സമത – മാർഗ സാഹിത്യരചനാ മത്സരങ്ങൾ സമ്മാനദാനവും എഴുത്തുകൂട്ടം പരിപാടിയും –വിജയകരമായി സമാപിച്ചു 131-ാമത് അംബേദ്കർ ജയന്തിയോടനുബന്ധിച്ച് സമത കലാസാഹിത്യവേദിയും മാർഗ themarga.com ഓൺലൈൻ പോർട്ടലും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യരചനാ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. കവിത പൊതുവിഭാഗം ഒന്നാം സ്ഥാനം ശില്പചന്ദ്രൻ (നെഞ്ചുതുരന്നൊരാകാശം) രണ്ടാം സ്ഥാനം അഭിരാമി എസ് ആർ (കോന്തല )മൂന്നാം സ്ഥാനം രമാദേവി പി.ബി എന്നിവർ നേടി. കവിതവിദ്യാർത്ഥിവിഭാഗത്തിൽ അലിഅക്ബർ സി.എം (ഇരുപതുകാരൻകടപ്പുറത്തിരിയ്ക്കുന്നത്) ഒന്നാം സ്ഥാനവും ആദി (പെണ്ണപ്പൻ ) രണ്ടാംസ്ഥാനവും നിരഞ്ജന രാമചന്ദൻ ( ശ്വാസം മുട്ടുന്ന വാക്കുകൾ) മൂന്നാംസ്ഥാനവും നേടി.കഥ പൊതു വിഭാഗത്തിൽ കെ.ടി. 1ബാബുരാജ് (ചുരം ) ഒന്നാം സ്ഥാനവുംസൗരവ് എം.എ (പുത്തൻ പള്ളിയും കറുത്ത യേശുവും ) രണ്ടാംസ്ഥാനവും അക്ഷയ് ടി.എം (അൻപ്) മൂന്നാം സ്ഥാനവും നേടി. കഥവിദ്യാർത്ഥി വിഭാഗത്തിൽ ഒന്നാം സ്ഥാനം ദിവ്യാഞ്ജലി (പടിയിറക്കങ്ങൾ)യും രണ്ടാം സ്ഥാനം പുണ്യ സി.ആറും ( ബ്രേക്ക് അപ് പാർട്ടി) മൂന്നാംസ്ഥാനം സുമേഷ് കാരാടും ( ചോപ്പൻ) കരസ്ഥമാക്കി.ഡോ ഓകെ സന്തോഷ്, ഡോ.ജോബിൻ ചാമക്കാല, ഡോ.കെ പി രവിചന്ദ്രൻഎന്നിവർകഥാ മത്സരത്തിന് വിധികർത്താക്കളായി.
ഡോ.ബെറ്റി മോൾ മാത്യു, ഡോ എ.കെ.വാസു, ഡോ എം ബി മനോജ്എന്നിവരായിരുന്നു കവിതയുടെ വിധികർത്താക്കൾ . ഉപന്യാസമത്സരത്തിൽസമ്മാനാർഹമായവ ഇല്ലെന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി .17 ന് രാവിലെ 10 മുതൽ സാഹിത്യ അക്കാദമിയുടെ ചങ്ങമ്പുഴമന്ദിരത്തിൽവച്ചു നടന്ന പരിപാടിയിൽ ജേതാക്കൾക്കുള്ളഅനുമോദനച്ചടങ്ങും സമ്മാനദാനവും നടത്തി . പ്രമുഖ എഴുത്തുകാരനുംസാംസ്കാരിക പ്രവർത്തകനുമായ കെ.കെ. ബാബുരാജ് പരിപാടിഉദ്ഘാടനം ചെയ്തു. ഡോ.കെ .പി ,രവിചന്ദ്രൻ അധ്യക്ഷത നിർവഹിച്ചു .അജിത് ശേഖര സ്വാഗതം പറഞ്ഞു ഡോ , എം .ബി മനോജ് ആമുഖ പ്രഭാഷണം നിർവഹിച്ചു ..എഴുത്തിന്റെ ലക്ഷ്യം വിമോചനം ആണെന്ന് ശ്രീ കെ .കെ .ബാബുരാജ് സംസാരിച്ചു . എഴുത്ത് , കാലം ,അതിജീവനം എന്ന വിഷയത്തിൽ ഉച്ചകഴിഞ്ഞു നടന്ന സെക്ഷനിൽ കവി ധന്യ വേങ്ങച്ചേരി അധ്യക്ഷത നിർവഹിച്ചു . കവി സുകുമാരൻ ചാലിഗദ്ദ, ഉദ്ഘാടനം നിർവഹിച്ചു . കവി ശിവലിംഗം പി ,ഡോ .എ .കെ .വാസു ,കവി സുനിത തോപ്പിൽ ,കവി പുണ്യ ,കവി മഞ്ജുനാഥ് ,സുനിൽക്കമാർ പുതുക്കാട് ,എന്നിവർ സംസാരിച്ചു .കെ .ശശിധരൻ മാസ്റ്റർ ,വിജയൻ ഗോത്രമൊഴി ,ഡോ .രാജേഷ് പാമ്പാടി എന്നിവർ ആശംസകൾ രേഖപ്പെടുത്തി .