ഒരു തെറ്റിന്നൂരാക്കുടുക്കില് പെട്ടൊരാള്‍
നിരതെറ്റും നോട്ടം ഉഴറി വീങ്ങുമ്പോള്‍
വിറച്ച ശ്വാസത്തിന് ഗതി വായില്‍ തള്ളി,
കുറുനാവിന്നുഴല് കറ പതയുമ്പോള്‍
കടും കെട്ടായേറ്റമുരഞ്ഞ് തേയുന്ന
ഉടല് ഞരക്കങ്ങള്‍,പിടി കിട്ടായ്മകള്‍
മടുപ്പുടുത്തതിന് ഒറ്റപ്പെടല്‍,മരുനടുക്കതില് തെന്നി കിനിയുമാര്ദ്രത;
ഒടുക്കമെത്തുന്ന ഉടലലിവുകള്
നിലം തൊടാകാലും കുലുങ്ങും ചില്ലയും ഇലകരിഞ്ഞതാമിതളലിവായി,കഴല് നിലച്ചോടെ കരഞ്ഞിടറുന്നു,ചിരം പലനിറച്ചേലായ് അടര്ന്നതീ വിധം..
അരിച്ചുകാര്ന്നതിന് കടും പച്ചക്കാമ്പിന്നരികു പറ്റുന്നൂ ഒരു നിലാ തുള്ളി..
_ പ്രസാദ് കാക്കശ്ശേരി

പ്രസാദ് കാക്കശ്ശേരി
കളരിക്കൽ
കാക്കശ്ശേരി പി ഒ
തൃശൂർ 6805 11
Mob 94958842 10