The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
February 4, 2023 by malayalamspecialmaargaz
Culture & Arts

കലോത്സവമത്സരവും പോയിന്റ് കുറഞ്ഞ ജില്ലകളും

കലോത്സവമത്സരവും പോയിന്റ് കുറഞ്ഞ ജില്ലകളും
February 4, 2023 by malayalamspecialmaargaz
Culture & Arts
Spread the love

കുറിപ്പ്:

കലോത്സവമത്സരവും

പോയിന്റ് കുറഞ്ഞ ജില്ലകളും .

എം.ബി.മനോജ്

ഇടുക്കി, പത്തനംതിട്ട , വയനാട് ജില്ലകൾ ഇത്തവണത്തെ കലോത്സവത്തിലും പോയിന്റ് കുറഞ്ഞ ജില്ലകളാണ്. എന്റെ ജില്ലയായ ഇടുക്കി ജില്ലയാണ് അതിൽ ഏറ്റവും പിന്നിൽ. കായിക മത്സരങ്ങളിലും പലപ്പോഴും ഈ ജില്ലകൾ പിന്നിലാകാറുണ്ട്. കേരളത്തിലെ പിന്നാക്ക ജില്ലകളുടെ ഗണത്തിലാണ് ഈ ജില്ലകൾ ഉൾപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവും വിദേശ നാണയം പരിമിതമായി എത്തുന്ന പ്രദേശങ്ങളും ഒക്കെയായ ഇടുക്കി ഉൾപ്പെടുന്ന ജില്ലകളുടെ മറ്റൊരു പ്രതിസന്ധി സഞ്ചാരസാധ്യതകളുടെ പരിമിതികളാണ്. കലാമത്സരങ്ങൾ പലതും സാമ്പത്തിക ചിലവുള്ളവ കൂടിയാണ്. ഇത്രയും ഭാരിച്ചതുക കണ്ടെത്താൽ പലപ്പോഴും വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും കഴിയാറില്ല എന്നാണ് സ്കൂൾ അധ്യാപകനായിരുന്ന ഒരാളെന്ന നിലയിൽ മനസ്സിലാക്കുന്നത്. എഴുത്തിലും കലയിലും പരീക്ഷണവും പുതുമയും ഉണ്ടാകാറുണ്ട് എങ്കിലും അവയ്ക്ക് പൊതുഇടം നിർമ്മിയ്ക്കാൻ കഴിയുംവിധമുള്ള മാധ്യമവ്യാപനം പലപ്പോഴും ഇത്തരം ഇടങ്ങളിൽ പരിമിതമാണെന്നു തോന്നിയിട്ടുണ്ട്.

പ്രളയം കശക്കിയെറിഞ്ഞ ജില്ലയിൽ ഒന്നാണ് ഇടുക്കി .തുടർന്ന് കോവിഡ് നിർമ്മിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊതുവേ കേരളത്തിനും പ്രത്യേകിച്ച് പിന്നാക്ക ജില്ലകൾക്കും സാധിച്ചിട്ടുണ്ടൊ എന്നത് പരിശോധനാ വിഷയമാണ്. കലാ-കായിക പ്രവർത്തനങ്ങൾ കൂടുതൽ ആവേശകരമാവുന്നത് മിച്ചസമയങ്ങളും മിച്ചമൂലധനവും രൂപപ്പെടുമ്പോഴാണ്. പശ്ചിമഘട്ട പ്രദേശങ്ങളിലെ കുട്ടികൾക്ക് പലപ്പോഴും കലാ – കായിക പ്രവർത്തനങ്ങൾക്കുമാത്രമല്ല വിദ്യാഭ്യാസ കാര്യങ്ങൾക്കുകൂടിയും വേണ്ടത്ര സമയം കിട്ടാറില്ല എന്നു തന്നെയാണ് തോന്നിയിട്ടുളളത്. കാർഷികമേഖല, തൊഴിലാളിമേഖല തുടങ്ങിയ സാമ്പത്തിക അസ്ഥിരത തുടർച്ചയായി നിലനില്ക്കുന്ന മേഖലയെ അശ്രയിക്കേണ്ടിവരുന്നവരാണ് ഭൂരിപക്ഷവും എന്നു കാണാം. മറ്റൊരു കാര്യം ജില്ലയിലെ പ്രധാന ജനവിഭാഗമായ തമിഴ് കുടിയേറ്റ ജനതയുടെയും വിദ്യാർത്ഥികളുടെയും പ്രശ്നമാണ്. പാലക്കാട് പോലുള്ള തമിഴ് സമൂഹത്തിന്റെ സാഹചര്യത്തിൽ നിന്നും വിഭിന്നമാണ് ഈ തോട്ടം തൊഴിലാളി ജീവിതം . രണ്ടു നേരത്തെ ആഹാരത്തിനുള്ള വഴിയന്വേഷിക്കുന്ന പിന്നാക്ക ജില്ലകളിലെ വിദ്യാർത്ഥികൾക്ക് കലാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ വേണ്ടുംവിധം സാധ്യമാകുന്നുണ്ടൊ എന്ന് വ്യക്തമല്ല. ഇത്തരം പിന്നാക്ക പ്രദേശങ്ങളിൽ നിന്നാണ് ഞങ്ങളെപ്പോലുള്ള എഴുത്തുകാർ വ്യവസ്ഥാപിത എഴുത്തധികാരങ്ങളോടേറ്റുമുട്ടുന്നത്. പലപ്പോഴും ഞങ്ങളെപ്പോലുളളവരെ നിശബ്ദരാക്കുക എന്നതും വ്യവസ്ഥാപിത എഴുത്തധികാരത്തിന്റെ താല്പര്യമായിതോന്നിയിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട , വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നെത്തി മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ.

NB: ഈ കുറിപ്പ് ഒരു പ്രാദേശിക വാദമായി കാണുകയില്ല എന്നു പ്രതീക്ഷിക്കുന്നു.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleവെളിച്ചത്തിന് സാക്ഷ്യം വഹിച്ചവന്‍ - ശ്രീപ്രിയ എം.പിNext article എസ് ജോസഫിന്റെ പേരില്ലാ കവിത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos