റേപ്പ്
എം.സുരേഷ് ബാബു
……………………………………………………
വഴങ്ങുക എന്നായിരുന്നു ആജ്ഞ..
ആദ്യം നോട്ടം കൊണ്ട്, പിന്നെ വാക്കു കൊണ്ട്, കൈകൾ കൊണ്ട്, ഒടുവിൽ ഉടലുകൊണ്ട്
ഇല്ല എന്നായിരുന്നു മറുപടി..
ഇലകൾ കൊണ്ട്, ഇതളുകൾ കൊണ്ട്, ശ്വാസം കൊണ്ട്, അവസാനത്തെ പിടച്ചിൽ കൊണ്ട്.
തല ചരിച്
ഇരു വശങ്ങളിൽ കൈകൾ വിടർത്തി
കാലുകൾ കൂട്ടിപിണച്
ഇന്ത്യയുടെ ഭൂപടം പോലെ ഞാൻ കിടന്നു.
റേപ്പ് റാപ്പ്
റേപ്പ് റാപ്പ്..
അതായിരുന്നു അപ്പോൾ സംവിധായകൻ നിശ്ചയിച്ച സംഗീതം..
ഒരു ഫേഡ് ഔട്ടിൽ
മാഞ്ഞു പോകുന്നു ജീവിതം.
