The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
November 10, 2021 by maarga editor
Culture & Arts

സത്യന്‍ വിട പറഞ്ഞിട്ട് അമ്പത് വർഷം: രാജേഷ് കെ. എരുമേലി

സത്യന്‍ വിട പറഞ്ഞിട്ട് അമ്പത് വർഷം: രാജേഷ് കെ. എരുമേലി
November 10, 2021 by maarga editor
Culture & Arts
Spread the love

സംഭാഷണത്തില്‍ പുലര്‍ത്തുന്ന ചടുലതയും അനായാസമായ അഭിനയശൈലിയും സത്യന്‍റെ പ്രത്യേകതകളായിരുന്നു. സത്യന്‍റെ ശരീര ചലനങ്ങളെ അക്കാലത്തെ യുവാക്കള്‍ ജീവിതാനുകരണമാക്കി മാറ്റി. മലയാള സിനിമ മലയാളി തേടുന്ന സമയത്താണ് സത്യന്‍ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. മലയാളി പുരുഷന്‍റെ ശരീരശൈലിയായും സത്യന്‍റെ അഭിനയം മാറുന്നുണ്ട്. മനുഷ്യജീവിതത്തിന്‍റെ വ്യത്യസ്ത ഭാവങ്ങളെ വശ്യമായി ആവിഷ്കരിക്കാനുള്ള സത്യന്‍റെ കഴിവ് വളരെ വേഗത്തില്‍ ആരാധകരെ സൃഷ്ടിക്കാന്‍ കാരണമായി. സത്യന്‍റെ അഭിനയത്തെ വ്യത്യസ്ത കോണുകളില്‍നിന്നുകൊണ്ട് വിശകലനം ചെയ്യാവുന്നതാണ്. സത്യന്‍റെ ആദ്യ സിനിമ ആത്മസഖി പ്രേക്ഷകര്‍ കാര്യമായി സ്വീകരിച്ചില്ല. എന്നാല്‍ സത്യന്‍റെ ജീവിതത്തിലെ വഴിത്തിരിവുതന്നെയാണ് ഈ സിനിമ. സി.ഐ.ഡി ഇന്‍ ജംഗിള്‍, കെടാവിളക്ക്, ത്യാഗസീമ എന്നീ ചിത്രങ്ങളില്‍ സത്യന്‍ ആദ്യം അഭിനയിക്കുന്നുണ്ടെങ്കിലും അതൊന്നും പുറത്തിറങ്ങിയില്ല. ആ സമയത്താണ് ആത്മസഖി വരുന്നത്. സി.ഐ.ഡി ഇന്‍ ജംഗിള്‍ അറുപതുകളില്‍ പുറത്തിറങ്ങി.1912ല്‍ ജനിച്ച സത്യന്‍ 1941ല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ കമ്മീഷന്‍സ് ഓഫീസറായി. ബര്‍മ്മാ യുദ്ധത്തിലും ഇന്ത്യാ-ചൈന യുദ്ധത്തിലും സൈനികസേവനം ചെയ്തു. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ ക്ലാര്‍ക്കായി കുറെ കാലം ജോലി ചെയ്തു. തുടര്‍ന്ന് തിരുവിതാംകൂര്‍ പോലിസില്‍ സബ് ഇന്‍സ്പെക്ടറായി. ഈ സമയത്താണ് മെരിലാന്‍റ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന സിനിമയിലേയ്ക്ക് നടീ-നടന്മാരെ ആവശ്യമുണ്ടെന്ന പരസ്യം പത്രത്തില്‍ വരുന്നത്. ഇത് കണ്ട് സത്യനേശന്‍ എന്ന സത്യനും അപേക്ഷ അയച്ചു. സത്യനെ ഇന്‍റര്‍വ്യൂവിവ് വിളിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തു. അങ്ങനെ സത്യന്‍ ആത്മസഖിയില്‍ നായകനായി.ഇതുപതു വര്‍ഷം മാത്രമാണ് മലയാള ചലച്ചിത്ര ലോകത്ത് സത്യന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെങ്കിലും ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. അഭിനയത്തോടുള്ള താല്‍പര്യം കൊണ്ടാണ് എസ്.ഐ ജോലി രാജിവെച്ച് സത്യന്‍ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. താരപദവി എന്ന സങ്കല്‍പ്പമൊന്നും വികസിക്കാത്ത കാലഘട്ടമായിരുന്നു അത്. 1954ല്‍ നീലക്കുയില്‍ പുറത്തു വരുന്നതോടെയാണ് സത്യന്‍ എന്ന നടനെ കേരളം തിരിച്ചറിഞ്ഞത്. ചെമ്മീനിലെ പളനി, മുടിയനായ പുത്രനിലെ രാജന്‍, ഭാര്യയിലെ ബെന്നി, ഓടയില്‍നിന്നിലെ പപ്പു, മൂടുപടത്തിലെ അപ്പുക്കുട്ടന്‍, അശ്വമേധത്തിലെ ഡോക്ടര്‍ തോമസ്, കടല്‍പ്പാലത്തിലെ നാരായണകൈമള്‍, നിങ്ങളെന്നെ കമ്യൂണിസ്റ്റ് ആക്കിയതിലെ പരമുപിള്ള, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍ എന്നിങ്ങനെ നൂറ് കണക്കിന് കഥാപാത്രങ്ങളാണ് സത്യന്‍ അവതരിപ്പിച്ചത്. 145 മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചത്. രക്താര്‍ബുദ രോഗത്തോട് മല്ലിടുമ്പോഴും അഭിനയത്തിന് മുന്‍തൂക്കം നല്‍കിയ മഹാനായ നടന്‍ 1971 ജൂണ്‍ 15ന് ലോകത്തോട് വിടപറഞ്ഞു.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleപുസ്തക കുറിപ്പ് :രാജേഷ് കെ എരുമേലിNext article സ്വത്വം തേടുന്ന കാവ്യഭാഷ :ശ്രുതി .വി.എസ് .വൈലത്തൂർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos