അക്ബർ കക്കട്ടിൽ
(1954 – 2016)
ചരമദിനം
നർമ്മം കൊണ്ട് മധുരമായ സവിശേഷ ശൈലിയി കഥകൾ പറഞ്ഞ എഴുത്തുകാരനാണ് അക്ബർ കക്കട്ടിൽ. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചു.
കാരൂരിന്ശേഷം അധ്യാപക സമൂഹത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനാണ്.
‘അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. പാഠം 30 എന്ന പേരിൽ എഴുതിയ സർവീസ് കഥകൾ മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവീസ് സ്റ്റോറിയായി വിലയിരുത്തപ്പെടുന്നു.
കോഴിക്കോട് ജില്ലയിൽ നാദാപുരത്തിന് സമീപം കക്കട്ടിൽ എന്ന പ്രദേശത്ത് 1954 ജൂലൈ 7-ന് ജനനം.
പിതാവ്: പി. അബ്ദുള്ള
മാതാവ്: സി.കെ. കുഞ്ഞാമിന.
മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു. ബ്രണ്ണനിൽ നിന്ന് മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിൽ നിന്ന് ബി.എഡ്. പഠനകാലത്ത് കെ.എസ്.യു പ്രവർത്തകനായിരുന്നു. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലും കോളേജ് യൂണിയൻ ചെയർമാനായിരുന്നു.. പഠനം കഴിഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ. സർവീസിൽ നിന്നു പിരിയുംവരെ ദീർഘകാലം അവിടെയായിരുന്നു. പ്രൈമറിതലം മുതൽ ഹയർ സെക്കണ്ടറിതലം വരെയുള്ള പാഠപുസ്തക നിർമ്മാണസമിതികളിൽ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് തന്നെ എഴുതി തുടങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെ ശ്രദ്ധേയനായി. വിദ്യാർത്ഥിയായിരിക്കുമ്പോൾ സംസ്കൃത പഠനത്തിന് കേരള സർക്കാരിന്റെ മെരിറ്റ് സ്കോളർഷിപ്പ്, മലയാള മനോരമ പ്രൈസ്, കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയൻ പ്രൈസ് എന്നിവ നേടിയിട്ടുണ്ട്.
4 നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം 54 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ആറാംകാലം കാലിക്കട്ട് യൂണിവേഴ്സിറ്റിയിലും മൈസൂർ യൂണിവേഴ്സിറ്റിയിലും ഡിഗ്രിക്ക് പാഠപുസ്തകമായി. ചില രചനകൾ സംസ്ഥാന സിലബസ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാഹിത്യത്തിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഫെല്ലോഷിപ്പ്,
കേരള സാഹിത്യ അക്കാദമി അവാർഡ്,ജോസഫ് മുണ്ടശ്ശേരി അവാർഡ്,
മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ്,
അബുദാബി ശക്തി അവാർഡ്,
ടി.വി. കൊച്ചുബാവ അവാർഡ്,
വി. സാംബശിവൻ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
2016 ഫെബ്രുവരി 17ന് അന്തരിച്ചു.
വി. ജമീലയാണ് ഭാര്യ.
സിതാര, സുഹാന എന്നിവർ മക്കൾ.
പ്രമുഖകൃതികൾ
🟠
കഥ
ഈ വഴി വന്നവർ
മേധാശ്വം
ശമീല ഫഹ്മി
അദ്ധ്യാപക കഥകൾ
കാദർകുട്ടി ഉത്തരവ്
ആറാം കാലം
വീടിനു തീ പിടിക്കുന്നു
ആകാശത്തിന്റെ അതിരുകൾ
നാദാപുരം
വീണ്ടും നാരങ്ങ മുറിച്ചപ്പോൾ
ഒരു വായനക്കാരിയുടെ ആവലാതികൾ
ചെറിയ കഥകൾ
മായക്കണ്ണൻ
ശേഷം സ്ക്രീനിൽ
ശ്രീപ്രിയയുടെ ആധികൾ
ജീൻസിട്ട പെൺകുട്ടിയെ ഒറ്റയ്ക്കു കിട്ടിയാൽ എന്തുചെയ്യണം?
ഞങ്ങൾ ലിബാജോണിനെ പേടിക്കുന്നു
പുതിയ വാതിലുകൾ
ദർബാർ – തെരഞ്ഞെടുത്ത കഥകൾ
ആൾപ്പെരുമാറ്റം – തെരഞ്ഞെടുത്ത കഥകൾ
മൈലാഞ്ചിക്കാറ്റ്
സ്ത്രീലിംഗം
2011 ലെ ‘ആൺ’കുട്ടി
കന്നിച്ചുവടുകൾ
ഇപ്പോൾ ഉണ്ടാവുന്നത്
ലഘുനോവലുകൾ
രണ്ടും രണ്ട്
മൂന്നും മൂന്ന്
ഒരു വിവാഹിതന്റെ ചില സ്വകാര്യ നിമിഷങ്ങൾ
ധർമ്മസങ്കടങ്ങളുടെ രാജാവ്
ജിയാദ് ഗോൾഡ് പൂവിടുമ്പോൾ
കീർത്തന
നോവൽ
മൃത്യുയോഗം
സ്ത്രൈണം
ഹരിതാഭകൾക്കപ്പുറം
