഴുത്തു ഭാവനകളെ ഉൾ പ്പെ ടുത്തി കൊണ്ട് ,കലഹിച്ചു പോയ കാലത്തെ രേഖപ്പെടുത്തി യ നല്ല ഒരു എഴുത്തു കാരൻ കൂടിയാണ്. ‘””മനുഷ്യ ചരിത്രത്തിൽ നിന്നും ഒരു ചെറിയ അധ്യായം”” അതു വെറും ഒരു ചെറുത് അല്ല .നമുക്ക് ചെറുത് ആകാനാണ് പറ്റാത്തത്. ബോധ ധാര എഴുത്തു പൊതുവെ നിരാശ കൾ ആണ് രേഖപെടുത്തലായിരിക്കും. എന്നാൽ ഈ നോവൽ കൃത്യമായും മനുഷ്യ ജീവിതത്തിന്റെ പരിസരം അടയാള പ്പെടുത്തുന്നുണ്ട്. വളർന്നു മുകളിലോട്ട് പോകുന്ന ഒരു വൃക്ഷത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന പൊരുത്തക്കേടുകളും പൊരുത്തങ്ങളും ഉൾപ്പെടുത്തി പിറകോട്ട് സഞ്ചരി ക്കുകയാണ് നോവൽ. നേരറിവ് ഉള്ള വർത്ത മാന കാലത്തിൽ നിന്ന് കൊണ്ട് മറവി കീഴ് പ്പെടുത്തിയ ഓർമ്മകളെ മോചിപ്പിക്കുകയാണ് നോവലിസ്റ്.
ആമുഖവും അവതാരികയും ഒന്നും ഇല്ലാതെ ഒരു പുസ്‌തകം .ഒരു നോവൽ വായിച്ചു. കേവലം 88 പേജിൽ അവസാനിക്കുന്ന
ഈ നോവൽ ഓർമ്മകളെ മുന്നിലിരുത്തി അനുഭവങ്ങൾ കഥ പറഞ്ഞതാണ്. കബീർ ഇബ്രാഹിം എഴുതിയ” മനുഷ്യ ചരിത്രത്തിൽ നിന്നും ഒരു പുതിയ അധ്യായം”” എന്ന ചെറു നോവൽ.ജീവിതം ഒരു സമരം ആണ്. ഓർമ്മകൾ പ്രകോപിച്ചു ചിന്തകൾ തുറന്നൊഴുകുന്ന ജീവിതത്തിന്റെ പോർനിലങ്ങളിൽ മനുഷ്യൻ നടത്തുന്ന കലാപം
ചെറുതാവുക എന്ന കാര്യം സാധിക്കാത്ത, കാലവും സമയവും എന്നും ദിശ മാറ്റി കൊണ്ടിരിക്കുന്ന കാലത്തുഅത്രക്ക് ചെറുതായി കൊണ്ട് മാതൃക ആയിരിക്കുന്നു നോവലിസ്റ്.
നമ്മൾ വാചലമാവുകയും മറ്റുള്ളവരെ അത്ര കൂടുതൽ കേൾക്കാതിരിക്കുകയും ചെയ്യുന്ന അതതു കാലത്തെ ചിന്തകളെ ഉണർത്തി വിട്ടു കൊണ്ട്, മൂലധനത്തിന്റെ ഫ്രഞ്ച് പതിപ്പിന്റെ മുഖവുരയിൽ കാറൽ മാർക്സ് രേഖ പെടുത്തിയ വരികൾ
“” …..അതുകൊണ്ട് തുടങ്ങിയ ഉടൻ അവസാന നിഗമനത്തിൽ എത്താൻ ധൃതിപ്പെടുന്ന ഫ്രഞ്ച്
വായനക്കാർ തങ്ങളെ വിഷമിപ്പിക്കുന്ന അടിസ്ഥാനതത്വങ്ങളുമായി പൊരുത്തപ്പെടാനുള്ള വ്യഗ്രതയിൽ നിരാശരായി പിന്നീട് ഉള്ള അധ്യായങ്ങളിലേക്ക്പോകാതിരുന്നേക്കുമോ എന്നുഞാൻ സംശയിക്കുന്നു””
ഇതു ഏറെക്കുറെ മലയാളിയെ സംബന്ധിച്ചും
ശരിയാണെന്നബോധം ഒരു പുസ്തക വിൽപനക്കാരനായ നോവലിസ്റ്റിന് പൂർണ്ണബോധ്യം ഉണ്ട്.
പ്രശസ്തിയിയെ ആഘോഷിക്കുകയും അതിലേക്ക് ഉള്ള വഴികളെ ഇല്ലാതാക്കുകയും
ചെയ്യുന്ന ഒരുപൊതുബോധത്തെ ഒന്നുകൂടി ഉറപ്പിക്കുക ആണ് ഗസൽപ്രേമി കൂടി ആയ നോവലിസ്റ്. ഒരിക്കൽ അനുഭവിച്ചു തീർത്ത സങ്കട ബാല്യങ്ങളുടെ ഓർമ്മകൾ കരുത്തുള്ള
അക്ഷരങ്ങളിലൂടെ വായനക്കാരന് അവരുടെ
ഗൃഹാതുരത്വ ബാല്യത്തിലേക്കു തിരി ച്ചു നടത്തും. ഈ ചെറുനോവൽ.
അവസാന പേജുകൾ ഇല്ലാത്ത വലിയ ഒരു കൃതി ആണ് ജീവിതം. മനുഷ്യ ബന്ധങ്ങളുടെ
ഇഴയടുപ്പങ്ങൾ അക്ഷരങ്ങൾ കൊണ്ട് ചേർത്തു വെച്ചുകൊണ്ട് ഓരോ അധ്യായങ്ങൾ ആയി
അടുക്കി പെറുക്കി വെച്ചിരിക്കുന്നു. മനുഷ്യ ജീവിത ബോധം ഉത്പാദിക്കുന്ന പ്രതി പ്രവർത്തനം ആണ് ചരിത്രം . സ്വന്തം എന്നത് ഒന്നും ഇല്ലാത്ത മനുഷ്യൻ അവന്റെ സ്വപ്നങ്ങൾ മാത്രം ഉപേക്ഷിക്കാൻ തയ്യാറാകാത്തത് കൊണ്ട് മാത്രം ആണ് അവനു ഓർമ്മകളോട് എറ്റുമുട്ടേണ്ടിവരുന്നത്. അതു ഒരു യുദ്ധം ആണ്.
സ്വതന്ത്ര ജീവിതം ആഗ്രഹിക്കുകയും എന്നാൽ അസ്വസ്ഥത കൊണ്ട് വീർപ്പുമുട്ടി നിരാശ അടയാള പ്പെ ടുത്തുകയും ചെയ്യുന്ന ഒരു ഒരു പ്രഹേളിക തന്നെ ആണ് ജീവിതം . സാഹചര്യങ്ങൾ വല്ലാതെ കീഴ് പ്പെടുത്തുന്ന താരതമ്യ പഠനം ഈ എഴുത്തിൽ മുഴു നീളെ ഉപയോഗിച്ചി ട്ടുണ്ട്. ജീവിതം എന്നത് വലിയ രാഷ്ട്രീയം ആണ്. അങ്ങനെ ആകുമ്പോൾ അവിടെ അധികാരത്തിന്റെ പ്രയോഗങ്ങൾ ഉപയോ ഗിക്കുവാൻ അറിയുന്നവൻ വിജയിക്കുന്നു … നോവൽ ആരംഭം പരപ്രേരണ യോട് ഉള്ള മനുഷ്യന്റെ ചേർന്നു നിൽക്കൽ ആണ്. ആണ് അവതരിപ്പിക്കുന്നത്. ഭൂതകാലത്തെ നമ്മൾ ഒഴിവാക്കി വർത്തമാനത്തോട് ചേർന്നു നിൽക്കുക എന്ന സിദ്ദാന്തത്തെ ഉറപ്പിക്കുന്ന ഒരു തന്ത്രം നോവലിൽ ഉൾച്ചേർന്നുണ്ട്.
. “”കയ്യിൽ തീ പന്തവും മുഖത്തു ക്രൗര്യ വുമായി ഒരു മനുഷ്യൻ കുടിലുകൾക്കു തീ വെക്കുന്നു . മറ്റൊരു മനുഷ്യൻ സ്വയം ഒരു തീ പന്തം പോലെ നിന്നു കത്തുന്നു. തല അറുത്തു മാറ്റ പ്പെട്ട ഒരു ശരീരം കൈവണ്ടിയിൽ കിടക്കുന്നു. തീക്കും ചോരക്കും ഒരേ നിറം നൽകുന്ന ചിത്രകാരൻ എന്നിട്ടും സമ്മാനം കിട്ടാത്ത സാഹചര്യം ചിരിച്ചു തള്ളുന്ന നിസ്സഹായത. ആര് എപ്പോൾ. എങ്ങനെ വരച്ചാലും മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന ദുരന്തങ്ങൾ ആവർത്തിക്കുമ്പോ
ൾ. ജീവിതം മരണത്തിനു മുമ്പുള്ള ഒരു കുരുതി ആണ് എന്ന് രേഖപ്പെ ടുത്തുന്ന
ഒരു ചരിത്ര രേഖ ആണ് ഈ നോവൽ.. കുറ്റവും ശിക്ഷയും നിർ വചിക്കുകയും
നിർ ണ്ണ യിക്കുകയും ചെയ്യുന്ന ഒരു ഗോത്ര വ്യവസ്ഥിത സമൂഹത്തിൽ ഒരു മനുഷ്യന്റെ അധികാരത്തിനെതിരെ യുള്ള ഉള്ള ഒരു സമരം അല്ലെങ്കിൽ മറ വിക്കെതിരെ ക്കെതിരെ ഒരു മനുഷ്യന്റെ സമരം അതാണ് ഈ ബോധധാര നോവൽ. ഓരോ വരികളിലും നമ്മുടെ ജീവിതത്തിൽ പ്രതിരോധം എങ്ങനെ തീർക്കണം എന്ന് നിങ്ങളെ പഠി പ്പിക്കുക തന്നെ ചെയ്യും. Gvhss കതിരൂരിലെ 1998 ലെ sslc whattsapp കൂട്ടായ്മ പ്രസിദ്ധീകരിച്ച ഈ നോവൽ എളുപ്പം വായിക്കാവുന്ന എന്നാൽ വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഭൂതകാലം നിങ്ങൾക്ക് മുന്നിൽ
അനാവരണം ചെയ്യുക തന്നെ ചെയ്യും. കാരണം നോവലിന്റെ അവസാന പേജിൽ നിങ്ങൾക്ക് നിങ്ങളെ കണ്ടെത്താനുള്ള ഉത്തരത്തിലേക്ക് എത്തിക്കുന്ന കുറെ ചോദ്യങ്ങൾ എഴുതി ചേർത്ത് കൊണ്ടാണ് നോവൽ അവസാനിപ്പിക്കുന്നത്
വായന എന്നത് ജീ വിതത്തെ സംസ്കരിപ്പിക്കുകയും ചിന്തകളെ വിമലീ കരിപ്പിക്കുകയും ഭയത്തെ ഇല്ലാതാക്കുകയും സ്വാതന്ത്ര്യ ത്തെ സൃഷ്ടിക്കുകയും
ചെയ്യുന്ന ഒരു നല്ല വ്യായാമം തന്നെ അതിലേക്ക് അനായാസം എത്തിക്കുന്ന ഒരു നോവൽ തന്നെ യാണ്. മനുഷ്യ ചരിത്രത്തിൽ നിന്നും ചെറിയ ഒരു അധ്യാ യം.
അനിൽ കെ നിള