ഉണ്ണികളെ പൊന്നുണ്ണി കളെ
ആവണിയോണം എത്തിപ്പോയ്
പുഞ്ചിരിയാലെ പൂത്തു വിടർന്നു
സൂര്യനും ചന്ദ്രനുമാകാശത്തിൽ
കമ്മലും കാപ്പു മണിഞ്ഞ്
സ്വർണ്ണത്താലവുമേന്തി
സ്വാഗതമോതും കുട്ടികളായ്
പൂവള്ളികളെല്ലാമൊരുങ്ങി നിരന്നു
പുത്തൻ ഉടുപ്പുകളണിയാം
പൂക്കളിറുക്കാം പൂക്കളമാക്കാം
ചില്ലയിൽ ഞാലുമൂഞ്ഞാലിൽ
ചില്ലാട്ടമാടാം ചങ്ങാതിമാരാൽ
കായവറുത്തതുമുപ്പും കൂട്ടി
കറുമുറ കറുമുറ തിന്നീടാം
പപ്പട പായസ പൂവടയും
നാവിൽ മധുരം നുണഞ്ഞീടാം
നാട്ടാരിക്കും കൂട്ടാരിക്കും
മധുരവും മനസ്സും പകുത്തീടാം
മാനവരെല്ലാംമൊന്നാണെന്ന്
മാലോകരെയാകെയറിയിക്കാൻ
മാനംമുട്ടെ മുഴങ്ങീടട്ടെ
മാവേലി നാടിൻ ചരിതങ്ങൾ
ഓണപ്പാട്ടിൻ ഈണങ്ങൾ

മഞ്ജുനാഥ് നാരായൺ